The Book of Joshua, Chapter 19 | ജോഷ്വാ, അദ്ധ്യായം 19 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 19

ശിമയോന്‍

1 രണ്ടാമത്തെനറുക്ക് ശിമയോന്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. യൂദാ ഗോത്രത്തിന്റെ അതിര്‍ത്തിക്കുള്ളിലായിരുന്നു അവരുടെ ഓഹരി.2 അവര്‍ക്കു ലഭിച്ച പ്രദേശങ്ങള്‍ ഇവയാണ്: ബേര്‍ഷബാ, ഷേ ബാ, മൊളാദാ,3 ഹാസര്‍, ഷുവാല്‍, ബാലാ, ഏസെ,4 എത്‌ലോലാദ്, ബഥൂല്‍, ഹോര്‍മാ,5 സിക്‌ലാഗ്, ബത്മാര്‍കബോത്, ഹാസാര്‍ സൂസ,6 ബത്‌ലെബാവോത്ത്, ഷരുഹെന്‍ എന്നീ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.7 ഐന്‍, റിമ്മോണ്‍, എത്തര്‍, ആ ഷാന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.8 ബാലാത്‌ബേര്‍ നെഗെബിലെ റാമാവരെയുള്ള ഈ പട്ടണങ്ങളും അവയുടെ ചുറ്റുമുള്ള ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ശിമയോന്‍ ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശമാണിത്.9 ശിമയോന്‍ഗോത്രത്തിന്റെ അവകാശം യൂദായുടെദേശത്തിന്റെ ഒരു ഭാഗമായിരുന്നു. യൂദാഗോത്രത്തിന്റെ ഓഹരി വളരെ വലുതായിരുന്നതിനാലാണ് അവരുടെ അതിര്‍ത്തിക്കുള്ളില്‍ ശിമയോന്‍ ഗോത്രത്തിന് അവകാശം ലഭിച്ചത്.

സെബുലൂണ്‍

10 സെബുലൂണ്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് മൂന്നാമത്തെനറുക്കുവീണു. അവരുടെ അതിര്‍ത്തി സാരിദ്‌വരെ നീണ്ടുകിടക്കുന്നു. അവിടെനിന്ന് അതു പടിഞ്ഞാറോട്ടു നീങ്ങി,11 മാറെയാലില്‍ എത്തി, ദാബേഷെത്തുവരെ ചെന്നു യൊക്ക്‌നെയാമിന് കിഴക്കുള്ള അരുവിവരെ എത്തുന്നു.12 സാരിദില്‍നിന്നു കിഴക്കോട്ടുള്ള അതിര്‍ത്തി കിസ്‌ലോത്ത് – താബോറിന്റെ അതിര്‍ത്തിയിലെത്തുന്നു. അവിടെനിന്നു ദബറാത്തിലേക്കും തുടര്‍ന്നുയാഫിയാവരെയും എത്തുന്നു.13 അവിടെനിന്നു കിഴക്കോട്ടു പോയി ഗത്ത് ഹേഫറിലും എത്ത്കാസീനിലും എത്തി റിമ്മോണിലൂടെ നേയായുടെ നേരേ തിരിയുന്നു.14 വീണ്ടും വടക്ക് ഹന്നാത്തോനിലേക്കു തിരിഞ്ഞ് ഇഫ്താഫേല്‍ താഴ്‌വരയില്‍ അവ സാനിക്കുന്നു.15 കത്താത്ത്, നഹലാല്‍, ഷിമ്‌റോണ്‍, യിദാല, ബേത്‌ലെഹെം എന്നിവ ഉള്‍പ്പെടെ ആകെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.16 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമാണ്ടസബുലൂണ്‍ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ചത്.

ഇസാക്കര്‍

17 ഇസാക്കര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു നാലാമത്തെനറുക്കു വീണു.18 അവരുടെ പ്രദേശങ്ങള്‍ ജസ്രേല്‍, കെസുലോത്ത്ഷൂനെം,19 ഹഫാരായിം, ഷിയോന്‍, അനാഹരത്ത്,20 റബീത്ത്, കിഷിയോന്‍, ഏബെസ്,21 റേമെത്ത്, എന്‍ഗന്നീം, എന്‍ഹദ്ദാ, ബത്പാസെസ് എന്നിവയായിരുന്നു.22 ഇതിന്റെ അതിര്‍ത്തി താബോര്‍, ഷാഹസുമ, ബത്ഷമെഷ് എന്നിവിടങ്ങളില്‍ എത്തി ജോര്‍ദാനില്‍ അവസാനിക്കുന്നു. അങ്ങനെ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.23 ഇസാക്കര്‍ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടി ലഭിച്ച അവകാശമാണിത്.

ആഷേര്‍

24 ആഷേര്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അഞ്ചാമത്തെനറുക്കു വീണു.25 അവരുടെ ദേശം താഴെപ്പറയുന്നവയാണ്: ഹെല്‍ക്കത്, ഹലി, ബഥേന്‍, അക്ഷാഫ്,26 അല്ലാംമെലക്, അമാദ്, മിഷാല്‍. അതിര്‍ത്തി പടിഞ്ഞാറു കാര്‍മലും ഷിഹോര്‍ ലിബ്‌നത്തും സ്പര്‍ശിക്കുന്നു.27 അതു കിഴക്കോട്ടു ബത്ദാഗോനിലേക്കു പോയി നെയീയേലിനും ബത്എമെക്കിനും വടക്കുയിപ്താഹേല്‍ താഴ്‌വരയും സെബുലൂണും സ്പര്‍ശിക്കുന്നു. വീണ്ടും വടക്കോട്ടു പോയി കാബൂല്‍,28 എബ്രേണ്‍, റഹോബ്, ഹമ്മോന്‍, കാനാ എന്നിവിടങ്ങളിലൂടെ മഹാനഗരമായ സീദോനിലെത്തുന്നു.29 പിന്നീട് അത് റാമായില്‍ കോട്ടകളാല്‍ ചുറ്റപ്പെട്ട ടയിര്‍പട്ടണത്തിലെത്തി ഹോസായിലേക്കു തിരിഞ്ഞ് കടല്‍വരെ എത്തുന്നു. മഹ്‌ലാബ്, അക്‌സീബ്,30 ഉമ്മാ, അഫേക്, റഹോബ് ഇവയുള്‍പ്പെടെ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുണ്ടായിരുന്നു.31 ആഷേര്‍ഗോത്രത്തിന് കുടംബക്രമമനുസരിച്ച് പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടി ലഭിച്ച അവ കാശമാണിത്.

നഫ്താലി

32 നഫ്താലിഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് ആറാമത്തെനറുക്കു വീണു.33 അവരുടെ അതിര്‍ത്തി ഹേലഫില്‍ സനാമിനിലെ ഓക്കു വൃക്ഷങ്ങളുടെ ഇടയില്‍ നിന്നു തുടങ്ങി അദാമിനെക്കബ്, യബ്‌നേല്‍ എന്നിവിടങ്ങളിലൂടെ ലാക്കും കടന്ന് ജോര്‍ദാനില്‍ എത്തുന്നു.34 അവിടെനിന്നു പശ്ചിമ ഭാഗത്തുള്ള അസ്‌നോത്ത് തബോറിലേക്കു തിരിഞ്ഞു ഹുക്കോക്കിലെത്തി, തെക്ക് സെബുലൂണിനെയും പടിഞ്ഞാറ് ആഷേറിനെയും കിഴക്ക് ജോര്‍ദാനു സമീപം യൂദായെയും തൊട്ടു കിടക്കുന്നു.35 കോട്ടയുള്ള പട്ടണങ്ങള്‍ സിദ്ദിം, സേര്‍, ഹമ്മത്ത, റാക്കത്, കിന്നരോത്ത്,36 ദമാ, റാമ, ഹാസോര്‍,37 കേദെഷ്, എദ്‌റേയി, എന്‍ഹാസോര്‍,38 ഈറോണ്‍, മിഗ്ദലേല്‍, ഹോറെം, ബത്അനാത്ത്, ബത്ഷമെഷ് എന്നിവയാണ്. അങ്ങനെ ആകെ പത്തൊന്‍പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.39 നഫ്താലി ഗോത്രത്തിന് കുടും ബക്രമമനുസരിച്ച് പട്ടണങ്ങളോടും അവയുടെ ഗ്രാമങ്ങളോടും കൂടി ലഭിച്ച അവകാശ മാണിത്.

ദാന്‍

40 ദാനിന്റെ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് ഏഴാമത്തെനറുക്കു വീണു.41 അവരുടെ അവകാശം താഴെപ്പറയുന്നതാണ്: സോറ, എഷ്താവോല്‍, യീര്‍ഷമെഷ്,42 ഷാലാബ്ബിന്‍, അയ്യാലോന്‍, ഇത്‌ലാ,43 ഏലോന്‍, തിമ്‌ന, എക്രോണ്‍,44 എല്‍തെക്കേ, ഗിബ്ബത്തോന്‍, ബാലത്,45 യേഹുദ്, ബനേബെറക്ക്, ഗത്ത്‌റിമ്മോണ്‍,46 ജോപ്പായ്ക്കു എതിര്‍വശത്തു കിടക്കുന്ന പ്രദേശവും മേയാര്‍ക്കോന്‍, റാക്കോല്‍ എന്നിവയും.47 തങ്ങളുടെ ദേശം നഷ്ടപ്പെട്ടപ്പോള്‍ ദാന്‍ഗോത്രം ലേഷെമിനെതിരേയുദ്ധം ചെയ്തു. അതു പിടിച്ചടക്കി, അവരെ നശിപ്പിച്ച്, അതു സ്വന്തമാക്കി, അവിടെ വാസമുറപ്പിച്ചു. പൂര്‍വപിതാവായ ദാനിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ലേഷെമിന് ദാന്‍ എന്നു പേരിട്ടു.48 ദാന്‍ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവകാശമായി ലഭിച്ചു.49 ഈ സ്ഥലമെല്ലാം അവകാശമായി വീതിച്ചു കഴിഞ്ഞപ്പോള്‍ ഇസ്രായേല്‍മക്കള്‍ നൂനിന്റെ മകനായ ജോഷ്വയ്ക്കു തങ്ങളുടെയിടയില്‍ ഒരു ഭാഗം അവകാശമായിക്കൊടുത്തു.50 അവന്‍ ചോദിച്ച എഫ്രായിമിന്റെ മലമ്പ്രദേശത്തുള്ള തിമ്‌നത്ത് സേരാപട്ടണം കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് അവനു കൊടുത്തു. അവന്‍ ആ പട്ടണം പുതുക്കിപ്പണിത് അവിടെ വാസമുറപ്പിച്ചു.51 പുരോഹിതനായ എലെയാസറും നൂനിന്റെ മക നായ ജോഷ്വയും ഇസ്രായേല്‍ ജനത്തിന്റെ ഗോത്രത്തലവന്‍മാരും, ഷീലോയില്‍ സമാഗമകൂടാരത്തിന്റെ കവാടത്തില്‍ കര്‍ത്താവിന്റെ മുമ്പില്‍വച്ച് വീതിച്ചുകൊടുത്ത അവകാശങ്ങളാണിവ. അങ്ങനെ അവര്‍ ദേശവിഭ ജനം പൂര്‍ത്തിയാക്കി.

Advertisements

The Book of Joshua | ജോഷ്വാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
The Consecration of Joshua
Advertisements
Conquering Canaan
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment