ബഹു . അയ്യമ്പള്ളി ജോർജ്ജച്ചൻ്റെ നാലാം ചരമവാർഷികം
ജനനം: 14- 11-1946
സെമിനാരി പ്രവേശനം: 15-06-1965
പ്രഥമ വ്രതവാഗ്ദാനം: 11-05- 1968
തിരുപ്പട്ട സ്വീകരണം: 19 – 12-1974
മരണം: 05-06 – 2019
മാതൃഇടവക : ആയാംകുടി -മലപ്പുറം സെന്റ് തെരേസാസ് ദൈവാലയം (പാലാ രൂപതാ )
ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ബഹു. അലക്സ് അയ്യമ്പള്ളി അച്ചൻ്റെ ജ്യേഷ്ഠസഹോദരനാണ് ജോർജ്ജച്ചൻ
കർമ്മ മണ്ഡലങ്ങൾ
ആലുവാ സ്റ്റഡിഹൗസ്, പ്രൊക്കുറേറ്റർ
അതിരമ്പുഴ ലിസ്യൂ സെമിനാരി, പ്രൊക്കുറേറ്റർ
ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ, അസിസ്റ്റന്റ് വികാരി
കോമ്പയാർ സെന്റ് തോമസ് വില്ല, ഡയറകടർ
ആനപ്പാറ ലിസ്യു ബോയ്സ് ടൗൺ സുപ്പീരിയർ & ഡയറക്ടർ
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ജോസഫ് ഇടവക, വികാരി
ജർമ്മനിയിലെ ഫ്രൈബുർഗ് രൂപതയിൽ അജപാലന ശുശ്രൂഷ
കടുവാക്കുളം എംസിബിഎസ് ഹൗസിൽ സുപ്പീരിയർ, & ഇടവക വികാരി
കരിമ്പാനി ആശ്രമം സുപ്പീരിയർ & വികാരി
കാഞ്ഞിപ്പള്ളി നോവിഷ്യേറ്റ് ഹൗസ്, സുപ്പീരിയർ.
കോമ്പയാർ സെന്റ് തോമസ് വില്ല, സുപ്പീരിയർ
അതിരമ്പുഴ ലിസ്യൂ ഇടവക, വികാരി
അതിരമ്പുഴ ലിസ്യൂ ഇടവകയിൽ ഇടവകയിൽ വികാരിയായി ശുശ്രൂഷ ചെയ്യുന്ന സമയത്ത് 2008 മെയ് 31-ാം തീയതി ഉണ്ടായ ഒരു വീഴ്ചയെ തുടർന്ന് ജോർജച്ചൻ രോഗക്കിടക്കയിലായി. പിന്നീട് എമ്മാവൂസ് പ്രൊവിൻഷ്യൾ ഹൗസിലും തിരുവനന്തപുരം എമ്മാവൂസ് ഹൗസിലും കടുവാക്കുളം മദർ ഹൗസിലും ജോർജച്ചൻ മെമ്പറായിരുന്നു.
2012 മുതൽ വിവിധങ്ങളായ അസുഖങ്ങളാൽ ജോർജ്ജച്ചൻ ചികിത്സയിലായിരുന്നു. രോഗാവസ്ഥയിലും സമൂഹത്തിലുള്ളവരുടെ ക്ഷേമം അന്വേഷിക്കുന്നതിലും സമൂഹത്തിലെ കാര്യങ്ങൾ നിർവ്വഹിക്കുന്നതിലും ഒരിക്കലും അച്ചൻ വീഴ്ച വരുത്തിയിരുന്നില്ല.
പാവപ്പെട്ടവരോടുള്ള കരുതലും സ്നേഹപും ജോർജച്ചൻ്റെ മുഖമുദ്രയായിരുന്നു. നീരീക്ഷണ പാടവും കാര്യങ്ങളെ വിലയിരുത്താനുമുള്ള അച്ചൻ്റെ കഴിവും പ്രശംസനീയമായിരുന്നു. ദിവ്യകാരുണ്യ മിഷിനറി സഭയോടും സഭാംഗങ്ങളോടുമുള്ള അദ്ദേഹത്തിന്റെ കരുതൽ വളരെ വലുതായിരുന്നു .
ദൈവത്തെയും ദൈവജനത്തെയും ഉള്ളു തുറന്നു സ്നേഹിച്ചിരുന്ന ജോർജ് അയ്യമ്പള്ളി അച്ചൻ 73-ാം മത്തെ വയസ്സിൽ 2019 ജൂൺ അഞ്ചിന് വൈകിട്ട് ഏഴുമണിക്ക് തനിക്കായി സ്വർഗ്ഗീയ പിതാവ് കരുതിവച്ചിരിക്കുന്ന സ്ഥാനം അവകാശമാക്കാൻ സ്വർഗ്ഗത്തേക്ക് യാത്രയായി.


Leave a comment