വി. വെറോനിക്ക ജൂലിയാനി | July 9

വിശുദ്ധ വെറോനിക്ക ജൂലിയാനി ദിവ്യകാരുണ്യ അനുഭവത്തെക്കുറിച്ച്…

“ഓരോ പ്രാവശ്യവും വിശുദ്ധ കുർബ്ബാന സ്വീകരിക്കുമ്പോൾ പരിശുദ്ധ ത്രിത്വം വസിക്കുന്ന കൂടാരങ്ങളായി നമ്മുടെ ശരീരവും ആത്മാവും രൂപാന്തരപ്പെടുന്നു; പറുദീസ നമ്മിലേക്ക്‌ ചാഞ്ഞിറങ്ങി വരുന്നു”.

നരകദർശനത്തെക്കുറിച്ച്..

“അനേകം ആത്മാക്കൾ നരകത്തിൽ നിപതിക്കുന്നത് ഞാൻ കണ്ടു. വിരൂപീകളായ ആ ആത്മാക്കൾ എന്നിൽ ഭയമുളവാക്കി. ഒന്നിനു പുറകെ ഒന്നായി അവർ നരകത്തിൽ പതിക്കുന്നു. അതിന് ശേഷം ഒന്നും കാണുവാനെനിക്ക് കരുത്തുണ്ടായിരുന്നില്ല”.

പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് അവളോട് പറഞ്ഞു, “മകളെ, നരകം ഉണ്ട്‌ എന്നുപോലും അനേകർ വിശ്വസിക്കുന്നില്ല. നരകത്തിലെ സഹനങ്ങൾ നേരിട്ട് കാണാൻ കൃപ ലഭിച്ച നിനക്ക് പോലും അതിന്റെ യഥാർത്ഥ ഭീകരത മനസ്സിലായിട്ടില്ല!”.

അനേകം ആത്മാക്കൾ നരകത്തിൽ പതിക്കുന്നു. കാരണം പാപികൾക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം വഹിക്കാനും ത്യാഗങ്ങൾ അനുഷ്ഠിക്കാനും ആളില്ല. വിശുദ്ധ വെറോനിക്ക ജൂലിയാനി ആത്മാക്കളുടെ രക്ഷക്കായി തന്നെത്തന്നെ സമർപ്പിച്ചു. നരകത്തിന്റെയും ശുദ്ധീകരണസ്ഥലത്തിന്റെയും വേദനകൾ അവൾ അനുഭവിക്കേണ്ടി വന്നു. ദിവസവും അവർക്കായി അവൾ ഉരുകിതീർന്നു. പഞ്ചക്ഷതധാരിയായ അവൾക്ക് താൻ അനുഭവിച്ച വേദനകളിലെല്ലാം പങ്കുചേരാനുള്ള കൃപ ഈശോ നൽകി.

മറ്റുള്ളവരുടെ തെറ്റിദ്ധാരണ മൂലം തടവിലാക്കപ്പെട്ടത് പോലെ മുറിയിൽ കഴിയേണ്ടി വന്ന ആ സന്യാസിനി, പിശാച് എത്ര പ്രലോഭിപ്പിച്ചിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കാഞ്ഞത് കൊണ്ട് പിശാച് പുറത്തേക്ക് അവളെ വലിച്ചിഴച്ചിരുന്നു. അവൻ ഏറ്റവും കൂടുതൽ നമ്മളെ ആക്രമിക്കുന്നതും വിജയിക്കുന്നതും അനുസരണത്തിന്റെ മേഖലയിലാണ്.

ദൈവത്തെ തീക്ഷ്‌ണമായി സ്നേഹിച്ചിരുന്ന വെറോനിക്ക, രോഗികളായി കിടക്കുന്നവർക്ക് കുർബ്ബാന എത്തിച്ചുകൊടുക്കുന്ന വഴികളിലൂടെ മുട്ടിന്മേൽ നടന്ന് ദിവ്യകാരുണ്യനാഥന് വഴിയൊരുക്കുമായിരുന്നു.

“സ്നേഹം അവനോടൊന്നുചേരാൻ എന്നെ നിർബന്ധിക്കുന്നു” എന്ന വാക്കുകളോടെഅവൾ ഈ ലോകത്തുനിന്ന് വിടപറഞ്ഞു.

Feast Day : ജൂലൈ 9

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment