1 ദിനവൃത്താന്തം, അദ്ധ്യായം 24
പുരോഹിത ഗണങ്ങള്‍
1 അഹറോന്‍കുടുംബത്തിന്റെ ശാഖ കള്‍ ഇവയാണ്. അഹറോന്റെ പുത്രന്‍മാര്‍: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.2 നാദാബും അബീഹുവും പിതാവിനു മുന്‍പേ മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. അതുകൊണ്ട്, എലെയാസറും ഇത്താമറും പുരോഹിതന്‍മാരായി.3 അഹറോന്റെ സന്തതികളെ ദാവീദ് ശുശ്രൂഷയുടെ ക്രമമനുസരിച്ച് എലെയാസര്‍ കുടുംബത്തിന്റെ തലവനായ സാദോക്കിന്റെയും, ഇത്താമര്‍കുടുംബത്തിന്റെ തലവനായ അഹിമെലെക്കിന്റെയും സഹായത്തോടെ ഗണംതിരിച്ചു.4 ഇത്താമര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നായകന്‍മാര്‍ എലെയാസര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനാല്‍ , എലെയാസറിന്റെ പിന്‍ഗാമികളെ പതിനാറു ഗണങ്ങളായും ഇത്താമറിന്റെ പിന്‍ഗാമികളെ എട്ടുഗണങ്ങളായും തിരിച്ചു.5 ഇരുവിഭാഗത്തിലും ദേവാലയ ശുശ്രൂഷ കന്‍മാരും ആധ്യാത്മിക നേതാക്കന്‍മാരും ഉണ്ടായിരുന്നതുകൊണ്ട് കുറിയിട്ടാണ് അവരെ തിരഞ്ഞെടുത്തത്.6 രാജാവ്, പ്രഭുക്കന്‍മാര്‍, പുരോഹിതനായ സാദോക്ക്, അബിയാഥറിന്റെ മകന്‍ അഹിമെലെക്ക്, പുരോഹിതന്‍മാരുടെയും ലേവ്യരുടെയും പിതൃകുലത്തലവന്‍മാര്‍ എന്നിവരുടെ മുന്‍പാകെ ലേവ്യനായ നെഥാനേലിന്റെ പുത്രനും നട പടിയെഴുത്തുകാരനുമായ ഷെമായാ എലെയാസറിന്റെയും ഇത്താമറിന്റെയും കുലങ്ങള്‍ക്കു വീണ കുറികള്‍ രേഖപ്പെടുത്തി.7 നറുക്കു വീണതനുസരിച്ച് ഒന്നാമന്‍ ഹോയാറബ്. രണ്ടാമന്‍യദായാ,8 മൂന്നാമന്‍ ഹാരിം, നാലാമന്‍ സെവോരിം,9 അഞ്ചാമന്‍മല്‍ക്കിയാ, ആറാമന്‍മിയാമിന്‍,10 ഏഴാമന്‍ ഹാക്കോസ്, എട്ടാമന്‍ അബിയാ,11 ഒന്‍പതാമന്‍യഷുവാ, പത്താമന്‍ ഷെക്കനിയാ,12 പതിനൊന്നാമന്‍ എലിയാഷീബ്, പന്ത്രണ്ടാമന്‍യാക്കിം,13 പതിമ്മൂന്നാമന്‍ ഹുപ്പാ, പതിന്നാലാമന്‍ യെഷെബെയാബ്,14 പതിനഞ്ചാമന്‍ ബില്‍ഗാ, പതിനാറാമന്‍ ഇമ്മെര്‍,15 പതിനേഴാമന്‍ ഹെസിര്‍, പതിനെട്ടാമന്‍ ഹപ്പിസെസ്,16 പത്തൊന്‍പതാമന്‍ പെത്താഹിയാ, ഇരുപതാമന്‍യഹെസ്‌കേല്‍,17 ഇരുപത്തിയൊന്നാമന്‍യാക്കിന്‍, ഇരുപത്തിരണ്ടാമന്‍ ഗാമുല്‍,18 ഇരുപത്തിമൂന്നാമന്‍ ദലായാ, ഇരുപത്തിനാലാമന്‍മാസിയാ.19 ഇസ്രായേ ലിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചത നുസരിച്ച് അവരുടെ പിതാവായ അഹറോന്‍ നിശ്ചയിച്ച ക്രമമനുസരിച്ച് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ അവര്‍ വരേണ്ടിയിരുന്നു.20 ലേവിയുടെ മറ്റു പുത്രന്‍മാര്‍: അമ്‌റാമിന്റെ മക്കളില്‍ ഷുബായേല്‍. അവന്റെ മക്കളില്‍യഹ്‌ദേയാ,21 റഹാബിയായുടെ മക്കളില്‍ പ്രമുഖനായ ഇഷിമാ,22 ഇസ്ഹാര്യരില്‍ ഷെലൊയൊത്, അവന്റെ മക്കളില്‍യാഹെത്.23 ഹെബ്രോണിന്റെ പുത്രന്‍മാര്‍: പ്രായക്രമത്തില്‍യറിയാ, അമരിയാം,യഹസിയേല്‍,യക്കാമെയാം.24 ഉസിയേലിന്റെ പുത്രന്‍മാര്‍: മിഖാ. അവന്റെ മക്കളില്‍ ഷമീര്‍.25 മിഖായുടെ സഹോദരന്‍ ഇഷിയാ. അവന്റെ മക്കളില്‍ സഖറിയാ.26 മെറാറിയുടെ പുത്രന്‍മാര്‍:മഹ്‌ലി, മൂഷി,യാസിയാ.27 മെറാറിയുടെ പുത്രനായയാസിയായുടെ പുത്രന്‍മാര്‍: ഷോഹാം, സക്കൂര്‍, ഇബ്രീ.28 മഹ്‌ലിയുടെ പുത്രന്‍ എലെയാസര്‍. അവനു മക്കളില്ലായിരുന്നു.29 കിഷിന്റെ പുത്രന്‍യറഹ്‌മേല്‍.30 മൂഷിയുടെ പുത്രന്‍മാര്‍: മഹ് ലി, ഏദെര്‍,യറിമോത്. ലേവിപുത്രന്‍മാര്‍ കുടുംബക്രമത്തില്‍ ഇവരാണ്.31 കുടുംബത്തല വന്‍മാരായ ഇവരും, ചാര്‍ച്ചക്കാരായ അഹറോന്റെ പുത്രന്‍മാരെപ്പോലെ, ദാവീദ്‌രാജാവിന്റെയും സാദോക്കിന്റെയും അഹിമെലെക്കിന്റെ പുരോഹിതവംശത്തിലെ പിതൃഗോത്രത്തലവന്‍മാരുടെയും ലേവ്യവംശത്തിലെ ഗോത്രപിതാക്കന്‍മാരുടെയും മുന്‍പില്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ നറുക്കിട്ടു.
The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation




Leave a comment