The Book of 1 Chronicles, Chapter 27 | 1 ദിനവൃത്താന്തം, അദ്ധ്യായം 27 | Malayalam Bible | POC Translation

Advertisements

1 ദിനവൃത്താന്തം, അദ്ധ്യായം 27

സേനാനായകന്‍മാര്‍

1 ഇസ്രായേലിലെ കുടുംബത്തലവന്‍മാരുടെയും സഹസ്രാധിപന്‍മാരുടെയും ശതാധിപന്‍മാരുടെയും രാജസേവകരുടെയും പേരുവിവരം: ഇരുപത്തിനാലായിരം പേരടങ്ങുന്ന സംഘം ഓരോ മാസവും തവണവച്ചു തങ്ങളുടെ നേതാവിന്റെ കീഴില്‍ ജോലിചെയ്തു.2 ഒന്നാംമാസം പേരെസ്‌വംശജനായ സബ്ദിഏലിന്റെ പുത്രന്‍3 യഷോബെയാമിന്റെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍ സേവനമനുഷ്ഠിച്ചു.4 രണ്ടാം മാസം അഹോഹ്യനായ ദോദായിയുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.5 മൂന്നാം മാസം പുരോഹിതനായയഹോയാദായുടെ പുത്രന്‍ ബനായായുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍.6 മുപ്പതുപേരില്‍ ശക്തനും അവരുടെ നായകനുമായ ബനായാ ഇവനാണ്. ഇവന്റെ മകന്‍ അമിസാബാദ് സംഘത്തിന്റെ ചുമ തല വഹിച്ചു.7 നാലാം മാസം യോവാബിന്റെ സഹോദരന്‍ അസഹേലിന്റെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍. അവനുശേഷം മകന്‍ സെബാദിയാ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു.8 അഞ്ചാം മാസം ഇസ്രാഹ്യനായ ഷംഹുതിന്റെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.9 ആറാംമാസം തെക്കോവ്യനായ ഇക്കേഷിന്റെ മകന്‍ ഈരായുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍.10 ഏഴാംമാസം എഫ്രായിംഗോത്രജനും പെലോന്യനുമായ ഹെലെസിന്റെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.11 എട്ടാംമാസം സെറഹ്യവംശജനും കുഷാത്യനുമായ സിബെഖായിയുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.12 ഒന്‍പതാം മാസം ബഞ്ചമിന്‍ ഗോത്രജനായ അനത്തോത്തിലെ അബിയേസറിന്റെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍.13 പത്താംമാസം സെറഹ്യവംശജനുംനെത്തോഫഹ്യനുമായ മഹറായിയുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.14 പതിനൊന്നാം മാസം എഫ്രായിം ഗോത്രജനും പിറത്തോന്യനുമായ ബനായായുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.15 പന്ത്രണ്ടാംമാസം ഒത്‌നിയേല്‍ വംശജനും നെത്തോഫാത്യനുമായ ഹെല്‍ദായിയുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍.

ഗോത്രാധിപന്‍മാര്‍

16 ഇസ്രായേല്‍ഗോത്രങ്ങളില്‍ റൂബന്റെ അധിപനാണ് സിക്രിയുടെ മകന്‍ എലിയേസര്‍. ശിമയോന്റെ അധിപന്‍മാഖായുടെ മകന്‍ ഷെഫാത്തിയാ.17 ലേവിയുടെ അധിപന്‍ കെമുവേലിന്റെ മകന്‍ ഹഷാബിയാ. അഹറോന്‍ കുടുംബത്തിന്റെ തലവന്‍ സാദോക്ക് ആയിരുന്നു.18 ദാവീദിന്റെ സഹോദരന്‍മാരില്‍ ഒരുവനായ എലീഹു യൂദായുടെ തലവന്‍. മിഖായേലിന്റെ മകന്‍ ഒമ്രി ഇസാക്കറിന്റെ തലവന്‍.19 ഒബാദിയായുടെ മകന്‍ ഇഷ്മായിയ സെബുലൂന്റെ തലവന്‍. അസ്രിയേലിന്റെ മകന്‍ യറേമോത് നഫ്ത്താലിയുടെ അധിപന്‍.20 അസാസിയായുടെ മകന്‍ ഹോഷയാ എഫ്രായിമിന്റെ അധിപന്‍. പെദായായുടെ മകന്‍ ജോയേല്‍ മനാസ്‌സെയുടെ അര്‍ധഗോത്രത്തിന്റെ തലവന്‍.21 സഖറിയായുടെ മകന്‍ ഇദ്‌ദോഗിലയാദിലുള്ള മനാസ്‌സെയുടെ മറ്റേ അര്‍ധഗോത്രത്തിന്റെ അധിപന്‍. അബ്‌നേറിന്റെ മകന്‍ ജാസിയേല്‍ ബഞ്ചമിന്റെ തലവന്‍.22 യറോഹാമിന്റെ മകന്‍ അസരേല്‍ ദാനിന്റെ അധിപന്‍. ഇവരാണ് ഇസ്രായേല്‍ ഗോത്രങ്ങളുടെ അധിപന്‍മാര്‍.23 കര്‍ത്താവ് ഇസ്രായേല്യരെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ വര്‍ധിപ്പിക്കുമെന്ന് അരുളിച്ചെയ്തിട്ടുണ്ടായിരുന്നതിനാല്‍ ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ എണ്ണമെടുത്തില്ല.24 സെരൂയയുടെ മകന്‍ യോവാബ് ജനസംഖ്യയെടുക്കാന്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നിട്ടും ഇസ്രായേലിനെതിരേ ദൈവകോപമുണ്ടായി; എടുത്ത എണ്ണം ദാവീദിന്റെ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിയിട്ടുമില്ല.

മേല്‍നോട്ടക്കാര്‍

25 രാജഭണ്‍ഡാരങ്ങളുടെ ചുമതല അഭിയേലിന്റെ മകന്‍ അസ്മാവെത്തിനായിരുന്നു. വലിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള സംഭരണശാലകളും ഗോപുരങ്ങളും ഉസിയായുടെ മകന്‍ ജോനാഥാന്റെ ചുമതലയില്‍ ആയിരുന്നു.26 ഖെലൂബിന്റെ മകന്‍ എസ്രി കൃഷിക്കാരുടെ മേല്‍നോട്ടം വഹിച്ചു.27 റാമാത്യനായ ഷിമെയി മുന്തിരിത്തോട്ടങ്ങളുടെ ചുമതല ഏറ്റു. ഷിഫ്മ്യനായ സബ്ദി വീഞ്ഞറകളുടെ ഭരണം നിയന്ത്രിച്ചു.28 ഷെഫേലായിലെ ഒലിവുതോട്ടങ്ങളും അത്തിമരത്തോട്ടങ്ങളും ഗേദര്‍കാരന്‍ ബാല്‍ഹനാന്റെ കീഴിലായിരുന്നു. ഒലിവെ ണ്ണയുടെ സംഭരണശാല യോവാഷിന്റെ അധീനതയിലായിരുന്നു.29 ഷാറോന്‍മേച്ചില്‍പ്പുറങ്ങളിലെ കന്നുകാലികള്‍ അവിടത്തുകാരന്‍ ഷിത്രായിയുടെ സൂക്ഷിപ്പിലായിരുന്നു. താഴ്‌വരയിലെ കന്നുകാലികള്‍ അദ്‌ലായിയുടെ മകന്‍ ഷാഫാത്തിന്റെ കീഴിലും.30 ഇഷ്മായേല്യനായ ഒബീല്‍ ഒട്ടകങ്ങളുടെ ചുമതല വഹിച്ചു. മൊറോണോത്യനായയഹ്‌ദേയിയാ, പെണ്‍കഴുതകളുടെയും ഹഗ്രിത്യനായയാസിസ് ആട്ടിന്‍പറ്റങ്ങളുടെയും സംരക്ഷണച്ചുമതല വഹിച്ചു.31 ദാവീദ് രാജാവിന്റെ സമ്പത്തിന്റെ ചുമതല വഹിച്ചത് ഇവരാണ്.32 ദാവീദിന്റെ അമ്മാവനായ ജോനാഥാന്‍ പണ്‍ഡിതനും നിയമജ്ഞനുമായ ഉപദേഷ്ടാവായിരുന്നു. ഇവനും ഹക്‌മോനിയുടെ മകന്‍ യഹിയേലും രാജകുമാരന്‍മാരുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കി.33 അഹിത്തോഫെല്‍ രാജാവിന്റെ ഉപദേഷ്ടാവും അര്‍ഖ്യനായ ഹുഷായി മിത്രവും ആയിരുന്നു.34 അഹിത്തൊഫെലിനുശേഷം രാജോപദേഷ്ടാക്ക ളായി ബനായായുടെ മകന്‍ യഹോയാദയും, അബിയാഥറും സേവനം അനുഷ്ഠിച്ചു. യോവാബ് ആയിരുന്നു സേനാനായകന്‍.

Advertisements

The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David is Anointed as the King of Israel (Chapter 11)
Advertisements
The Arc of the Covenant (Chapter 13)
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment