December 22 വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി

⚜️⚜️⚜️ December 2️⃣2️⃣⚜️⚜️⚜️
വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1850-ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി ജനിച്ചത്‌. പതിനെട്ട് വയസായപ്പോള്‍ കന്യാസ്ത്രീ ആകുവാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന്‌ വിഘാതമായി. തന്റെ മാതാപിതാക്കളുടെ മരണം വരെ അവള്‍ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരന്‍മാര്‍ക്കൊപ്പം കൃഷിയിടത്തില്‍ ജോലി ചെയ്തു.

ഒരു ദിവസം ഒരു പുരോഹിതന്‍ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള സ്കൂളില്‍ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. അത് സ്വീകരിച്ച വിശുദ്ധ അവിടെ 6 വര്‍ഷത്തോളം പഠിപ്പിച്ചു. പിന്നീട് അവളുടെ മെത്രാന്റെ നിര്‍ദ്ദേശപ്രകാരം, സ്കൂളുകളിലേയും, ആശുപത്രികളിലേയും പാവപ്പെട്ട കുട്ടികളെ പരിചരിക്കുവാനായി ‘മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട്’ സന്യാസിനീ സഭ സ്ഥാപിച്ചു. ലിയോ പതിമൂന്നാമന്റെ അപേക്ഷപ്രകാരം വിശുദ്ധയും 6 കന്യാസ്ത്രീകളും ഇറ്റലിയില്‍ നിന്നുമുള്ള കുടിയേറ്റകാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനായി അമേരിക്കയിലെത്തി.

ദൈവത്തിലുള്ള അഗാധമായ വിശ്വാസവും, അപാരമായ കാര്യശേഷിയുമുള്ള ഈ വിശുദ്ധ വനിത ആ അപരിചിത നാട്ടില്‍ ധാരാളം സ്കൂളുകളും, ആശുപത്രികളും, അനാഥാലയങ്ങളും സ്ഥാപിച്ചു. ഈ സ്ഥാപങ്ങള്‍ ഇറ്റാലിയന്‍ കുടിയേറ്റക്കാര്‍ക്കാര്‍ക്കും, കുട്ടികള്‍ക്കും, വളരെയേറെ അനുഗ്രഹപ്രദമായി. 1917 ഡിസംബര്‍ 22ന് ഇല്ലിനോയിസിലെ ഷിക്കാഗോയില്‍ വച്ച് വിശുദ്ധ മരിക്കുമ്പോള്‍ അവള്‍ സ്ഥാപിച്ച സഭക്ക്‌ ഇംഗ്ലണ്ട്, ഫ്രാന്‍സ്‌, സ്പെയിന്‍, യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായി നിരവധി സന്യാസിനീ മഠങ്ങളും, സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു. 1946-ല്‍ പിയൂസ്‌ പന്ത്രണ്ടാമന്‍ മാര്‍പാപ്പാ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ പൗരത്വമുള്ളവരില്‍ നിന്നും വിശുദ്ധപദവി ലഭിച്ച ആദ്യ വിശുദ്ധ എന്ന ഖ്യാതിയും ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനിയ്ക്കുണ്ട്. കുടിയേറ്റക്കാരുടെ മധ്യസ്ഥയായി വിശുദ്ധ ആദരിക്കപ്പെടുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. അലന്‍റലൂഷ്യയിലെ അമാസ്വിന്തൂസ്
  2. ഈജിപ്തിലെ ചെരെമോണ്‍
  3. ഇറ്റലിയിലെ ദേമിത്രിയൂസ് ഹൊണരാത്തൂസ്, ഫ്ലോരൂസ്
  4. റോമായിലെ ഫ്ലാവിയന്‍
  5. യൂടെക്ട് ബിഷപ്പായിരുന്ന ഹാങ്കെര്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ദൈവത്തിന്റെ ആത്‌മാവ്‌യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്‌മീയരാണ്‌. ക്രിസ്‌തുവിന്റെ ആത്‌മാവില്ലാത്ത വന്‍ ക്രിസ്‌തുവിനുള്ളവനല്ല.
റോമാ 8 : 9

എന്നാല്‍, നിങ്ങളുടെ ശരീരം പാപംനിമിത്തം മൃതമാണെങ്കിലും ക്രിസ്‌തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്‌മാവ്‌ നീതിനിമിത്തം ജീവനുള്ള തായിരിക്കും.
റോമാ 8 : 10

യേശുവിനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചവന്റെ ആത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്‌മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.
റോമാ 8 : 11

ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജ ഡത്തിനു കടപ്പെട്ടവരല്ല.
റോമാ 8 : 12

ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്‌മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
റോമാ 8 : 13

Advertisements

എന്താണു പറയേണ്ടതെന്ന്‌ ആ സമയത്തു പരിശുദ്‌ധാത്‌മാവു നിങ്ങളെ പഠിപ്പിക്കും.
ലൂക്കാ 12 : 12

തന്റെ തൂവലുകള്‍കൊണ്ട്‌ അവിടുന്നു
നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
നിനക്കു കവചവും പരിചയും ആയിരിക്കും.
രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ.
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
നട്ടുച്ചയ്‌ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
സങ്കീര്‍ത്തനങ്ങള്‍ 91 : 4-6

യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?
യോഹന്നാന്‍ 11 : 40

Advertisements

ശിഷ്യന്‍മാര്‍ അപ്പം എടുക്കാന്‍മറന്നുപോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
അവന്‍ മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയുംഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച്‌ കരുതലോടെയിരിക്കുവിന്‍.
അവന്‍ ഇങ്ങനെ പറഞ്ഞത്‌, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന്‌ അവര്‍ പരസ്‌ പരം പറഞ്ഞു.
ഇതു മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്ക്‌ അപ്പമില്ലാത്തതിനെക്കുറിച്ച്‌ എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്‌സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്‌ദീഭവിച്ചിരിക്കുന്നുവോ?
കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ?
അഞ്ചപ്പം ഞാന്‍ അയ്യായിരംപേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷി ച്ചകഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട്‌ എന്ന്‌ അവര്‍ പറഞ്ഞു.
ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ്‌എന്ന്‌ അവര്‍ മറുപടി പറഞ്ഞു.
അവന്‍ ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
മര്‍ക്കോസ്‌ 8 : 14-21

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവേ, ഈ ദാസന്റെയും അവിടുത്തെനാമം വണങ്ങുന്ന ഇതര ദാസരുടെയും പ്രാര്‍ഥന ശ്രവിക്കണമേ! അവിടുത്തെ ദാസന്‌ ഇന്ന്‌ വിജയമരുളണമേ! ഈ മനുഷ്യന്‌ എന്നോടു കരുണ തോന്നാന്‍ ഇടയാക്കണമേ!🕯️
📖 നെഹമിയാ 1 : 11 📖

കണ്ണുനീരിന്റെ ഈ താഴ്വരയില്‍ വിശുദ്ധവും സമ്പന്നവുമായ ഈ ദിവ്യകാരുണ്യ മഹാരഹസ്യത്താല്‍ പരിപോഷിപ്പിക്കപ്പെടാന്‍ എന്റെ ആത്മശരീരങ്ങള്‍
കൊതിക്കുന്നു……✍️
വി.കജെട്ടന്‍ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment