January 16 വിശുദ്ധ ഹോണോറാറ്റസ്

⚜️⚜️⚜️ January 1️⃣6️⃣⚜️⚜️⚜️
വിശുദ്ധ ഹോണോറാറ്റസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഗൌളില്‍ താമസമാക്കിയ ഒരു റോമന്‍ സ്ഥാനപതി കുടുംബത്തിലായിരുന്നു വിശുദ്ധ ഹോണോറാറ്റസിന്റെ ജനനം. അക്കാലത്ത് സമൂഹത്തില്‍ വളര്‍ന്ന് വന്ന വലിയ ഒരു വിപത്തായിരിന്നു വിഗ്രഹാരാധന. എന്നാല്‍ യൌവന കാലഘട്ടത്തില്‍ തന്നെ ഹോണോറാറ്റസ് വിഗ്രഹാരാധന ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. തന്റെ മൂത്ത സഹോദരനായ വെനാന്റിയൂസിനേയും ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിക്കുവാന്‍ അദ്ധേഹത്തിന് കഴിഞ്ഞു.

ഈ ലോക ജീവിതത്തിലെ നശ്വരതയേ കുറിച്ച് മനസ്സിലാക്കിയ അവര്‍, അത് ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കടുത്ത വിഗ്രഹാരാധകനായ അവരുടെ പിതാവ് ഇവരുടെ ഈ മാനസാന്തരത്തില്‍ കോപാകുലനായി. ഇത് ഉള്‍കൊള്ളാന്‍ കഴിയാത്തതിനാല്‍, അവര്‍ സന്യാസിയായ വിശുദ്ധ കാപ്രായിസിനെ തങ്ങളുടെ ആത്മീയ നിയന്താവായി സ്വീകരിച്ചുകൊണ്ട് മാര്‍സില്ലെസില്‍ നിന്നും ഗ്രീസിലേക്ക് യാത്ര തിരിച്ചു. അവിടെ ഏതെങ്കിലും മരുഭൂമിയില്‍ അജ്ഞാതവാസം നയിച്ചുകൊണ്ട് ധ്യാനിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

മെതോണ്‍ എന്ന സ്ഥലത്ത് വച്ച് വിശുദ്ധന്റെ സഹോദരനായ സ്വെനാന്റിയൂസ് സമാധാനത്തോടു കൂടി മരിച്ചു. വിശുദ്ധ ഹോണോറാറ്റസിന് രോഗം പിടിപെട്ടതിനാല്‍ ഗുരുവിനൊപ്പം സ്വദേശത്തേക്കു തിരിച്ചുവരുവാന്‍ തീരുമാനിച്ചു. ചുരുങ്ങിയ വര്‍ഷക്കാലം അദ്ദേഹം ഫ്രേജസിനു സമീപം മലനിരകളില്‍ ആശ്രമ ജീവിതം നയിച്ചു. പിന്നീട് തീരത്തോടു ചേര്‍ന്ന് സമുദ്രത്തിലുള്ള ദ്വീപുകളിലും ഇപ്പോള്‍ ഹോണോറെ എന്നറിയപ്പെടുന്ന ഒരു ചെറിയ ദ്വീപില്‍ താമസിക്കുകയും ചെയ്തു. അധികം താമസിയാതെ ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി.

തുടര്‍ന്നാണ് വിശുദ്ധന്‍ വളരെ പ്രസിദ്ധമായ ലെരിന്‍സിലെ ആശ്രമം സ്ഥാപിക്കുന്നത്. തന്റെ കുറെ അനുയായികളെ അദ്ദേഹം പൊതുസമൂഹത്തില്‍ കഴിയുവാന്‍ അനുവദിച്ചു, പക്വതയാര്‍ജ്ജിച്ചവരും, പൂര്‍ണ്ണരുമെന്ന്‌ അദ്ദേഹത്തിന് തോന്നിയ ചിലരെ പ്രത്യേക പ്രേഷിതവേലക്കായി നിയമിച്ചു.

വിശുദ്ധ പച്ചോമിയൂസിന്റെ നിയമങ്ങളാണ് അദ്ദേഹം മുഖ്യമായും തന്റെ ആശ്രമത്തില്‍ പിന്തുടര്‍ന്നിരുന്നത്. വിശുദ്ധനായ ആശ്രമാധികാരിയുടെ കീഴില്‍ അനുകമ്പയുടെയും എളിമയുടെയും കാരുണ്യപ്രവര്‍ത്തികളുടെയും മഹത്തായ മാതൃക പഠിച്ച സന്യസ്ഥരുടെ ആശ്രമജീവിതത്തെ പറ്റി വിശുദ്ധ ഹിലാരി വളരെ മനോഹരമായി വിവരിക്കുന്നുണ്ട്.

426-ല്‍ സഭാധികാരികളുടെ നിര്‍ദേശത്താല്‍ വിശുദ്ധ ഹോണോറാറ്റസ് ആള്‍സിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി, 429-ല്‍ അദ്ദേഹം ദൈവസന്നിധിയില്‍ നിദ്ര പ്രാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. മൊറോക്കയില്‍ വച്ചു മുഹമ്മദീയറാല്‍ വധിക്കപ്പെട്ട ഇറ്റാലിയന്‍ ഫ്രാന്‍സിസ്കരായ അര്‍ക്കുസിയൂസ്, പീറ്റര്‍, ബെരാര്‍ദൂസ്, ഓട്ടോ, അദ്യൂത്തുസു

  1. ആര്‍മാഗ് ആശ്രമത്തില്‍ മരിച്ച ദുഞ്ചെയീഡ് ഒബ്രദായില്‍
  2. സെവിലിലെ വി.ഇസിദോറിന്‍റെ സഹോദരനായ ഫുള്‍ജന്‍സിയൂസ്
  3. അയര്‍ലണ്ടിലെ ഫുര്‍സി
  4. ഡെന്മാര്‍ക്കിലെ ഹെന്റി
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

സഹോദരരേ, ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്‌മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.
ഗലാത്തിയാ 6 : 1

പരസ്‌പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട്‌ ക്രിസ്‌തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍.
ഗലാത്തിയാ 6 : 2

ഒരുവന്‍ താന്‍ ഒന്നുമല്ലാതിരിക്കേ, എന്തോ ആണെന്നു ഭാവിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു.
ഗലാത്തിയാ 6 : 3

എന്നാല്‍, ഓരോ വ്യക്‌തിയും സ്വന്തം ചെയ്‌തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക അവനില്‍ത്തന്നെയായിരിക്കും, മറ്റുള്ളവരിലായിരിക്കുകയില്ല.
ഗലാത്തിയാ 6 : 4

എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹി ച്ചേമതിയാവൂ.
ഗലാത്തിയാ 6 : 5

Advertisements

തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുകയും ചെയ്യുന്നവരിലാണുകര്‍ത്താവു പ്രസാദിക്കുന്നത്‌.
സങ്കീര്‍ത്തനങ്ങള്‍ 147 : 11

എന്നാല്‍, കര്‍ത്താവ്‌ സാമുവലിനോടു കല്‍പിച്ചു: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്‌. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.
1 സാമുവല്‍ 16 : 7

എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.
1 തെസലോനിക്കാ 5 : 16

ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍.
1 തെസലോനിക്കാ 5 : 17

എല്ലാക്കാര്യങ്ങളിലും നന്‌ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.
1 തെസലോനിക്കാ 5 : 18

കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.മത്തായി 7 : 21

ദൈവഭക്‌തിയാണു ജ്‌ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും.
അവിടുന്ന്‌ എന്നേക്കും സ്‌തുതിക്കപ്പെടും!
സങ്കീര്‍ത്തനങ്ങള്‍ 111 : 10

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment