February 17 പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍

⚜️⚜️⚜️ February 1️⃣7️⃣⚜️⚜️⚜️
പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

യേശുവിന്റെ സഹനങ്ങളേയും, മാതാവിന്റെ ഏഴ് ദുഃഖങ്ങളേയും ധ്യാനിക്കുവാനും അനുതപിക്കുന്നവര്‍ക്ക് ആത്മീയപോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയില്‍ ഏഴ് മഹാന്‍മാര്‍ കൂടിയാണ് സെര്‍വിറ്റെ സഭ സ്ഥാപിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടക്ക് ദൈവം ഫ്ലോറെന്‍സിലുള്ള ഏഴ് കുലീന കുലജാതരായ വ്യക്തികളെ വിളിക്കുകയും 1233-ല്‍ അവര്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്തുകയും വളരെ ഭക്തിപൂര്‍വ്വം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാ മറിയം അവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകമായി പ്രത്യക്ഷപ്പെടുകയും വിശുദ്ധിയാല്‍ പൂര്‍ണ്ണമായൊരു ജീവിതം നയിക്കുവാന്‍ അവരോടു ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന്‍ തങ്ങളുടെ കുടുംബ മഹിമയും, സമ്പത്തും പരിഗണിക്കാതെ, ആഡംബര വസ്ത്രങ്ങള്‍ക്ക് പകരം ചണംകൊണ്ടുള്ള വസ്ത്രങ്ങളും ധരിച്ചു അവര്‍ ഒരു കൊച്ചു കെട്ടിടത്തിലേക്കവര്‍ താമസം മാറുവാന്‍ ഇടയായി. ഈ സഭയിലെ അംഗങ്ങളുടെ കഠിനമായ എളിമയിലൂന്നിയ ജീവിതരീതികള്‍ മൂലം ഇവരുടെ നേട്ടങ്ങള്‍ അധികമായി പുറത്ത് അറിയപ്പെട്ടില്ല. എന്നിരുന്നാലും തുടര്‍ച്ചയായ ദൗത്യങ്ങള്‍ വഴി പല മഹത്തായ നേട്ടങ്ങളും കൈവരുത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. സങ്കടപ്പെടുന്നവരുടെ മാതാവായ പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കാനും ഈ സന്യസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പരിശുദ്ധ അമ്മ അവളുടെ വിശുദ്ധ ജീവിതം ആരംഭിച്ച സെപ്റ്റംബര്‍ 8ന് തന്നെയായിരുന്നു ഈ സന്യസ്ഥ സമൂഹത്തിനും തുടക്കം കുറിച്ചത്.

അധികം താമസിയാതെ അവര്‍ ഫ്ലോറെന്‍സിലെ തെരുവുകള്‍ തോറും അലഞ്ഞു ഭവനങ്ങളില്‍ ഭിക്ഷയാചിക്കുന്നതായി കാണപ്പെട്ടു. ‘പരിശുദ്ധ മറിയത്തിന്റെ ദാസന്‍മാര്‍’ എന്ന് ആ പ്രദേശത്തെ ബാലിക-ബാലന്മാര്‍ തങ്ങളെ വിളിക്കുന്നതായി അവര്‍ കേട്ടു. ഈ കുട്ടികളില്‍ അപ്പോള്‍ 5 മാസം മാത്രം പ്രായമുണ്ടായിരുന്ന വിശുദ്ധ ഫിലിപ്പ് ബെനീസിയുമുണ്ടായിരുന്നു. കാലം കടന്നു പോയപ്പോള്‍ അവര്‍ മോണ്ടെ സെനാരിയോവില്‍ പ്രാര്‍ത്ഥനയും, അനുതാപവും ധ്യാനവുമായി ഏകാന്ത വാസം നയിച്ചുപോന്നു. 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ഈ ഏഴ് ദൈവീക മനുഷ്യരേയും വിശുദ്ധരായി പ്രഖ്യാപിക്കുകയും, ഫെബ്രുവരി 17 നു അവരുടെ തിരുനാള്‍ ആയി അംഗീകരിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. സര്‍ഡീനിയായില്‍ ഡോളിയായിലെ ബിഷപ്പായ കഗ്ലിയായിലെ ബെനഡിക്റ്റ്
  2. സലേര്‍സോയിലെ ആബട്ടായ കോണ്‍സ്റ്റാബിലിസു
  3. വെനീസിലെ ഡോണാത്തൂസും ഡെക്കുന്തിയിനും റോമൂളൂസും കൂട്ടരും (89 പേര്‍)
  4. റാറ്റ്സ്ബര്‍ഗ് ബിഷപ്പായ എവര്‍മോഡ്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

അങ്ങയുടെ നീതി ശാശ്വതമാണ്‌;
അങ്ങയുടെ നിയമം സത്യമാണ്‌.
കഷ്‌ടതയും തീവ്രവേദനയും എന്നെഗ്രസിച്ചു; എന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ എനിക്ക്‌ ആനന്‌ദം പകര്‍ന്നു.
അങ്ങയുടെ കല്‍പനകള്‍ എന്നേക്കും
നീതിയുക്‌തമാണ്‌;
ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്‌ എനിക്ക്‌ അറിവു നല്‍കണമേ!
പൂര്‍ണഹൃദയത്തോടെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; കര്‍ത്താവേ,എനിക്കുത്തരമരുളണമേ! ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കും.
സങ്കീര്‍ത്തനങ്ങള്‍ 119 : 142-145

ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നു,
എന്നെ രക്‌ഷിക്കണമേ! ഞാന്‍ അങ്ങയുടെ കല്‍പനകള്‍ അനുസരിക്കട്ടെ!
അതിരാവിലെ ഞാന്‍ ഉണര്‍ന്ന്‌,സഹായത്തിനുവേണ്ടി നിലവിളിക്കുന്നു;
ഞാന്‍ അങ്ങയുടെ വാഗ്‌ദാനത്തില്‍പ്രത്യാശയര്‍പ്പിക്കുന്നു.
അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍ വേണ്ടി രാത്രിയുടെയാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
കാരുണ്യപൂര്‍വം എന്റെ സ്വരം കേള്‍ക്കണമേ!
കര്‍ത്താവേ, അങ്ങയുടെ നീതിയാല്‍എന്റെ ജീവനെ കാത്തുകൊള്ളണമേ!
സങ്കീര്‍ത്തനങ്ങള്‍ 119 : 146-149

ക്രൂരമര്‍ദകര്‍ എന്നെ സമീപിക്കുന്നു,
അവര്‍ അങ്ങയുടെ നിയമത്തില്‍നിന്നുവളരെ അകലെയാണ്‌.
എന്നാല്‍, കര്‍ത്താവേ, അവിടുന്നുസമീപസ്‌ഥനാണ്‌; അവിടുത്തെകല്‍പനകള്‍ സത്യമാണ്‌.
അങ്ങയുടെ കല്‍പനകള്‍ ശാശ്വതമാണെന്നു പണ്ടേ ഞാന്‍ അറിഞ്ഞിരിക്കുന്നു.
എന്റെ സഹനങ്ങള്‍ കണ്ട്‌ എന്നെമോചിപ്പിക്കണമേ! എന്തെന്നാല്‍, ഞാന്‍
അങ്ങയുടെ നിയമം മറക്കുന്നില്ല.
എനിക്കുവേണ്ടി വാദിച്ച്‌ എന്നെവിടുവിക്കണമേ! അങ്ങയുടെ വാഗ്‌ദാനമനുസരിച്ച്‌ എനിക്കു ജീവന്‍ നല്‍കണമേ!
രക്‌ഷ ദുഷ്‌ടരില്‍നിന്ന്‌ അകന്നിരിക്കുന്നു;
എന്തെന്നാല്‍, അവര്‍ അങ്ങയുടെ ചട്ടങ്ങള്‍ അന്വേഷിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 119 : 150-155

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment