1 ദിനവൃത്താന്തം, അദ്ധ്യായം 2
യൂദായുടെ സന്തതികള്‍
1 ഇസ്രായേലിന്റെ പുത്രന്‍മാര്‍: റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസാക്കര്‍, സെബുലൂണ്‍,2 ദാന്‍, ജോസഫ്, ബഞ്ചമിന്‍, നഫ്താലി, ഗാദ്, ആഷേര്‍.3 യൂദായുടെ പുത്രന്‍മാര്‍: ഏര്‍, ഓനാന്‍, ഷേലഹ്. ഇവരുടെ മാതാവ് കാനാന്‍കാരിയായ ബത്ഷുവാ ആയിരുന്നു. യൂദായുടെ ആദ്യജാതനായ ഏര്‍ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ ദുഷ്ടനായിരുന്നതിനാല്‍ അവിടുന്ന് അവനെ നിഹനിച്ചു.4 മരുമകളായ താമാറിന് പേരെസ്, സേറഹ് എന്നീ രïു പുത്രന്‍മാര്‍ ജനിച്ചു. അങ്ങനെ യൂദായുടെ പുത്രന്‍മാര്‍ ആകെ അഞ്ചു പേര്‍.5 പേരെസിന്റെ പുത്രന്‍മാര്‍: ഹെസ്രോന്‍, ഹാമൂല്‍.6 സേറഹിന് സിമ്‌റി, ഏഥാന്‍, ഹേമാന്‍, കല്‍ക്കോല്‍, ദാരാ എന്നീ അഞ്ചു പുത്രന്‍മാര്‍.7 അര്‍പ്പിതവസ്തു അപഹരിച്ചെടുത്ത് ഇസ്രായേലില്‍ തിന്‍മ വരുത്തിയ ആഖാര്‍ കര്‍മിയുടെ പുത്രനാണ്.8 ഏഥാന്റെ പുത്രനാണ് അസറിയാ.9 ഹെസ്രോന്റെ പുത്രന്‍മാര്‍:യറഹമേല്‍, റാം, കെലുബായ്.10 റാം അമിനാദാബിന്റെയും അമിനാദാബ് യൂദാഗോത്രത്തിന്റെ നേതാവായ നഹ്‌ഷോന്റെയും പിതാവാണ്.11 നഹ്‌ഷോന്‍ സല്‍മയുടെയും സല്‍മ ബോവാസിന്റെയും12 ബോവാസ് ഓബെദിന്റെയും ഓബെദ് ജസ്‌സെയുടെയും പിതാവാണ്.13 ജസ്‌സെയുടെ പുത്രന്‍മാര്‍ പ്രായക്രമത്തില്‍ എലിയാബ്, അമിനാദാബ്, ഷിമ്മാ,14 നഥനേല്‍, റദ്ദായ്,15 ഓസെം, ദാവീദ്.16 സെറുയായും അബിഗായിലും ഇവരുടെ സഹോദരിമാരായിരുന്നു. സെറുയായുടെ മൂന്നു പുത്രന്‍മാര്‍: അബിഷായി, യോവാബ്, അസഹേല്‍.17 അബിഗായിലിന് അമാസ എന്നൊരു പുത്രനുïായി. ഇസ്മായേല്യനായയഥെറായിരുന്നു അവന്റെ പിതാവ്.18 ഹെസ്രോന്റെ മകനായ കാലെബിന് ഭാര്യയായ അസൂബായില്‍യറിയോത് ജനിച്ചു. അവളുടെ പുത്രന്‍മാര്‍: യേഷെര്‍, ഷോബാബ്, അര്‍ദോന്‍.19 അസൂബായുടെ മരണത്തിനുശേഷം കാലെബ് എഫ്രാത്തിനെ വിവാഹം ചെയ്തു.20 അവളില്‍ ഹൂര്‍ ജനിച്ചു. ഹൂര്‍ ഊറിയുടെയും ഊറി ബസാലേലിന്റെയും പിതാവായി.21 ഹെസ്രോന്‍ അറുപതാംവയസ്‌സില്‍ ഗിലയാദിന്റെ പിതാവായ മാഖീറിന്റെ മകളെ വിവാഹം ചെയ്തു. അവളില്‍നിന്ന് സെഗൂബ് ജനിച്ചു.22 സെഗൂബിന്‌യായിര്‍ എന്നൊരു പുത്രന്‍ ജനിച്ചു.യായിറിന് ഗിലയാദില്‍ ഇരുപത്തിമൂന്നു നഗരങ്ങള്‍ ഉïായിരുന്നു.23 ഹാവോത്തും, കെനാത്തും അതിന്റെ ഗ്രാമങ്ങളും ഉള്‍പ്പെടെ അറുപതു പട്ടണങ്ങള്‍ ഗഷൂറും ആരാമും പിടിച്ചെടുത്തു. ഇവരെല്ലാവരും ഗിലയാദിന്റെ പിതാവായ മാഖീറിന്റെ വംശത്തില്‍പ്പെടുന്നു.24 ഹെസ്രോന്റെ മരണത്തിനു ശേഷം കാലെബ് പിതാവിന്റെ വിധവയായ എഫ്രാത്തായെ പ്രാപിച്ചു. അവളില്‍ അവന് ആഷ്ഹൂര്‍ ജനിച്ചു. ആഷ്ഹൂര്‍ തെക്കോവായുടെ പിതാവാണ്.25 ഹെസ്രോന്റെ ആദ്യജാതനായയറഹ് മേലിന്റെ പുത്രന്‍മാര്‍: ആദ്യജാതനായ റാമും, ബൂനാ, ഓരെന്‍, ഓസെം, അഹീയ എന്നിവരും.26 യറഹ്‌മേലിന് അതാറാ എന്നു വേറൊരു ഭാര്യയുïായിരുന്നു. ഓനാം ജനിച്ചത് അവളില്‍നിന്നാണ്.27 യറഹ്‌മേലിന്റെ ആദ്യജാതനായ റാമിന്റെ പുത്രന്‍മാര്‍: മാസ്,യാമിന്‍, എക്കര്‍.28 ഓനാമിന്റെ പുത്രന്‍മാര്‍: ഷമ്മായ്,യാദാ.29 ഷമ്മായുടെ പുത്രന്‍മാര്‍: നാദാബ്, അബിഷൂര്‍. അബിഷൂറിന്റെ ഭാര്യ അബിഹായില്‍. അവളില്‍ അഹ്ബാന്‍, മോലിദ് എന്നിവര്‍ ജനിച്ചു.30 നാദാമിന്റെ പുത്രന്‍മാര്‍: സേലദ്, അഫായിം. സേലദ് മക്കളില്ലാതെ മരിച്ചു.31 അഫായിമിന്റെ പുത്രനാണ്‌യിഷി.യിഷിയുടെ പുത്രന്‍ ഷേഷാന്‍. ഷേഷാന്റെ പുത്രന്‍ അഹ്‌ലായ്.32 ഷമ്മായുടെ സഹോദരന്‍യാദായുടെ പുത്രന്‍മാര്‍:യഥര്‍, ജോനാഥാന്‍.യഥര്‍ മക്കളില്ലാതെ മരിച്ചു.33 ജോനാഥാന്റെ പുത്രന്‍മാര്‍: പേലെത്ത്, സാസാ. ഇവര്‍യറഹ്‌മേലിന്റെ വംശത്തില്‍പ്പെടുന്നു.34 ഷേഷാനു പുത്രിമാരേ ഉïായിരുന്നുള്ളു. അവന് ഈജിപ്തുകാരനായയര്‍ഹാ എന്ന ഒരു ദാസന്‍ ഉïായിരുന്നു.35 ഷേഷാന്‍ തന്റെ മകളെ അവനു വിവാഹംചെയ്തു കൊടുത്തു. അവള്‍ക്ക് അത്തായി എന്നൊരു പുത്രന്‍ ജനിച്ചു.36 അത്തായി നാഥാന്റെയും നാഥാന്‍ സാബാദിന്റെയും പിതാവാകുന്നു.37 സാബാദിന് എഫ്‌ലാലും എഫ്‌ലാലിന് ഓബെദും ജനിച്ചു.38 ഓബെദ് യേഹുവിന്റെയും യേഹു അസറിയായുടെയും പിതാവാണ്.39 അസറിയായ്ക്ക് ഹേലസും ഹേലസിന് എലെയാസായും ജനിച്ചു.40 എലെയാസാ സിസ്മായുടെയും സിസ്മായ് ഷല്ലൂമിന്റെയും പിതാവാണ്.41 ഷല്ലൂമിന്‌യക്കാമിയായുംയക്കാമിയായ്ക്ക് എലിഷാമായും ജനിച്ചു.42 യറഹ് മേലിന്റെ സഹോദരനായ കാലെബിന്റെ ആദ്യജാതനും സീഫിന്റെ പിതാവുമാണ്മരേഷാ. മരേഷായുടെ പുത്രന്‍ ഹെബ്രോണ്‍.43 ഹെബ്രോണിന്റെ പുത്രന്‍മാര്‍: കോറഹ്, തപ്പുവാ, റക്കെം, ഷേമാ.44 ഷേമാ റാഹാമിന്റെയും അവന്‍ യോര്‍ക്കെയാമിന്റെയും പിതാവാണ്. റക്കെം ഷമ്മായുടെ പിതാവ്.45 ഷമ്മായുടെ പുത്രന്‍മാവോന്‍; മാവോന്റെ പുത്രന്‍ ബത്‌സൂര്‍.46 ഹാരാന്‍, മോസ, ഗാസേസ് എന്നിവര്‍ കാലെബിന് ഉപനാരിയായ ഏഫായില്‍ ജനിച്ചു. ഗാസേസിന്റെ പിതാവാണ് ഹാരാന്‍.47 യഹ്ദായിയുടെ പുത്രന്‍മാര്‍: രേഗം, യോഥാം, ഗേഷാന്‍, പേലെത്, ഏഫാ, ഷാഫ്.48 മാഖാ എന്ന ഉപനാരിയില്‍ കാലെബിന് ഷേബര്‍, തിര്‍ഹാനാ എന്നിവര്‍ ജനിച്ചു.49 മദ്മാനായുടെ പിതാവായ ഷാഫ് മക്‌ബേനായുടെയും ഗിബയായുടെയും പിതാവായ ഷേവാ എന്നിവരും മാഖായില്‍ ജനിച്ചു. കാലെബിന്റെ പുത്രിയാണ് അക്‌സ.50 ഇവര്‍ കാലെബിന്റെ വംശപരമ്പരയില്‍പെടുന്നു.
എഫ്രാത്തിന്റെ ആദ്യജാതനായ ഹൂറിന്റെ പുത്രന്‍മാര്‍: കിര്യാത്ത്‌യെയാറിമിന്റെ പിതാവ് ഷോബാല്‍,
51 ബെത്‌ലെഹെമിന്റെ പിതാവ് സല്‍മാ, ബേത്ഗാദെറിന്റെ പിതാവ് ഹാരെഫ്.52 അര്‍ധമെനുഹോത്യര്‍, ഹരോവെ എന്നിവര്‍, കിര്യാത്ത് യെയാറിമിന്റെ പിതാവായ ഷോബാലിന്റെ വംശത്തില്‍പ്പെടുന്നു.53 കിര്യാത്ത്‌യെയാറിമിന്റെ കുലങ്ങള്‍: ഇത്ര്യര്‍, പുത്യര്‍, ഷുമാത്യര്‍, മിഷ്‌റായര്‍ – ഇവരില്‍നിന്ന് സൊറാത്യരും എഷ്താവോല്യരും ഉദ്ഭവിച്ചു.54 ബേത്‌ലെഹെം, നെതോഫാത്യര്‍, അത്രോത്ബത്‌യൊവാബ്, അര്‍ധമനഹാത്യര്‍, സോറ്യര്‍ എന്നിവര്‍ സല്‍മാവംശജരാണ്.55 യാബെസില്‍ വസിച്ചിരുന്ന നിയമജ്ഞകുലങ്ങള്‍: തിരാത്യര്‍, ഷിമെയാത്യര്‍, സുക്കാത്യര്‍. റേഖാബുകുടുംബത്തിന്റെ പിതാവായ ഹമാത്തില്‍നിന്ന് ഉദ്ഭവിച്ച കേന്യരാണ് ഇവര്‍.
The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation




Leave a comment