1 ദിനവൃത്താന്തം, അദ്ധ്യായം 25
ഗായക ഗണങ്ങള്‍
1 ദാവീദും ദേവാലയശുശ്രൂഷകരില്‍ പ്രമുഖരും കൂടെ ആസാഫ്, ഹേമാന്‍,യദുഥൂന്‍ എന്നിവരുടെ പുത്രന്‍മാരില്‍ ചിലരെ ശുശ്രൂഷയ്ക്കു നിയോഗിച്ചു. ഇവര്‍ കിന്നരം, വീണ, കൈത്താളം എന്നിവയുടെ അകമ്പടിയോടെ പ്രവചനം നടത്തേണ്ടിയിരുന്നു. ഇങ്ങനെ നിയുക്തരായവരും അവരുടെ കര്‍ത്തവ്യങ്ങളും:2 ആസാഫിന്റെ പുത്രന്‍മാരില്‍ സക്കൂര്‍, ജോസഫ്, നെഥാനിയ, അഷാറെലാ – പിതാവായ ആസാഫിന്റെ കീഴില്‍ രാജനിര്‍ദേശമനുസരിച്ച് ഇവര്‍ പ്രവചനം നടത്തി.3 ഗദാലിയാ, സേരി,യഷായാ, ഷിമെയി, ഹഷാബിയാ, മത്തീത്തിയാ എന്നീ ആറുപേര്‍ തങ്ങളുടെ പിതാവായയദുഥൂനിന്റെ കീഴില്‍ കിന്നരം വായിച്ച് കര്‍ത്താവിനു കൃതജ്ഞ തയും സ്തുതിയും അര്‍പ്പിച്ചു പ്രവചിച്ചു.4 ഹേമാന്റെ പുത്രന്‍മാര്‍: ബുക്കിയാ, മഥാനിയാ, ഉസിയേല്‍, ഷെബുവേല്‍,യറിമോത്, ഹനാനിയാ, ഹാനാനി, എലിയാത്ത, ഗിദാല്‍ തി, റൊമാന്തിയേസര്‍, യോഷ്ബകാഷ, മല്ലോത്തി, ഹോത്തിര്‍, മഹസിയോത് -5 ഇവരെല്ലാം രാജാവിന്റെ ദീര്‍ഘദര്‍ശിയായ ഹേമാന്റെ പുത്രന്‍മാരാണ്. ഹേമാനെ ഉന്നതനാക്കുന്നതിന് തന്റെ വാഗ്ദാനമനുസരിച്ച് ദൈവം പതിന്നാലു പുത്രന്‍മാരെയും മൂന്നു പുത്രിമാരെയും അവനു നല്‍കി.6 ഇവര്‍ കര്‍ത്താവിന്റെ ആലയത്തില്‍ തങ്ങളുടെ പിതാവിന്റെ കീഴില്‍ വീണയും കിന്നരവും കൈത്താളവും ഉപയോഗിച്ചു ശുശ്രൂഷ നടത്തി. ആസാഫ്,യദുഥൂന്‍, ഹേമാന്‍ എന്നിവര്‍ രാജാവില്‍നിന്നു നേരിട്ടു കല്‍പന സ്വീകരിച്ചു.7 ഇവരും ചാര്‍ച്ചക്കാരും വിദഗ്ധ ഗായകന്‍മാരാണ്. കര്‍ത്താവിനു ഗാനമാലപിക്കാന്‍ പരിശീലനം നേടിയ ഇവരുടെ എണ്ണം ഇരുനൂറ്റിയെണ്‍പത്തെട്ട്.8 വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യ വ്യത്യാസമോ പരിഗണിക്കാതെ അവര്‍ നറുക്കിട്ടു. തങ്ങളുടെ തവണ നിശ്ചയിച്ചു.9 ആദ്യത്തെനറുക്ക് ആസാഫ് കുടുംബത്തില്‍പ്പെട്ടവനായ ജോസഫിനു വീണു. രണ്ടാമത്തേത് ഗദാലിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.10 മൂന്നാമത്തേത് സക്കൂറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.11 നാലാമത്തേത് ഇസ്രിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.12 അഞ്ചാമത്തേത് നെഥാനിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.13 ആറാമത്തേത് ബുക്കിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.14 ഏഴാമത്തേത്‌യഷാറെലായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.15 എട്ടാമത്തേത്‌യഷായായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.16 ഒന്‍പ താമത്തേത് മത്താനിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.17 പത്താമത്തേത് ഷിമെയിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.18 പതിനൊന്നാമത് അസറേലിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.19 പന്ത്രണ്ടാമത് ഹഷാബിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.20 പതിമ്മൂന്നാമത് ഷബയേലിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.21 പതിന്നാലാമത്തേത് മത്തീത്തിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.22 പതിനഞ്ചാമത് എറേമോത്തിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.23 പതിനാറാമത്തേത് ഹനനിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.24 പതിനേഴാമത്; യോഷ്ബകാഷയ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.25 പതിനെട്ടാമത് ഹനാനിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.26 പത്തൊന്‍പതാമത്തേത് മല്ലോത്തിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.27 ഇരുപതാമത്തേത് എലിയാഥായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.28 ഇരുപത്തിയൊന്നാമത്തേത് ഹോത്തിറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.29 ഇരുപത്തിരണ്ടാമത്തേത് ഗിദാല്‍തിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.30 ഇരുപത്തിമൂന്നാമത്തേത് മഹസിയോത്തിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.31 ഇരുപത്തിനാലാമത്തേത് റൊമാന്തിയേ സറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation




Leave a comment