The Book of 1 Chronicles, Chapter 7 | 1 ദിനവൃത്താന്തം, അദ്ധ്യായം 7 | Malayalam Bible | POC Translation

Advertisements

1 ദിനവൃത്താന്തം, അദ്ധ്യായം7

ഇസാക്കറിന്റെ സന്തതികള്‍

1 ഇസാക്കറിന്റെ പുത്രന്‍മാര്‍: തോലാ, ഫൂവാ,യാഷൂബ്, ഷിമ്‌റോന്‍ എന്നീ നാലുപേര്‍.2 തോലായുടെ പുത്രന്‍മാര്‍: ഉസി, റഫായാ,യറിയേല്‍,യഹ്‌മായ്, ഇബ്‌സാം, സാമുവല്‍. ഇവര്‍ തോലായുടെ കുലത്തിലെ തലവന്‍മാരും അവരുടെ തലമുറകളില്‍ പരാക്രമികളും ആയിരുന്നു. ദാവീദിന്റെ കാലത്ത് അവരുടെ സംഖ്യ ഇരുപത്തീരായിരത്തിയറുനൂറ്.3 ഉസിയുടെ പുത്രന്‍ ഇസ്‌റാഹിയാ. ഇസ്‌റാഹിയായുടെ പുത്രന്‍മാര്‍: മിഖായേല്‍, ഒബാദിയാ, ജോയേല്‍, ഇഷിയ എന്നീ അഞ്ചുപേര്‍. ഇവര്‍ എല്ലാവരും പ്രമുഖന്‍മാരായിരുന്നു.4 അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്‍മാരും ഉണ്ടായിരുന്നു. അവരുടെ കുലത്തില്‍ കുടുംബമനുസരിച്ചു ഗണങ്ങളായി തിരിച്ച മുപ്പത്താറായിരം യോദ്ധാക്കള്‍ ഉണ്ടായിരുന്നു.5 ഇസാക്കര്‍ഗോത്രത്തിലെ എല്ലാ കുലങ്ങളിലും നിന്ന് ആകെ എണ്‍പത്തേഴായിരം പേര്‍ സൈന്യത്തില്‍ ഉണ്ടായിരുന്നു.

ബഞ്ചമിന്‍ – ദാന്‍- നഫ്താലി

6 ബഞ്ചമിന്റെ പുത്രന്‍മാര്‍: ബേലാ, ബേഖര്‍,യദിയായേല്‍ എന്നീ മൂന്നുപേര്‍.7 ബേലായുടെ പുത്രന്‍മാര്‍: എസ്‌ബോന്‍, ഉസി, ഉസിയേല്‍,യറിമോത്, ഈറിം. ഈ അഞ്ചുപേര്‍ കുലത്തലവന്‍മാരും യോദ്ധാക്കളും ആയിരുന്നു. വംശാവലിപ്രകാരം ഇവ രുടെ കുലങ്ങളില്‍ ആകെ ഇരുപത്തീരായിരത്തിമുപ്പത്തിനാലുപേര്‍.8 ബേഖറിന്റെ പുത്രന്‍മാര്‍: സെമിറാ, യോവാഷ്, എലിയേസര്‍, എലിയോവേനായ്, ഓമ്രി,യറെമോത്, അബിയ, അനാത്തോത്, അലേമെത്.9 വംശാവലിപ്രകാരം അവരുടെ കുലങ്ങളില്‍ ഇരുപതിനായിരത്തിയിരുനൂറു ധീരയോദ്ധാക്കള്‍.10 യദിയായേലിന്റെ പുത്രന്‍ ബില്‍ഹാന്‍. ബില്‍ഹാന്റെ പുത്രന്‍മാര്‍:യവൂഷ്, ബഞ്ച മിന്‍, ഏഹൂദ്, കെനാനാ, സേഥാന്‍, താര്‍ഷീഷ് അഹിഷാഹര്‍.11 യദിയായേലിന്റെ കുലത്തില്‍ വംശാവലിപ്രകാരം പതിനേഴായിരത്തിയിരുനൂറു യോദ്ധാക്കള്‍.12 ഈറിന്റെ പുത്രന്‍മാര്‍: ഷുപ്പിം, ഹുപ്പിം, അഹെറിന്റെ പുത്രന്‍ ഹുഷിം.13 നഫ്താലിയുടെ പുത്രന്‍മാര്‍:യഹ്‌സിയേല്‍, ഗൂനി, യേസര്‍, ബില്ഹായില്‍നിന്ന് ജനിച്ച ഷല്ലൂം.

മനാസ്‌സെയുടെ സന്തതികള്‍

14 മനാസ്‌സെയുടെ പുത്രന്‍മാര്‍: അരമായക്കാരിയായ ഉപനാരിയില്‍നിന്നു ജനിച്ച അസ്രിയേല്‍. അവള്‍ ഗിലയാദിന്റെ പിതാവായ മാഖീറിന്റെയും അമ്മയാണ്.15 മാഖീര്‍ ഹുപ്പിമിനും ഷുപ്പിമിനും ഭാര്യമാരെ നല്‍കി. അവന്റെ സഹോദരി മാഖാ. മാഖീറിന്റെ രണ്ടാമത്തെ പുത്രന്‍ സെലോഫഹാദ്. അവനു പുത്രിമാരേ ഉണ്ടായിരുന്നുള്ളു.16 മാഖീ റിന്റെ ഭാര്യ മാഖാ ഒരു പുത്രനെ പ്രസവിച്ചു. അവന് പേരെഷ് എന്നു പേരിട്ടു. അവന്റെ സഹോദരനായ ഷേരെഷിന്റെ പുത്രന്‍മാര്‍: ഊലാം, റാഖെം.17 ഊലാമിന്റെ പുത്രന്‍ ബദാന്‍. ഇവര്‍ മനാസ്‌സെയുടെ മകനായ മാഖീറിന്റെ മകന്‍ ഗിലയാദിന്റെ പുത്രന്‍മാര്‍ ആകുന്നു.18 ഗിലയാദിന്റെ സഹോദരി ഹമ്മോലേക്കെത്തിന്റെ പുത്രന്‍മാര്‍: ഇഷ് ഹോദ്, അബിയേസര്‍, മഹ്‌ലാ.19 ഷെമീദായുടെ പുത്രന്‍മാര്‍: അഹിയാന്‍, ഷെക്കെം, ലിക്ഹി, അനിയാം.

എഫ്രായിമിന്റെ സന്തതികള്‍

20 എഫ്രായിമിന്റെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍ ഷുത്തേലഹ്, ബേരെദ്, തഹത്, എലയാദാ, തഹത്,21 സാബദ്, ഷുത്തേലഹ്. ഷുത്തേലഹിന്റെ പുത്രന്‍മാര്‍: ഏസര്‍, എലയാദ്. ഇവര്‍ തദ്‌ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കാന്‍ ചെന്നപ്പോള്‍ കൊല്ലപ്പെട്ടു.22 പിതാവായ എഫ്രായിം വളരെനാള്‍ അവരെക്കുറിച്ചു വിലപിച്ചു. സഹോദരന്‍മാര്‍ ആശ്വസിപ്പിക്കാന്‍ ചെന്നു.23 പിന്നീട്, അവന്‍ ഭാര്യയെ പ്രാപിക്കുകയും അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തന്റെ ഭവനത്തിന് അനര്‍ഥം ഭവിക്കയാല്‍ അവനു ബറിയാ എന്നു പേരിട്ടു.24 അവന്റെ മകള്‍ ഷേറാ താഴെയും മേലെയും ഉള്ള ബത്‌ഹൊറോണും ഉസന്‍ഷേരായും നിര്‍മിച്ചു.25 എഫ്രായിമിന്റെ മകന്‍ റേഫായുടെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: റേസെഫ്, തേലഹ്, തഹന്‍,26 ലാദാന്‍, അമ്മീഹൂദ്, എലിഷാമാ,27 നൂന്‍,ജോഷ്വ.28 അവര്‍ക്ക് അവകാശമായി ലഭിച്ചവാസസ്ഥലങ്ങള്‍: ബഥേല്‍, കിഴക്ക് നാരാന്‍, പടിഞ്ഞാറ് ഗേസര്‍, ഷെക്കെം അയ്യാ,29 മനാസ്‌സെയുടെ ദേശത്തിനരികെ ബത്ഷയാന്‍, താനാക്, മെഗിദോ, ദോര്‍ എന്നിവയും അവയുടെ ഗ്രാമങ്ങളും. ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്‍മാര്‍ ഇവയില്‍ വസിച്ചു.

ആഷേറിന്റെ സന്തതികള്‍

30 ആഷേറിന്റെ പുത്രന്‍മാര്‍: ഇമ്‌നാ, ഇഷ്വ, ഇഷ്വി, ബറിയാ, ഇവരുടെ സഹോദരി സേരഹ്.31 ബറിയായുടെ പുത്രന്‍മാര്‍: ഹേബെര്‍, ബിര്‍സായിത്തിന്റെ പിതാവായ മല്‍ക്കിയേല്‍.32 ഹേബറിന്റെ പുത്രന്‍മാര്‍:യാഫ്‌ലെത്, ഷോമെര്‍, ഹോഥാം, അവരുടെ സഹോദരി ഷൂവാ.33 യാഫ്‌ലെക്കിന്റെ പുത്രന്‍മാര്‍: പാസാഖ്, ബിമ്ഹാല്‍, അഷ്വത്.34 അവന്റെ സഹോദരനായ ഷേമെറിന്റെ പുത്രന്‍മാര്‍; റോഹ്ഹാ,യഹൂബാ, ആരാം.35 അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്‍മാര്‍: സോഫാഹ്, ഇമ്‌നാ, ഷേലഷ്, ആമാല്‍.36 സോഫാഹിന്റെ പുത്രന്‍മാര്‍: സൂവാഹ്, ഹര്‍നേഫര്‍, ഷൂവാല്‍, ബേരി, ഇമ്‌റാ,37 ബേസര്‍, ഹോദ്, ഷമ്മാ, ഷില്‍ഷാ, ഇത്രാന്‍, ബേരാ.38 യേഥെറിന്റെ പുത്രന്‍മാര്‍: യഫുന്ന, പിസ്പാ, ആരാ.39 ഉല്ലേയുടെ പുത്രന്‍മാര്‍: ആരഹ്, ഹന്നിയേല്‍, റിസിയാ.40 ഇവര്‍ ആഷേറിന്റെ ഗോത്രത്തിലെ കുലത്തലവന്‍മാരും പ്രസിദ്ധരായ വീരയോദ്ധാക്കളും പ്രഭുക്കന്‍മാരില്‍ പ്രമുഖരും ആയിരുന്നു. സൈന്യത്തില്‍ ചേര്‍ന്ന അവര്‍ ആകെ ഇരുപത്താറായിരം പേര്‍ ഉണ്ടായിരുന്നു.

Advertisements

The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David is Anointed as the King of Israel (Chapter 11)
Advertisements
The Arc of the Covenant (Chapter 13)
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment