The Book of 1 Chronicles, Chapter 21 | 1 ദിനവൃത്താന്തം, അദ്ധ്യായം 21 | Malayalam Bible | POC Translation

Advertisements

1 ദിനവൃത്താന്തം, അദ്ധ്യായം 21

ദാവീദ് ജനസംഖ്യയെടുക്കുന്നു

1 സാത്താന്‍ ഇസ്രായേലിനെതിരേ ഉണര്‍ന്ന് ഇസ്രായേലിന്റെ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചു.2 ദാവീദ് യോവാബിനോടും സേനാനായകന്‍മാരോടും കല്‍പിച്ചു: നിങ്ങള്‍ ബേര്‍ഷെബാമുതല്‍ ദാന്‍വരെയുള്ള ഇസ്രായേല്യരെ എണ്ണുവിന്‍. എനിക്ക് അവരുടെ സംഖ്യ അറിയണം.3 യോവാബ് പറഞ്ഞു: കര്‍ത്താവ് ജനത്തെനൂറിരട്ടി വര്‍ധിപ്പിക്കട്ടെ! എന്റെ യജമാനനായരാജാവേ, അവര്‍ അങ്ങയുടെ ദാസന്‍മാരല്ലയോ? പിന്നെ എന്തുകൊണ്ടിങ്ങനെ ആവശ്യപ്പെടുന്നു? ഇസ്രായേലില്‍ എന്തിന് അപരാധം വരുത്തുന്നു?4 യോവാബിനു രാജകല്‍പന അനുസരിക്കേണ്ടിവന്നു. അവന്‍ ഇസ്രായേല്‍ മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ജറുസലെമില്‍ തിരിച്ചെത്തി.5 യോവാബ് ജനസംഖ്യ ദാവീദിനെ അറിയിച്ചു. ഇസ്രായേലില്‍ യോദ്ധാക്കള്‍ ആകെ പതിനൊന്നുലക്ഷം; യൂദായില്‍ നാലുലക്ഷത്തിയെഴുപതിനായിരം.6 എന്നാല്‍, ലേവ്യരെയും ബഞ്ചമിന്‍ഗോത്രജരെയും യോവാബ് എണ്ണിയില്ല. കാരണം, രാജകല്‍പനയോട് അവന് വലിയ വിദ്വേഷം തോന്നി.7 ജനത്തിന്റെ കണക്കെടുത്തത് ദൈവത്തിന് അനിഷ്ടമായി; അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു.8 ദാവീദ് ദൈവത്തോടു പ്രാര്‍ഥിച്ചു: ഇതുവഴി ഞാന്‍ വലിയ പാപം ചെയ്തുപോയി. അവിടുത്തെ ദാസന്റെ അകൃത്യം ക്ഷമിക്കണമേ! വലിയ ഭോഷത്തമാണു ഞാന്‍ ചെയ്തത്.9 കര്‍ത്താവ് ദാവീദിന്റെ ദീര്‍ഘദര്‍ശിയായ ഗാദിനോട് അരുളിച്ചെയ്തു:10 ദാവീദിനോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ ഒന്നു നിനക്കു തിരഞ്ഞെടുക്കാം. അതു ഞാന്‍ നിന്നോടു ചെയ്യും.11 ഗാദ് ദാവീദിന്റെ അടുത്തുവന്നു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക.12 മൂന്നു വര്‍ഷത്തെ ക്ഷാമം; അല്ലെങ്കില്‍ മൂന്നുമാസം ശത്രുക്കളുടെ നിരന്തരമായ ആക്രമണവും നിന്റെ പലായനവും; അതുമല്ലെങ്കില്‍ മൂന്നുദിവസം മഹാമാരിയാകുന്ന ഖഡ്ഗംകൊണ്ട് കര്‍ത്താവിന്റെ ദൂതന്‍ നടത്തുന്ന സംഹാരം. എന്നെ അയച്ചവനോടു ഞാന്‍ എന്തു പറയണമെന്നു തീരുമാനിക്കുക.13 ദാവീദ് ഗാദിനോടു പറഞ്ഞു. ഞാന്‍ വലിയ വിഷമസന്ധിയില്‍പ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കരങ്ങളില്‍ പതിക്കുന്നതിനെക്കാള്‍ കര്‍ത്താവിന്റെ കരങ്ങളില്‍ പതിക്കുന്നതാണ് ഭേദം. അവിടുത്തെ കാരുണ്യം വലുതാണല്ലോ.14 കര്‍ത്താവ് ഇസ്രായേലില്‍ മഹാമാരി അയച്ചു. എഴുപതിനായിരം ഇസ്രായേല്യര്‍ മരിച്ചുവീണു.15 ജറുസലെം നശിപ്പിക്കാന്‍ ദൈവം ദൂതനെ അയച്ചു. അവന്‍ നഗരം നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കര്‍ത്താവ് മനസ്‌സുമാറ്റി സംഹാരദൂതനോടു കല്‍പിച്ചു; മതി, നിന്റെ കരം പിന്‍വലിക്കുക. അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തിനരികേ നില്‍ക്കുകയായിരുന്നു.16 കര്‍ത്താവിന്റെ ദൂതന്‍ ജറുസലെമിനെതിരേ വാളൂരിപ്പിടിച്ചുകൊണ്ട്, ആകാശത്തിനും ഭൂമിക്കും മധ്യേനില്‍ക്കുന്നതാണ് ശിരസ്‌സുയര്‍ത്തിയപ്പോള്‍ ദാവീദു കണ്ടത്. ഉടനെ അവനും ശ്രേഷ്ഠന്‍മാരും ചാക്കുടുത്ത് സാഷ്ടാംഗം വീണു.17 ദാവീദ് പ്രാര്‍ഥിച്ചു: ജനത്തിന്റെ കണക്കെടുക്കാന്‍ ആജ്ഞാപിച്ചതു ഞാനല്ലേ? ഈ അജഗണം എന്തുചെയ്തു? എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ കരം എനിക്കും എന്റെ പിതൃഭവനത്തിനും എതിരേ ആയിരിക്കട്ടെ! അവിടുത്തെ ജനത്തെ മഹാമാരിയില്‍നിന്നു മോചിപ്പിക്കണമേ!18 കര്‍ത്താവിന്റെ ദൂതന്‍ ഗാദിനോടു പറഞ്ഞു: ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍ചെന്ന്, അവിടെ ദൈവമായ കര്‍ത്താവിന് ഒരു ബലിപീഠം പണിയാന്‍ ദാവീദിനോടു പറയുക.19 കര്‍ത്താവിന്റെ നാമത്തില്‍ ഗാദ് പറഞ്ഞവാക്കനുസരിച്ച് ദാവീദ് പുറപ്പെട്ടു.20 ഒര്‍നാന്‍ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കേ, തിരിഞ്ഞുനോക്കിയപ്പോള്‍, ദൂതനെ കണ്ടു; അവനും നാലു മക്കളും ഒളിച്ചുകളഞ്ഞു.21 ദാവീദ് വരുന്നതുകണ്ട് ഒര്‍നാന്‍ മെതിക്കളത്തില്‍നിന്നു പുറത്തുവന്ന് നിലംപറ്റെ താണുവണങ്ങി.22 ദാവീദ് അവനോടു പറഞ്ഞു: കര്‍ത്താവിന് ഒരു ബലിപീഠം പണിയാന്‍ ഈ കളം എനിക്കു തരുക. അതിന്റെ മുഴുവന്‍ വിലയും സ്വീകരിച്ചുകൊള്ളുക. ജനത്തില്‍നിന്നു മഹാമാരി ഒഴിഞ്ഞുപോകട്ടെ!23 ഒര്‍നാന്‍ ദാവീദിനോടു പറഞ്ഞു: അങ്ങ് അതെടുത്തുകൊള്ളുക. എന്റെ യജമാനനായരാജാവിന് ഇഷ്ടംപോലെ ചെയ്യാം. ഇതാ, ദഹനബലിക്കു കാളകളും വിറകിന് മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും – എല്ലാം ഞാന്‍ വിട്ടുതരുന്നു. ദാവീദ് പറഞ്ഞു:24 പാടില്ല; മുഴുവന്‍ വിലയും തന്നേ ഞാന്‍ വാങ്ങൂ. നിന്‍േറ തായ ഒന്നും കര്‍ത്താവിനായി ഞാന്‍ എടുക്കുകയില്ല.25 പണം മുടക്കാതെ ഞാന്‍ കര്‍ത്താവിന് ദഹനബലി അര്‍പ്പിക്കുകയില്ല. ദാവീദ് ആ സ്ഥലത്തിന്റെ വിലയായി അറുനൂറു ഷെക്കല്‍ സ്വര്‍ണം ഒര്‍നാനു കൊടുത്തു.26 ദാവീദ് അവിടെ കര്‍ത്താവിനു ബലിപീഠം പണിതു. ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ച് കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. ആകാശത്തില്‍നിന്നു ദഹനബലിപീഠത്തിലേക്ക് അഗ്‌നി അയച്ച് കര്‍ത്താവ് അവന് ഉത്തരമരുളി.27 കര്‍ത്താവു ദൂതനോടു കല്‍പിച്ചു. അവന്‍ വാള്‍ ഉറയില്‍ ഇട്ടു.28 ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍വച്ചു കര്‍ത്താവു തനിക്കുത്തരമരുളിയതിനാല്‍ ദാവീദ് അവിടെ ബലികളര്‍പ്പിച്ചു.29 മോശ മരുഭൂമിയില്‍വച്ചു നിര്‍മിച്ച കര്‍ത്താവിന്റെ കൂടാരവും ദഹനബലിപീഠവും അന്ന് ഗിബയോനിലെ ആരാധനസ്ഥലത്തായിരുന്നു.30 സംഹാരദൂതന്റെ വാളിനെ ഭയന്നതുകൊണ്ടു ദൈവത്തോട് ആരായുന്നതിന് അവിടെ പോകാന്‍ ദാവീദിനു കഴിഞ്ഞില്ല.

Advertisements

The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David is Anointed as the King of Israel (Chapter 11)
Advertisements
The Arc of the Covenant (Chapter 13)
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment