The Book of 1 Chronicles, Chapter 1 | 1 ദിനവൃത്താന്തം, അദ്ധ്യായം 1 | Malayalam Bible | POC Translation

Advertisements

1 ദിനവൃത്താന്തം, അദ്ധ്യായം 1

ആദം മുതല്‍ അബ്രാഹം വരെ

1 ആദം, സേത്, എനോഷ്;2 കേനാന്‍, മഹലലേല്‍,യാരെദ്;3 ഹെനോക്, മെത്തൂസെലഹ്, ലാമെക്;4 നോഹ, ഷേം, ഹാം,യാഫെത്ത്.5 യാഫെത്തിന്റെ പുത്രന്‍മാര്‍: ഗോമര്‍, മാഗോഗ്, മാദായ്,യാവാന്‍, തൂബാല്‍, മെഷക്ക്, തീരാസ്.6 ഗോമറിന്റെ പുത്രന്‍മാര്‍: അഷ്‌കെനാസ്, ദീഫത്ത്, തോഗര്‍മാ.7 യാവാന്റെ പുത്രന്‍മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, റോദാനിം.8 ഹാമിന്റെ പുത്രന്‍മാര്‍: കുഷ്, ഈജിപ്ത്, പുത്, കാനാന്‍.9 കുഷിന്റെ പുത്രന്‍മാര്‍: സേബാ, ഹവിലാ, സബ്താ, റാമാ, സബ്‌തെക്കാ. റാമായുടെ പുത്രന്‍മാര്‍: ഷെബാ, ദെദാന്‍.10 കുഷിന് നിമ്‌റോദ് എന്നൊരു പുത്രനുïായി. അവന്‍ പ്രബലനായി.11 ഈജിപ്തില്‍ ലൂദിം, അനാമിം, ലഹാബിം, നഫ്തുഹിം,12 പത്രുസിം, കസ്‌ലൂഹിം, കഫ്‌തോറിം എന്നിവര്‍ ജാതരായി. കഫ്‌തോറിം ആണ് ഫിലിസ്ത്യരുടെ പിതാവ്.13 സീദോന്‍ കാനാന്റെ ആദ്യജാതനും ഹേത് ദ്വിതീയനും ആയിരുന്നു.14 ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍,15 ഹിവ്യര്‍, അര്‍ക്കിയര്‍, സീന്യര്‍,16 അര്‍വാദിയര്‍, സെമറിയര്‍, ഹമാത്യര്‍ എന്നിവരും കാനാനില്‍നിന്ന് ഉദ്ഭവിച്ചു.17 ഏലാം, അഷൂര്‍, അര്‍പക്ഷാദ്, ലൂദ്, ആരാം, ഊസ്, ഹൂല്‍, ഗേതര്‍, മെഷെക് എന്നിവര്‍ ഷേമിന്റെ പുത്രന്‍മാരാകുന്നു.18 അര്‍പക്ഷാദ് ഷേലാഹിന്റെയും ഷേലാഹ് ഏബറിന്റെയും പിതാവാണ്.19 ഏബറിന് പേലെഗ്, യോക്താന്‍ എന്നീ രïു പുത്രന്‍മാര്‍: പേലെഗിന്റെ കാലത്താണ് ഭൂവാസികള്‍ വിഭജിക്കപ്പെട്ടത്.20 യോക്താന്റെ പുത്രന്‍മാര്‍: അല്‍മോദാദ്, ഷേലഫ്, ഹസര്‍മാവെത്,യറോഹ്,21 ഹദോറാം, ഊസാല്‍, ദിക് ല,22 ഏബാല്‍, അബിമായേല്‍, ഷെബാ,23 ഓ ഫിര്‍, ഹവില, യോബാബ്.24 ഷേം, അര്‍പക് ഷാദ്, ഷേലഹ്,25 ഏബര്‍, പേലെഗ്, റവൂ,26 സെരൂഗ്, നാഹോര്‍, തേരഹ്,27 അബ്രാം എന്ന അബ്രാഹം എന്നിവര്‍ ഷേമിന്റെ വംശ പരമ്പരയില്‍പ്പെടുന്നു.

അബ്രാഹത്തിന്റെ സന്തതികള്‍

28 അബ്രാഹത്തിന്റെ പുത്രന്‍മാര്‍ ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന്‍ നെബായോത്. കേദാര്‍, അദ്‌ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31 യത്തൂര്‍, നഫിഷ്, കേദെമാ – ഇവരും ഇസ്മായേലിന്റെ സന്തതികളാണ്.32 അബ്രാഹത്തിന് ഉപനാരിയായ കെത്തൂറായില്‍ ജനിച്ച പുത്രന്‍മാര്‍: സിമ്‌റാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്, ഷുവാഹ്. യോക്ഷാന്റെ പുത്രന്‍മാര്‍: ഷെബാ, ദെദാന്‍.33 മിദിയാന്റെ പുത്രന്‍മാര്‍: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു.34 അബ്രാഹം ഇസഹാക്കിന്റെ പിതാവാണ്. ഇസഹാക്കിന്റെ പുത്രന്‍മാര്‍: ഏസാവ്, ഇസ്രായേല്‍.35 ഏസാവിന്റെ പുത്രന്‍മാര്‍:എലിഫാസ്, റവുവേല്‍,യവൂഷ്,യാലാം, കോറഹ്.36 എലിഫാസിന്റെ പുത്രന്‍മാര്‍: തേമാന്‍, ഓമാര്‍, സെഫി, ഗഥാം,കെനസ്, തിമ്‌നാ, അമലേക്.37 റവുവേലിന്റെ പുത്രന്‍മാര്‍: നഹത്, സേറഹ്, ഷമ്മാ, മിസാ.38 സെയിറിന്റെ പുത്രന്‍മാര്‍:ലോഥാന്‍, ഷോബാല്‍, സിബയോന്‍, ആനാ, ദീഷോന്‍, ഏസര്‍, ദീഷാന്‍.39 ലോഥാന്റെ പുത്രന്‍മാര്‍: ഹോറി, ഹോമാം. ലോഥാന്റെ സഹോദരിയാണ് തിമ്‌നാ.40 ഷോബാലിന്റെ പുത്രന്‍മാര്‍: അലിയാന്‍, മനഹത്, ഏബാല്‍, ഷെഫി, ഓനാം. സിബയോന്റെ പുത്രന്‍മാര്‍: അയ്യ, ആനാ.41 ആനായുടെ പുത്രനാണ് ദീഷോന്‍. ദീഷോന്റെ പുത്രന്‍മാര്‍: ഹമ്‌റാന്‍, എഷ്ബാന്‍, ഇത്‌റാന്‍, കെറാന്‍.42 ഏസറിന്റെ പുത്രന്‍മാര്‍: ബില്‍ഹാന്‍, സാവാന്‍,യാഖാന്‍. ദീഷാന്റെ പുത്രന്‍മാര്‍: ഊസ്, ആരാന്‍.43 ഇസ്രായേലില്‍ രാജഭരണം തുടങ്ങുന്നതിനുമുന്‍പ് ഏദോമില്‍ വാണ രാജാക്കന്‍മാര്‍: ബയോറിന്റെ മകന്‍ ബേലാ- ഇവന്‍ ദിന്‍ഹാബാ പട്ടണക്കാരനായിരുന്നു.44 ബേ ലായുടെ മരണത്തിനുശേഷം, ബൊസ്രാക്കാരനായ സേറഹിന്റെ മകന്‍ യോബാബ് ഭരണമേറ്റു.45 യോബാബ് മരിച്ചപ്പോള്‍, തേമാന്‍വംശജരുടെ നാട്ടില്‍നിന്നുള്ള ഹൂഷാം രാജാവായി.46 ഹൂഷാമിന്റെ മരണത്തിനുശേഷം ബദാദിന്റെ പുത്രന്‍ ഹദാദ് ഭരണമേറ്റു. അവിത് പട്ടണക്കാരനായ ഇവന്‍ മൊവാബുദേശത്തുവച്ച് മിദിയാനെ തോല്‍പിച്ചു.47 ഹദാദിനുശേഷം മസ്‌റേക്കാക്കാരന്‍ സമ്‌ലാ രാജാവായി.48 സമ്‌ലായ്ക്കുശേഷംയൂഫ്രട്ടീസ്തീരപ്രദേശമായ റഹോബോത്പട്ടണത്തില്‍നിന്നുള്ള സാവൂള്‍ ഭരണമേറ്റു.49 സാവൂള്‍ മരിച്ചപ്പോള്‍, അക്‌ബോറിന്റെ മകന്‍ ബാല്‍ഹനാന്‍ രാജാവായി.50 ബാല്‍ഹനാന്‍മരിച്ചപ്പോള്‍ പായ്പ്പട്ടണത്തില്‍നിന്നുള്ള ഹദാദ് രാജാവായി. മെസഹാബിന്റെ പൗത്രിയും മാത്രെദിന്റെ പുത്രിയുമായ മെഹെത്താബെല്‍ ആയിരുന്നു അവന്റെ ഭാര്യ.51 ഹദാദിന്റെ മരണത്തിനു ശേഷം ഏദോമില്‍ വാണ പ്രഭുക്കന്‍മാര്‍: തിമ്‌നാ, അലിയാ,യഥേത്,52 ഒഹോലിബാമ, ഏലാ, പിനോന്‍,53 കെനസ്,തേമാന്‍, മിബ്‌സാര്‍,54 മഗ്ദിയേല്‍, ഈറാം, ഇവര്‍ ഏദോമിലെ പ്രമുഖരായിരുന്നു.

Advertisements

The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David is Anointed as the King of Israel (Chapter 11)
Advertisements
The Arc of the Covenant (Chapter 13)
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment