1 ദിനവൃത്താന്തം, അദ്ധ്യായം 8
ബഞ്ചമിന്റെ സന്തതികള്‍
1 ബഞ്ചമിന്റെ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: ബേലാ, അഷ്‌ബെല്‍, അഹാരാ,2 നോഹാ, റാഹാ.3 ബേലായുടെ പുത്രന്‍മാര്‍: അദ്ദാര്‍, ഗേരാ, അബിഹൂദ്,4 അബിഷുവാ, നാമാന്‍, അഹോവഹ്,5 ഗേരാ, ഷെഹുഫാന്‍, ഹൂറാം.6 ഏഹൂദിന്റെ പുത്രന്‍മാര്‍: നാമാന്‍, അഹിയാ, ഗേരാ.7 ഗേബായില്‍ വസിച്ചിരുന്ന ഈ കുടുംബത്തലവന്‍മാര്‍ മനഹത്തിലേക്കു നാടുകടത്തപ്പെട്ടു. ഉസായുടെയും അഹിഹൂദിന്റെയും പിതാവായ ഗേരയാണ് അവരെ പ്രവാസത്തിലേക്കു നയിച്ചത്.8 ഹൂഷിം, ബാരാ എന്നീ ഭാര്യമാരെ ഉപേക്ഷിച്ച തിനുശേഷം ഷഹാറായിമിന് മൊവാബുദേശത്തുവച്ച് പുത്രന്‍മാരുണ്ടായി.9 അവന് ഭാര്യ ഹോദെഷില്‍ യോബാബ്, സിബിയാ, മെഷാ, മല്‍ക്കാം,10 യവൂസ്, സക്കിയാ, മിര്‍മാ എന്നീ പുത്രന്‍മാരുണ്ടായി. ഇവര്‍ കുലത്തലവന്‍മാരാണ്.11 ഹൂഷിമില്‍ അവന്അബിത്തൂബ്, എല്‍പാല്‍ എന്നീ പുത്രന്‍മാരുണ്ടായി.12 എല്‍പാലിന്റെ പുത്രന്‍മാര്‍: ഏബെര്‍, മിഷാം, ഷേമെദ്. ഓനൊ, ലോദ് എന്നീ പട്ടണങ്ങള്‍ പണിതത് ഷേമെദാണ്.13 അയ്യാലോണ്‍നിവാസികളുടെ പിതൃകുടുംബത്തലവന്‍മാരായ ബറിയ, ഷേമാ എന്നിവര്‍ ഗത്ത്‌നിവാസികളെ ഓടിച്ചുകളഞ്ഞു.14 അഹിയോ, ഷാഷാക്,യറെമോത്.15 സെബദിയോ, ആരാദ്, ഏതെര്‍,16 മിഖായേല്‍, ഇഷ്പാ, യോഹാ എന്നിവര്‍ ബറിയായുടെ പുത്രന്‍മാരാണ്.17 സെബദിയാ, മെഷുല്ലാം, ഹിസ്‌ക്കി, ഹേബെര്‍,18 ഇഷ്‌മെറായ്, ഇസ്‌ലിയാ, യോബാബ് എന്നിവര്‍ എല്‍പാലിന്റെ പുത്രന്‍മാര്‍.19 യാക്കിം, സിക്രി, സബ്ദി,20 എലിയേനായ്, സില്ലെത്തായി, എലിയേല്‍,21 അദായ, ബറായാ, ഷിമ്‌റാത്ത് എന്നിവര്‍ ഷിമെയിയുടെ പുത്രന്‍മാര്‍.22 ഇഷ്ഫാന്‍, ഏബെര്‍, എലിയേല്‍,23 അബ്‌ദോന്‍, സിക്രി, ഹാനാന്‍,24 ഹനനിയാ, ഏലാം, അന്തോത്തിയാ,25 ഇഫ്‌ദേയാ, പെനുവേല്‍ എന്നിവര്‍ ഷാഷാക്കിന്റെ പുത്രന്‍മാര്‍.26 ഷംഷെറായ്, ഷെഹറിയാ, അത്താലിയാ,27 യാറെഷിയാ, ഏലിയാ, സിക്രി, എന്നിവര്‍യറോഹാമിന്റെ പുത്രന്‍മാര്‍.28 തലമുറക്രമത്തില്‍ കുലത്തലവന്‍മാരും പ്രമുഖന്‍മാരുമായ ഇവര്‍ ജറുസലെമില്‍ പാര്‍ത്തു.29 ഗിബയോന്റെ പിതാവായയയിയേല്‍ ഗിബയോണില്‍ പാര്‍ത്തു. അവന്റെ ഭാര്യ മാഖാ.30 അവന്റെ ആദ്യജാതന്‍ അബ്‌തോന്‍. മറ്റു പുത്രന്‍മാര്‍: സൂര്‍, കിഷ്, ബാല്‍, നാദാബ്,31 ഗദോര്‍, അഹിയോ, സേഖെര്‍,32 ഷിമെയായുടെ പിതാവായ മിക്ക്‌ലോത്. ഇവര്‍ ജറുസലെമില്‍ ചാര്‍ച്ചക്കാരോടൊത്തു വസിച്ചു.
സാവൂളിന്റെ കുടുംബം
33 നേറിന്റെ മകന്‍ കിഷ്, കിഷിന്റെ മകന്‍ സാവൂള്‍. സാവൂളിന്റെ പുത്രന്‍മാര്‍: ജോനാഥാന്‍, മല്‍കിഷുവ, അബിനാദാബ്, എഷ്ബാല്‍.34 ജോനാഥാന്റെ മകന്‍ മെരിബാല്‍. മെരിബാലിന്റെ മകന്‍ മിഖാ.35 മിഖായുടെ പുത്രന്‍മാര്‍: പിത്തോന്‍, മേലെക്, തരേയാ, ആഹാസ്.36 ആഹാസിന്റെ മകന്‍ യഹോവാദ.യഹോവാദയുടെ പുത്രന്‍മാര്‍: അലെമേത്, അസ്മാവെത്, സിമ്രി. സിമ്രിയുടെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: മോസ,37 ബിനെയാ, റാഫാ, എലെയാസാ, ആസേല്‍.38 ആസേലിന്റെ പുത്രന്‍മാര്‍: അസ്‌റിക്കാം, ബോഖെറു, ഇസ്മയേല്‍, ഷെയാറിയാ, ഒബാദിയാ, ഹനാന്‍ എന്നീ ആറുപേര്‍.39 അവന്റെ സഹോദരനായ ഏഷെക്കിന്റെ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: ഊലാം,യവൂഷ്, എലിഫെലെത്.40 ഊലാമിന്റെ പുത്രന്‍മാര്‍ ശക്തന്‍മാരായ യോദ്ധാക്കളും വില്ലാളികളുമായിരുന്നു. അവര്‍ പുത്രപൗത്രന്‍മാര്‍ നൂറ്റന്‍പതു പേരുണ്ടായിരുന്നു. ഇവരെല്ലാവരും ബഞ്ചമിന്‍ ഗോത്രജരാണ്.
The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation




Leave a comment