The Book of 1 Chronicles, Chapter 6 | 1 ദിനവൃത്താന്തം, അദ്ധ്യായം 6 | Malayalam Bible | POC Translation

Advertisements

1 ദിനവൃത്താന്തം, അദ്ധ്യായം 6

ലേവിയുടെ സന്തതികള്‍

1 ലേവിയുടെ പുത്രന്‍മാര്‍: ഗര്‍ഷോം, കൊഹാത്, മെറാറി.2 കൊഹാത്തിന്റെ പുത്രന്‍മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍.3 അമ്രാമിന്റെ സന്താനങ്ങള്‍: അഹറോന്‍, മോശ, മിറിയാം. അഹറോന്റെ പുത്രന്‍മാര്‍: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.4 എലെയാസറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,5 ബുക്കി, ഉസി,6 സെരഹിയാ, മെരായോത്,7 അമരിയ, അഹിത്തൂബ്,8 സാദോക്, അഹിമാസ്,9 അസറിയാ, യോഹനാന്‍,10 ജറുസലെമില്‍ സോളമന്‍ പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,11 അമരിയാ, അഹിത്തൂബ്,12 സാദോക്, ഷല്ലൂം,13 ഹില്‍കിയാ, അസറിയാ,14 സെരായാ,യഹോസദാക്.15 നബുക്കദ് നേസറിന്റെ കരത്താല്‍ കര്‍ത്താവ് യൂദായെയും ജറുസലെമിനെയും നാടുകടത്തിയപ്പോള്‍യഹോസദാക്കും പ്രവാസിയായി.16 ലേവിയുടെ പുത്രന്‍മാര്‍: ഗര്‍ഷോം, കൊഹാത്ത്, മെറാറി.17 ഗര്‍ഷോമിന്റെ പുത്രന്‍മാര്‍: ലിബ്‌നി, ഷിമെയി.18 കൊഹാത്തിന്റെ പുത്രന്‍മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍;19 മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി. ഇവരാണ് ലേവിഗോത്രത്തിലെ കുലത്തലവന്‍മാര്‍.20 ഗര്‍ഷോമിന്റെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍ ലിബ്‌നി,യഹത്, സിമ്മാ,21 യോവാഹ്, ഇദ്‌ദോ, സെറാഹ്,യത്രായി.22 കൊഹാത്തിന്റെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: അമിനാദാബ്, കോറഹ്, അസീര്‍,23 എല്‍കാനാ, എബിയാസാഫ്, അസീര്‍,24 തഹത്, ഊരിയേല്‍, ഉസിയാ, ഷാവൂള്‍.25 എല്‍കാനായ്ക്ക് അമാസായി, അഹിമോത് എന്നീ രണ്ടു പുത്രന്‍മാരുണ്ടായിരുന്നു.26 അഹിമോത്തിന്റെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: എല്‍കാനാ, സോഫായ്, നഹത്,27 എലിയാബ്,യറോഹാം, എല്‍കാനാ.28 സാമുവലിന്റെ പുത്രന്‍മാര്‍: ആദ്യജാതന്‍ ജോയേല്‍, രണ്ടാമന്‍ അബിയാ.29 മെ റാറിയുടെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: മഹ്‌ലി, ലിബ്‌നി, ഷിമെയി, ഉസാ,30 ഷിമെയാ, ഹഗിയാ, അസായാ.31 പേടകം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനുശേഷം ഇവരെയാണ് ദാവീദ് ഗാനശുശ്രൂഷയ്ക്കു നിയമിച്ചത്.32 സോളമന്‍ ജറുസലെ മില്‍ ദേവാലയം പണിയുന്നതുവരെ സമാഗമകൂടാരത്തിലെ ശ്രീകോവിലിനുമുന്‍പില്‍ അവര്‍ മുറപ്രകാരം ഗാനശുശ്രൂഷ ചെയ്തുപോന്നു.33 ശുശ്രൂഷ ചെയ്തിരുന്നവരുടെ വംശ പരമ്പര: കൊഹാത്യകുലത്തില്‍നിന്നു ഗായകനായ ഹേമാന്‍. ഹേമാന്റെ പിതാക്കന്‍മാര്‍ തലമുറക്രമത്തില്‍: ജോയേല്‍, സാമുവേല്‍,34 എല്‍കാനാ,യറോഹാം, എലിയേല്‍, തോവാഹ്,35 സൂഫ്, എല്‍കാനാ, മഹത്, അമാസായ്,36 എല്‍കാനാ, ജോയേല്‍, അസറിയാ, സെഫനിയാ,37 തഹത് അസീര്‍, എബിയാസാഫ്, കോറഹ്,38 ഇസ്ഹാര്‍, കൊഹാത്ത്, ലേവി, ഇസ്രായേല്‍.39 ഹേമാന്റെ വലത്തു ഭാഗത്തു നിന്ന അവന്റെ സഹോദരന്‍ ആസാഫ്. ആസാഫിന്റെ പിതാക്കന്‍മാര്‍ തലമുറക്രമത്തില്‍: ബറേഖിയാ, ഷിമെയാ,40 മിഖായേല്‍, ബാസേയാ, മല്‍ക്കിയ,41 എത്‌നി, സേറഹ്, അദായ,42 ഏഥാന്‍, സിമ്മാ, ഷിമെയി,43 യാഥാന്‍, ഗര്‍ഷോം, ലേവി.44 സഹോദരന്‍മാരായ മെറാറിപുത്രന്‍മാര്‍ ഇടത്തുഭാഗത്തുനിന്ന്; അവരില്‍ പ്രമുഖന്‍ ഏഥാന്‍. ഏഥാന്റെ പിതാക്കന്‍മാര്‍ തലമുറക്രമത്തില്‍: കിഷി, അബ്ദി, മല്ലൂഖ്,45 ഹഷാബിയാ, അമസിയാ, ഹില്‍കിയാ,46 അമസി, ബാനി, ഷേമെര്‍,47 മഹ്‌ലി, മൂഷി, മെറാറി, ലേവി.48 അവരുടെ സഹോദരന്‍മാരായ ലേ വ്യര്‍ ദേവാലയശുശ്രൂഷയ്ക്കു നിയുക്തരായിരുന്നു.49 ദൈവദാസനായ മോശയുടെ കല്‍പനയനുസരിച്ച് അഹറോനും സന്തതികളും ദഹനബലിപീഠത്തിലും ധൂപപീഠത്തിലും കാഴ്ചകള്‍ അര്‍പ്പിക്കുകയും അതിവിശുദ്ധ സ്ഥലത്തെ ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും ഇസ്രായേലിനുവേണ്ടി പരിഹാരം അനുഷ്ഠിക്കുകയും ചെയ്തുപോന്നു.50 അഹറോന്റെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: എലെയാസര്‍, ഫിനെഫാസ്, അബീഷുവാ,51 ബുക്കി, ഉസി, സെറാഹിയാ,52 മെറായോത്, അമയിയാ, അഹിത്തൂബ്,53 സാദോക്, അഹിമാസ്.54 അവരുടെ വാസസ്ഥലങ്ങളും അതിര്‍ത്തികളും: അഹറോന്റെ സന്തതികളില്‍കൊഹാത്യകുലത്തിന് ആദ്യം കുറിവീണു.55 അവര്‍ക്കു യൂദാദേശത്ത് ഹെബ്രോണും ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളും കൊടുത്തു.56 എന്നാല്‍, പട്ടണത്തിന്റെ വയലുകളും ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണ് കൊടുത്തത്.57 അഹറോന്റെ മക്കള്‍ക്ക് അഭയനഗരമായ ഹെബ്രോണ്‍, ലിബ്‌നാ, യത്തീര്‍, എഷ്‌തെമോവാ,58 ഹീലേന്‍, ദബീര്‍,59 ആഷാന്‍, ബേത്‌ഷേമെഷ് എന്നീ നഗരങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും,60 ബഞ്ച മിന്‍ ഗോത്രത്തില്‍നിന്ന് ഗേബാ, അലേമെത്ത്, അനാത്തോത്ത് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളും കൊടുത്തു. ആകെ പതിമൂന്നു പട്ടണങ്ങള്‍ അവരുടെ കുലങ്ങള്‍ക്കു കിട്ടി.61 ശേഷിച്ച കൊഹാത്യകുടുംബങ്ങള്‍ക്കു കുറിയനുസരിച്ച് മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നു പത്തു നഗരങ്ങള്‍ നല്‍കി.62 ഗര്‍ഷോംകുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്താലി, ബാഷാനിലെ മനാസ്‌സെ എന്നീ ഗോത്രങ്ങളില്‍നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു.63 മെറാറിക്കുടുംബങ്ങള്‍ക്കു റൂബന്‍, ഗാദ്, സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു.64 ഇങ്ങനെ ഇസ്രായേല്‍ജനം ലേവ്യര്‍ക്ക് പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും നല്‍കി.65 യൂദാ, ശിമയോന്‍, ബഞ്ചമിന്‍ എന്നീ ഗോത്രങ്ങളില്‍നിന്നു മേല്‍പറഞ്ഞപട്ടണങ്ങള്‍ കുറിവീണതനുസരിച്ചു കൊടുത്തു.66 ചില കൊഹാത്യകുടുംബങ്ങള്‍ക്ക് എഫ്രായിംഗോത്രത്തില്‍നിന്നു പട്ടണങ്ങള്‍ നല്‍കി.67 എഫ്രായിംമലനാട്ടിലെ അഭയനഗരമായ ഷെക്കെം, ഗേസര്‍,68 യോക്‌മെയാം, ബേത്‌ഹോറോണ്‍,69 അയ്യാലോണ്‍, ഗത്‌റിമ്മോണ്‍ എന്നിവയും അവയുടെ മേച്ചില്‍സ്ഥലങ്ങളും;70 മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്ന് ആനെര്‍, ബിലയാം എന്നീ പട്ടണങ്ങളും അവയുടെമേച്ചില്‍സ്ഥലങ്ങളും അവര്‍ക്കു നല്‍കി.71 ഗര്‍ഷോംകുടുംബങ്ങള്‍ക്കു നല്‍കപ്പെട്ട നഗരങ്ങളും മേച്ചില്‍ സ്ഥലങ്ങളും: മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നു ബാഷാനിലെ ഗോലാന്‍, അഷ്താറോത്;72 ഇസാക്കര്‍ഗോത്രത്തില്‍നിന്നു കേദേഷ്, ദബേറത്,73 റാമോത്, ആനേം;74 ആഷേര്‍ഗോത്രത്തില്‍നിന്നു മാഷാല്‍, അബ്‌ദോന്‍,75 ഹുക്കോക്, റഹോബ്;76 നഫ്താലിഗോത്രത്തില്‍നിന്നു ഗലീലിയിലെ കേദെഷ്, ഹമ്മോന്‍, കിര്യാത്തായിം.77 മെറാറിക്കുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്കു നല്‍കപ്പെട്ട നഗരങ്ങളും മേച്ചില്‍സ്ഥലങ്ങളും: സെബുലൂണ്‍ഗോത്രത്തില്‍നിന്നു റിമ്മോനാ, താബോര്‍;78 റൂബന്‍ ഗോത്രത്തില്‍നിന്നു ജറീക്കോയുടെ സമീപം ജോര്‍ദാനു കിഴക്കു മരുഭൂമിയിലെ ബേസര്‍,യാസാ,79 കേദേമോത്, മേഫാത്;80 ഗാദ്‌ഗോത്രത്തില്‍നിന്നു റാമോത്‌വേഗിലയാദ്, മഹനായിം,81 ഹെഷ്‌ബോണ്‍,യാസെര്‍ എന്നിവയും മേച്ചില്‍ സ്ഥലങ്ങളും.

Advertisements

The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David is Anointed as the King of Israel (Chapter 11)
Advertisements
The Arc of the Covenant (Chapter 13)
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment