സഹനവഴിയിലെ തിരിനാളം

St. Alphonsa

” ചില ജന്മങ്ങൾ അങ്ങനെ ആണ്… സ്വയം അഴിഞ്ഞു മറ്റുള്ളവർക്ക് വേണ്ടി പ്രകാശമാകാൻ സ്വർഗം തിരഞ്ഞെടുത്ത അത്ഭുത ജീവിതങ്ങൾ… വിശുദ്ധ അൽഫോൻസാമ്മയെ പോലെ… 🪄

കുടമാളൂരിലെ വീട്ടിൽ ജനിച്ചു… ആരാലും അറിയപ്പെടാത്ത ഒരു സന്യാസഭവനത്തിലെ നാല് ചുവരുകൾക്കുള്ളിലിരുന്നുകൊണ്ട് ഈശോയെ ആഴമയി സ്നേഹിച്ചവൾ… ഓർമ്മവച്ച നാൾമുതൽ സ്വർഗീയ രാജകുമാരനായ ഈശോയെ സ്വന്തമാക്കാൻ ആഗ്രഹിച്ചവൾ… അന്നക്കുട്ടി എന്ന നമ്മുടെ അൽഫോൻസാമ്മ.

“സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപെടുന്നു സഹനത്തിന്റെ തീചൂളയിൽ കർത്താവിനു സ്വീകാര്യരായ മനുഷ്യരും” എന്ന് പ്രഭാഷകൻ (2,5) പറഞ്ഞതിന്റെ അന്തരിക അർത്ഥം ഗ്രഹിച്ചു ഈശോയ്ക്കായി സ്വയം ഉരുകി തീർന്ന ഒരു പുണ്യത്മാവ്…
ഗോതമ്പുമണിപോലെ അഴിഞ്ഞു സ്വയം ഇല്ലാതെ ആകുവാനും. മുന്തിരിച്ചാറുപോലെ സ്വയം മുറിയപ്പെടാനും സ്വന്തം ജീവിതത്തെ ഒരു സ്നേഹബലിയായി അവൾ സമർപ്പിച്ചു… ഈശോ തന്നെ ഒത്തിരി സ്നേഹിക്കുന്നു എന്ന ആഴമായ വിശ്വാസം അവളെ അതിനായി ഒരുക്കി…

ആത്മനാഥന്റെ ഹൃദയത്തുടിപ്പുകളെ സ്വന്തമാക്കാൻ…. ആത്മാവിനെയും ശരീരത്തയും സഹനത്തിന്റെ അതി കഠിനമായ നിമിഷങ്ങളിലും… സ്വർഗം മാത്രം സ്വപ്നം കാണാൻ പഠിപ്പിച്ചു തന്നവൾ…. 🪄 സഹനങ്ങൾ ഇല്ലാത്ത ദിവസങ്ങൾ തന്റെ പ്രിയനാഥൻ തന്നെ മറന്നു എന്ന് ഒരു കുഞ്ഞു കുട്ടിയെ പോലെ വാശി പിടിച്ചു ഈശോയോട് ചോദിച്ചുവാങ്ങിയവൾ…
ശിശു സഹജമായ പ്രത്യശയോടെ ഈശോയെ ഒരുപാടു സ്നേഹിച്ചവൾ… സന്യാസം അതിന്റെ പൂർണതയിൽ ഓരോ നിമിഷവും ഈശോയോടുകൂടെ ആസ്വദിച്ചവൾ… ഈശോയെ ഒത്തിരി ഒത്തിരി സ്നേഹിച്ചവൾ… സ്വർഗത്തെ സഹനങ്ങളിലൂടെ സ്വന്തമാക്കാൻ കഴിയും എന്ന് കാണിച്ചു തന്നവൾ… പരിഭവമോ പരാതിയോ ഇല്ലാതെ എല്ലാം ദൈവ സ്നേഹത്തെ ഓർത്ത് ചെയ്തവൾ… ഈശോയുടെ ഹൃദത്തിലെ ഒരു പരമാണുവും അവിടുത്തെ ദിവ്യഹൃദയത്തിലെ ഒരു പൊരിയും ആകുന്നത് വരെ തന്നെ എളിമപ്പെടുത്തണമേ എന്ന് നിരന്തരം പ്രാർത്ഥിച്ചവൾ… കുരിശിനെയും ക്രൂശിതനായവനെയും അത്രമാത്രം സ്നേഹിച്ചവൾ… വിശുദ്ധിയിൽ ജീവിക്കാൻ സഹനങ്ങൾ ഒരു തടസമല്ല എന്ന് കാണിച്ചു തന്ന ഒരു ചെറു ജന്മം.

അൽഫോൻസാമ്മ…. വിശുദ്ധരിൽ എന്നെ അത്ഭുതപെടുത്തിയ ഒരു ജന്മം. ജനനം മുതൽ മരണം വരെ സഹനങ്ങൾ ഒരുപാടു ഉണ്ടായിട്ടും ഈശോയെ സ്നേഹിക്കുന്നതിൽ നിന്ന് ഒരു ഇട മാറാതെ ആ സ്നേഹം കൂടുതൽ ആയി നൽകിയവൾ….
വേദനകളുടെ നീണ്ട രാത്രികളിലും ഞാൻ എന്റെ ഈശോയെ സ്നേഹിക്കുവാണെന്നു ചങ്കൂറ്റത്തോടെ ഏറ്റു പറഞ്ഞവൾ…

ഓ, എന്റെ ഈശോയെ നിന്റെ പൂന്തോട്ടത്തിലെ ഒരു പൂവായ അൽഫോൻസാമ്മയേ പോലെ… സഹനങ്ങളെ സ്നേഹിക്കുന്ന ഒരു ചെറു ജീവിതമാക്കി മാറ്റാൻ; അവസാനം നിന്റെ തോട്ടത്തിലെ ഒരു ചെറു പൂവായി അനേകർക് നന്മ നൽകാൻ ഞാൻ എന്നെ ഇനിയും എത്ര മാത്രം എളിമ പെടുത്തേണ്ടിയിരിക്കുന്നു 🪄… 🥰

Advertisements
Alphonsamma
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “സഹനവഴിയിലെ തിരിനാളം”

  1. […] സഹനവഴിയിലെ തിരിനാളം […]

    Liked by 3 people

  2. വളരെ നല്ല എഴുത്തുകളാണ്. ജിസ്മരിയ ആരാണ് എന്നെനിക്കറിയില്ല. എന്നാൽ നല്ല ഭാവിയുള്ള എഴുത്തുകാരിയാണ് എന്നതിൽ സംശയം ഇല്ല. അഭിവാദ്യങ്ങൾ 🙏🙏🙏

    Liked by 3 people

    1. Thank u dear sherin Joshy..
      For your valuable words….
      God bless… 🪄

      Liked by 1 person

Leave a reply to Sherin Joshy Cancel reply