The Book of Judges, Chapter 20 | ന്യായാധിപന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 20

ബഞ്ചമിനെ ശിക്ഷിക്കുന്നു

1 ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവന്‍ ഇറങ്ങിത്തിരിച്ചു. ഗിലയാദുദേശക്കാരും ചേര്‍ന്നു. അവര്‍ ഏക മനസ്‌സോടെ മിസ്പായില്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരുമിച്ചുകൂടി.2 ജനപ്രമാണികളും ഇസ്രായേല്‍ ഗോത്രങ്ങളിലെ നേതാക്കന്‍മാരും ദൈവജനത്തിന്റെ സഭയില്‍ ഹാജരായി; ഖഡ്ഗധാരികളുടെ ആ കാലാള്‍പ്പട നാലുലക്ഷം പേരടങ്ങിയതായിരുന്നു.3 ഇസ്രായേല്‍ മിസ്പായിലേക്ക് പോയിരിക്കുന്നുവെന്ന് ബഞ്ചമിന്‍ ഗോത്രക്കാര്‍ കേട്ടു. ഇത്രവലിയ ദുഷ്ടത എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക എന്ന് ഇസ്രായേല്‍ജനം ആവശ്യപ്പെട്ടു.4 കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ പറഞ്ഞു: ബഞ്ചമിന്‍ഗോത്രത്തിന്റെ അധീനതയിലുള്ള ഗിബെയായില്‍ ഞാനും എന്റെ ഉപനാരിയും രാത്രിയില്‍ താമസിക്കാന്‍ ചെന്നു.5 ഗിബെയായിലെ ആളുകള്‍ രാത്രി എനിക്കെതിരായി വന്ന് എന്നെ കൊല്ലാന്‍ വീടു വളഞ്ഞു. എന്റെ ഉപനാരിയെ അവര്‍ ബലാത്‌സംഗം ചെയ്തു. അങ്ങനെ അവള്‍ മരിച്ചു.6 അവളെ ഞാന്‍ കഷണങ്ങളായി മുറിച്ച് ഇസ്രായേല്‍ക്കാരുടെ ദേശത്തെല്ലാം കൊടുത്ത യച്ചു. അത്ര വലിയ മ്ലേച്ഛതയാണ് അവര്‍ ഇസ്രായേലില്‍ കാണിച്ചിരിക്കുന്നത്.7 അതുകൊണ്ട് ഇസ്രായേല്യരേ, ഇതിനെക്കുറിച്ച് എന്തുചെയ്യണമെന്നാണ് ഇവിടെ കൂടിയിരിക്കുന്ന നിങ്ങളുടെ ഉപദേശം?8 ജനം മുഴുവന്‍ ഏകമനസ്‌സായി എഴുന്നേറ്റുനിന്ന് ശപഥം ചെയ്തു. ഞങ്ങളില്‍ ഒരുവന്‍ പോലും കൂടാരത്തിലേക്കോ വീട്ടിലേക്കോ മടങ്ങിപ്പോവുകയില്ല.9 ഗിബെയായോട് നമുക്ക് ഇങ്ങനെ ചെയ്യാം. നറുക്കിട്ട് നമുക്ക് അതിനെ ആക്രമിക്കാം.10 ഇസ്രായേലിലെ ഓരോ ഗോത്രത്തിലും നിന്ന് നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിനു നമുക്ക് ആളുകളെ തിരഞ്ഞെടുക്കാം. ബഞ്ചമിന്‍ ഗോത്രത്തിലെ ഗിബെയാനഗരം ഇസ്രായേലില്‍ ചെയ്ത ക്രൂരകൃത്യത്തിനു പ്രതികാരം ചെയ്യാന്‍ ജനങ്ങള്‍ വരുമ്പോള്‍ ഈ തിരഞ്ഞെടുക്കപ്പെട്ടവര്‍ അവര്‍ക്കു ഭക്ഷണം കൊണ്ടുവരട്ടെ.11 ഇസ്രായേല്‍ ജനം മുഴുവന്‍ പട്ടണത്തിനെതിരേ ഒറ്റക്കെട്ടായി നിന്നു.12 ഇസ്രായേല്‍ഗോത്രങ്ങള്‍ ബഞ്ചമിന്‍ ഗോത്രത്തിലെങ്ങും ദൂതന്‍മാരെ അയച്ച് അറിയിച്ചു: എത്ര ഘോരമായ തിന്‍മയാണു നിങ്ങളുടെയിടയില്‍ സംഭവിച്ചിരിക്കുന്നത്.13 അതുകൊണ്ട് ഗിബെയായിലുള്ള ആ നീചന്‍മാരെ ഞങ്ങള്‍ക്കു വിട്ടുതരുവിന്‍. ഇസ്രായേലില്‍ നിന്നു തിന്‍മ നീക്കംചെയ്യേണ്ടതിന് ഞങ്ങള്‍ അവരെ കൊന്നുകളയട്ടെ. എന്നാല്‍, ബഞ്ചമിന്‍ ഗോത്രക്കാര്‍ തങ്ങളുടെ സഹോദരന്‍മാരായ ഇസ്രായേല്‍ക്കാരുടെ വാക്കുകള്‍ വകവച്ചില്ല.14 ഇസ്രായേല്‍ജനത്തിനെതിരേയുദ്ധംചെയ്യാന്‍ അവര്‍ പട്ടണങ്ങളില്‍നിന്ന് ഗിബെയായില്‍ ഒന്നിച്ചുകൂടി.15 ഗിബെയാവാസികളില്‍ നിന്നുതന്നെ എണ്ണപ്പെട്ട എഴുനൂറു പ്രഗദ്ഭന്‍മാരുണ്ടായിരുന്നു. അവര്‍ക്കു പുറമേ വാളെടുക്കാന്‍പോന്ന ഇരുപത്താറായിരം ബഞ്ചമിന്‍ ഗോത്രജരും ഉണ്ടായിരുന്നു.16 അവരില്‍ പ്രഗദ് ഭന്‍മാരായ എഴുനൂറു ഇടത്തുകൈയന്‍മാരുണ്ടായിരുന്നു. ഇവര്‍ ഒരു തലമുടിയിഴയ്ക്കുപോലും ഉന്നം തെറ്റാത്ത കവണക്കാര്‍ ആയിരുന്നു.17 മറുവശത്ത് ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കെതിരേ, ഖഡ്ഗധാരികളായ നാലുലക്ഷം ഇസ്രായേല്‍ യോദ്ധാക്കള്‍ അണിനിരന്നു.18 ഇസ്രായേല്‍ജനം ബഥേലിലെത്തി. ബഞ്ചമിന്‍ ഗോത്രക്കാരോടുയുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പോകേണ്ടതെന്ന് ദൈവത്തോട് ആരാഞ്ഞു. യൂദാ ആദ്യം പോകട്ടെയെന്നു കര്‍ത്താവ് അരുളിച്ചെയ്തു.19 ഇസ്രായേല്‍ജനം രാവിലെ എഴുന്നേറ്റ് ഗിബെയായ്ക്ക് എതിരായി പാളയം അടിച്ചു.20 അവര്‍ ബഞ്ചമിന്‍ ഗോത്രത്തിനെതിരായിയുദ്ധത്തിനിറങ്ങി; ഗിബെയായില്‍ അവര്‍ക്കെതിരായി അണിനിരന്നു.21 ബഞ്ചമിന്‍ഗോത്രക്കാര്‍ ഗിബെയായില്‍ നിന്നുവന്ന് ഇരുപത്തീരായിരം ഇസ്രായേല്‍ക്കാരെ അന്ന് അരിഞ്ഞുവീഴ്ത്തി.22 എങ്കിലും ഇസ്രായേല്‍ക്കാര്‍ ധൈര്യം സംഭരിച്ചു. ആദ്യദിവസം അണിനിരന്നിടത്തു തന്നെ വീണ്ടും അണിനിരന്നു.23 അവര്‍ സായാഹ്‌നംവരെ കര്‍ത്താവിന്റെ മുന്‍പില്‍ കരഞ്ഞു. സഹോദരന്‍മാരായ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കെതിരേ വീണ്ടും യുദ്ധത്തിനു പോകണമോ എന്ന് അവിടുത്തോട് ആരാഞ്ഞു. ചെല്ലുക എന്നു കര്‍ത്താവ് അരുളിച്ചെയ്തു.24 അങ്ങനെ ഇസ്രായേല്‍ക്കാര്‍ ബഞ്ചമിന്‍ഗോത്രത്തിനെ തിരായി രണ്ടാംദിവസവും അണിനിരന്നു.25 ബഞ്ചമിന്‍ഗോത്രക്കാര്‍ രണ്ടാംദിവസവും ഗിബെയായില്‍ നിന്നുവന്ന് അവരെ നേരിട്ടു. ഖഡ്ഗധാരികളായ പതിനെണ്ണായിരം ഇസ്രായേല്‍ക്കാരെ വധിച്ചു.26 അപ്പോള്‍ ഇസ്രായേല്‍ജനം മുഴുവനും, യോദ്ധാക്കളെല്ലാംചേര്‍ന്ന് ബഥേലില്‍വന്നു കരഞ്ഞു. അവര്‍ ആദിവസം സായാഹ്‌നംവരെ കര്‍ത്താവിന്റെ മുന്‍പില്‍ ഉപവസിക്കുകയും ദഹന ബലികളും സമാധാനബലികളും അര്‍പ്പിക്കുകയും ചെയ്തു.27 ഇസ്രായേല്‍ജനം കര്‍ത്താവിന്റെ ഹിതം ആരാഞ്ഞു.28 ദൈവത്തിന്റെ വാഗ്ദാനപേടകം അന്നാളുകളില്‍ അവിടെ ആയിരുന്നു. അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ഫിനെഹാസ് ആയിരുന്നു അന്നു പൗരോഹിത്യശുശ്രൂഷ നടത്തിയിരുന്നത്. അവര്‍ ചോദിച്ചു: ഞങ്ങളുടെ സഹോദരന്‍മാരായ ബഞ്ചമിന്‍ഗോത്രത്തിനെ തിരായി ഞങ്ങള്‍യുദ്ധത്തിന് വീണ്ടും പുറപ്പെടണമോ? അതോ പിന്‍മാറണമോ? നിങ്ങള്‍ പോകുക; നാളെ ഞാന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്‍പിക്കും എന്നു കര്‍ത്താവ് ഉത്തരമരുളി.29 ഇസ്രായേല്‍ക്കാര്‍ ഗിബെയായ്ക്കു ചുറ്റും ആളുകളെ പതിയിരുത്തി.30 അതിനുശേഷം ബഞ്ചമിന്‍ ഗോത്രത്തിനെതിരായി ഇസ്രായേല്‍ മൂന്നാംദിവസവുംയുദ്ധത്തിനിറങ്ങി, മറ്റു രണ്ട് അവസരങ്ങളിലെപ്പോലെ ഗിബെയായ്ക്ക് എതിരായി അണിനിരന്നു.31 ബഞ്ചമിന്‍ ഗോത്രക്കാരും ഇസ്രായേല്‍ ജനത്തിനെതിരായി പട്ടണത്തില്‍നിന്നു പുറത്തുവന്നു; മുന്നവസരങ്ങളിലെപ്പോലെ ബഥേലിലേക്കും ഗിബെയായിലേക്കും പോകുന്ന പെരുവഴികളില്‍ വച്ചും വിജനപ്രദേശത്തുവച്ചും അവര്‍ കൊല തുടങ്ങി. മുപ്പതോളം ഇസ്രായേല്‍ക്കാര്‍ വധിക്കപ്പെട്ടു.32 ബഞ്ച മിന്‍ഗോത്രക്കാര്‍ പറഞ്ഞു: അവര്‍ ആദ്യത്തെപ്പോലെ തന്നെതുരത്തപ്പെട്ടിരിക്കുന്നു. അപ്പോള്‍ ഇസ്രായേല്‍ജനം കൂടിയാലോചിച്ചു: നമുക്കു പലായനം ചെയ്യാം. അങ്ങനെ അവരെ നമുക്കു പെരുവഴിയിലേക്ക് ആനയിക്കാം.33 ഇസ്രായേല്‍ ഒന്നടക്കം തങ്ങളുടെ സ്ഥാനങ്ങളില്‍നിന്നു പുറപ്പെട്ട് ബാല്‍താമാറില്‍ അണിനിരന്നു. ഗേബായ്ക്കു പടിഞ്ഞാറുവശത്തു പതിയിരുന്ന ഇസ്രായേല്യരും ഓടിക്കൂടി.34 ഗിബെയായ്ക്ക് എതിരായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം ഇസ്രായേല്യര്‍ അണിനിരന്നു. ഉഗ്രമായ പോരാട്ടം നടന്നു. തങ്ങള്‍ക്കു നാശം അടുത്തിരിക്കുന്നുവെന്നു ബഞ്ചമിന്‍ഗോത്രക്കാര്‍ അറിഞ്ഞില്ല.35 കര്‍ത്താവ് ഇസ്രായേല്യരുടെ മുന്‍പില്‍ ബഞ്ച മിന്‍ ഗോത്രക്കാരെ പരാജയപ്പെടുത്തി; ഖഡ്ഗധാരികളായ ഇരുപത്തയ്യായിരത്തിയൊരുന്നൂറു പേരെ ആദിവസം ഇസ്രായേല്‍ക്കാര്‍ വകവരുത്തി.36 തങ്ങള്‍ പരാജയപ്പെട്ടുവെന്നു ബഞ്ച മിന്‍ഗോത്രക്കാര്‍ മനസ്‌സിലാക്കി. ഗിബെയായ്ക്ക് എതിരേ പതിയിരുത്തിയിരുന്ന വരില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഇസ്രായേല്‍ക്കാര്‍ അവിടെനിന്ന് പിന്‍വാങ്ങി.37 പതിയിരുപ്പുകാര്‍ ഗിബെയായിലേക്കു തള്ളിക്കയറി; പട്ടണം മുഴുവന്‍ വാളിനിരയാക്കി.38 ഇസ്രായേല്‍ക്കാരും പതിയിരുപ്പുകാരും അടയാളമായി പട്ടണത്തില്‍ ഒരു വലിയ പുകപടലം ഉയര്‍ത്തണമെന്നു തമ്മില്‍ പറഞ്ഞൊത്തിരുന്നു.39 അതു കാണുമ്പോള്‍ ഇസ്രായേല്‍ക്കാര്‍യുദ്ധക്കളത്തിലേക്കു തിരിച്ചു വരണമെന്നായിരുന്നു ധാരണ.യുദ്ധമാരംഭിച്ച് ഏതാണ്ട് മുപ്പത് ഇസ്രായേല്‍ക്കാരെ വധിച്ചപ്പോഴേക്കും ആദ്യയുദ്ധത്തിലെപ്പോലെ അവര്‍ നമ്മോടു പരാജയപ്പെട്ടിരിക്കുന്നു എന്നു ബഞ്ചമിന്‍ഗോത്രക്കാര്‍ പറഞ്ഞു.40 പക്‌ഷേ, പട്ടണത്തില്‍നിന്നുപുകപടലം ഉയരാന്‍ തുടങ്ങിയപ്പോള്‍ ബഞ്ചമിന്‍ഗോത്രക്കാര്‍ തിരിഞ്ഞുനോക്കി. അതാ പട്ടണം കത്തി പുകപടലം ആകാശത്തിലേക്ക് ഉയര്‍ന്നു.41 ഇസ്രായേല്‍ക്കാര്‍ തിരിച്ചുവന്നു; ബഞ്ചമിന്‍കാര്‍ സംഭ്രാന്തരായി. നാശം അടുത്തെന്ന് അവര്‍ കണ്ടു.42 അതുകൊണ്ട് അവര്‍ ഇസ്രായേല്‍ക്കാരെ വിട്ട് മരുഭൂമിയിലേക്കു പലായനം ചെയ്തു. പക്‌ഷേ, അവര്‍ കുടുങ്ങിയതേയുള്ളു. പട്ടണത്തില്‍നിന്നു വന്നവര്‍ അവരോട് ഏറ്റുമുട്ടി അവരെ നശിപ്പിച്ചു.43 ഇസ്രായേല്‍ക്കാര്‍ ബഞ്ചമിന്‍ഗോത്രക്കാ രെ വളഞ്ഞു. നോഹാഹു മുതല്‍ കിഴക്ക് ഗിബെയാവരെ പിന്തുടര്‍ന്ന് അവരെ നിശ്‌ശേഷം പരാജയപ്പെടുത്തി.44 യുദ്ധവീരന്‍മാരായ പതിനെണ്ണായിരം ബഞ്ചമിന്‍ഗോത്രക്കാര്‍ നിലംപതിച്ചു.45 ശേഷിച്ചവര്‍ തിരിഞ്ഞു മരുഭൂമിയില്‍ റിമ്മോണ്‍ പാറയിലേക്കോടി. അവരില്‍ അയ്യായിരംപേര്‍ പെരുവഴിയില്‍വച്ചു കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെഗിദോംവരെ ഇസ്രായേല്‍ക്കാര്‍ അനുധാവനം ചെയ്തു. അവരില്‍ രണ്ടായിരംപേരും വധിക്കപ്പെട്ടു.46 അങ്ങനെ അന്ന് ബഞ്ചമിന്‍ഗോത്രക്കാരായ ഇരുപത്തയ്യായിരം ധീരയോദ്ധാക്കള്‍ കൊല്ലപ്പെട്ടു.47 എന്നാല്‍, അറുന്നൂറുപേര്‍ മരുഭൂമിയില്‍ റിമ്മോണ്‍ പാറയിലേക്ക് ഓടി രക്ഷപെട്ടു.48 അവിടെ നാലുമാസം താമസിച്ചു. ഇസ്രായേല്‍ തിരിച്ചുവന്ന് ബഞ്ച മിന്‍ഗോത്രക്കാരുടെ ദേശം വീണ്ടും ആക്രമിച്ചു. മനുഷ്യരെയും മൃഗങ്ങളെയും കണ്ണില്‍കണ്ട എല്ലാറ്റിനെയും വാളിനിരയാക്കി; പട്ടണങ്ങള്‍ക്കു തീവച്ചു.

Advertisements

The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Samson
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment