The Book of Joshua, Chapter 5 | ജോഷ്വാ, അദ്ധ്യായം 5 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 5

ഇസ്രായേല്‍ ഗില്‍ഗാലില്‍

1 ഇസ്രായേല്‍ജനത്തിന് അക്കരെ കടക്കാന്‍ വേണ്ടി കര്‍ത്താവ് ജോര്‍ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ അതിന്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്‍മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്‍മാരും അവരെ ഭയപ്പെട്ട് ചഞ്ചല ചിത്തരായി.2 അപ്പോള്‍ കര്‍ത്താവ് ജോഷ്വയോടു കല്‍പിച്ചു: കല്‍ക്കത്തിയുണ്ടാക്കി ഇസ്രായേല്‍ജനത്തെ പരിച്‌ഛേദനം ചെയ്യുക.3 ജോഷ്വ ഗിബെയാത്ത്-ഹാരലോത്തില്‍ കല്‍ക്കത്തികൊണ്ട് ഇസ്രായേല്‍ മക്കളെ പരിച്‌ഛേദനം ചെയ്തു.4 അവരെ പരിച്‌ഛേദനം ചെയ്യാന്‍ കാരണമിതാണ്: ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍യുദ്ധംചെയ്യാന്‍ പ്രായമായിരുന്ന പുരുഷന്‍മാര്‍, മരുഭൂമിയിലൂടെയുള്ളയാത്രയ്ക്കിടയില്‍ മരിച്ചുപോയി.5 ഈജിപ്തില്‍നിന്നു പുറപ്പെട്ടവരെല്ലാം പരിച്‌ഛേദിതരായിരുന്നെങ്കിലുംയാത്രാമധ്യേ ജനിച്ചവര്‍ പരിച്‌ഛേദിതരായിരുന്നില്ല.6 ഇസ്രായേല്‍ജനം നാല്‍പതു സംവത്‌സരം മരുഭൂമിയിലൂടെ നടന്നു. ഈജിപ്തില്‍നിന്നു പുറപ്പെട്ട, യുദ്ധംചെയ്യാന്‍ പ്രായമായ പുരുഷന്‍മാരെല്ലാം കര്‍ത്താവിന്റെ വാക്കു കേള്‍ക്കാഞ്ഞതുകൊണ്ട് മരിച്ചുപോയി; അവര്‍ക്കു നല്‍കുമെന്ന് പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്ത, തേനും പാലും ഒഴുകുന്ന ദേശം അവരെ കാണിക്കുകയില്ലെന്ന് കര്‍ത്താവ് ശപഥം ചെയ്തിരുന്നു.7 അവര്‍ക്കു പകരം അവകാശികളായി ഉയര്‍ത്തിയ മക്കളെയാണ് ജോഷ്വ പരിച്‌ഛേദനം ചെയ്യിച്ചത്;യാത്രാമധ്യേ പരിച്‌ഛേദനകര്‍മം നടന്നിരുന്നില്ല.8 പരിച് ഛേദനം കഴിഞ്ഞവര്‍ സൗഖ്യം പ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെതാമസിച്ചു.9 അപ്പോള്‍ കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപ കീര്‍ത്തി ഇന്നു നിങ്ങളില്‍ നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. അതിനാല്‍, ആ സ്ഥലം ഗില്‍ഗാല്‍ എന്ന് ഇപ്പോഴും അറിയപ്പെടുന്നു.10 ഇസ്രായേല്‍ജനം ജറീക്കോ സമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അവിടെ പെസഹാ ആഘോഷിച്ചു.11 പിറ്റേദിവസം അവര്‍ ആ ദേശത്തെ വിളവില്‍ നിന്ന് ഉണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്ഷിച്ചു.12 പിറ്റേന്നു മുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ ജനത്തിന് പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷം മുതല്‍ കാനാന്‍ ദേശത്തെ ഫലങ്ങള്‍ കൊണ്ട് ഉപജീവനം നടത്തി.

കര്‍ത്താവിന്റെ സൈന്യാധിപന്‍

13 ജറീക്കോയെ സമീപിച്ചപ്പോള്‍ ജോഷ്വ കണ്ണുകളുയര്‍ത്തി നോക്കി; അപ്പോള്‍ കൈയില്‍ ഊരിയ വാളുമായി അതാ ഒരു മനുഷ്യന്‍. ജോഷ്വ അവന്റെ അടുത്തു ചെന്നു; നീ ഞങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്നു ചോദിച്ചു.14 അവന്‍ പറഞ്ഞു: അല്ല, ഞാന്‍ കര്‍ത്താവിന്റെ സൈന്യാധിപനാണ്. ജോഷ്വ സാഷ്ടാംഗം പ്രണമിച്ച് അവനോടുചോദിച്ചു: അങ്ങ് ഈ ദാസനോടു കല്‍പിക്കുന്നതെന്താണ്?15 കര്‍ത്താവിന്റെ സൈന്യാധിപന്‍ പറഞ്ഞു: നിന്റെ പാദങ്ങളില്‍ നിന്നു ചെരിപ്പ് അഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്ഥലം വിശുദ്ധമാണ്. ജോഷ്വ അങ്ങനെ ചെയ്തു.

Advertisements

The Book of Joshua | ജോഷ്വാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
The Consecration of Joshua
Advertisements
Conquering Canaan
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment