The Book of 2 Chronicles, Introduction | 2 ദിനവൃത്താന്തം, ആമുഖം | Malayalam Bible | POC Translation

Advertisements

സാമുവല്‍, രാജാക്കന്‍മാര്‍ എന്നീ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന കാലത്തിന്റെയും വ്യക്തികളുടെയും ചരിത്രമാണ് 1 – 2 ദിനവൃത്താന്തങ്ങളിലും പ്രതിപാദിക്കുന്നത് – സാവൂളിന്റെ കാലംമുതല്‍ ജറുസലെമിന്റെ നാശംവരെയുള്ള ചരിത്രം. ഗ്രീക്ക് – ലത്തീന്‍ പരിഭാഷകളില്‍ പാരലിപോമെന – വിട്ടുപോയ കാര്യങ്ങള്‍ – എന്നാണ് ഗ്രന്ഥങ്ങള്‍ക്കു പേരു നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമുവലിലും രാജാക്കന്‍മാരിലും വിട്ടുപോയ കാര്യങ്ങളോ അവയുടെ വസ്തുനിഷ്ഠമായ ആവര്‍ത്തനമോ അല്ല ദിനവൃത്താന്തം. പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയതിനുശേഷം ഇസ്രായേല്‍ജനം മുന്‍കാലചരിത്രത്തിനു നല്‍കുന്ന വ്യാഖ്യാനമാണ് അത് എന്നു പറയുന്നതില്‍ തെറ്റില്ല. വളരെയേറെ വിപത്തുകള്‍ ഇസ്രായേല്‍ ജനത്തിനു വന്നുഭവിച്ചു. ജനത്തിന്റെ അവിശ്വസ്തതയാണ് അതിനെല്ലാം കാരണം. എന്നാല്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം രക്ഷാകര ചരിത്രത്തെ മുന്‍പോട്ടു നയിക്കുന്നു. ദാവീദ്, സോളമന്‍,യഹോഷാഫാത്ത്, ഹെസക്കിയാ, ജോസിയ എന്നിങ്ങനെ ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിട്ടുള്ള വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു. രാഷ്ട്രീയമായി പൂര്‍ണമായ സ്വാതന്ത്ര്യമില്ലായിരുന്നെങ്കിലും പുരോഹിത നേതൃത്വത്തില്‍ നിയമം, ദേവാലയം, ആരാധനാവിധികള്‍ എന്നിവയില്‍ അധിഷ്ഠിതമായി സാമൂഹികജീവിതം നയിച്ചിരുന്ന കാലഘട്ടമാണ്, പ്രവാസത്തിനു ശേഷമുള്ള കാലം. യൂദാഗോത്രം, ദാവീദിന്റെ വംശം, ലേവ്യര്‍, ജറുസലെംനഗരം, ദേവാലയം എന്നിവയെരക്ഷാകരപദ്ധതിയുമായി അഭേദ്യമായി ബന്ധപ്പെടുത്തിക്കൊണ്ട് എഴുതിയിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഒരു ലേവ്യനായിരിക്കാനാണു സാധ്യത. ബി.സി. നാനൂറിനോടടുത്തായിരിക്കണം ഗ്രന്ഥരചന നടത്തിയിട്ടുള്ളത്.

ഘടന

1 ദിനവൃത്താന്തം 1, 1-9, 44: വംശാവലിപ്പട്ടിക (യൂദാഗോത്രം, ദാവീദിന്റെ കുടുംബം, ലേവ്യര്‍, ജറുസലെംനിവാസികള്‍ എന്നിവയ്ക്കു പ്രത്യേക പരിഗണന)

10, 1-14: സാവൂളിന്റെ അവസാനം

11, 1-29, 30: ദാവീദിന്റെ ഭരണം (നാത്താന്റെ പ്രവചനം (17), ദാവീദിന്റെ മതപരമായ പ്രവര്‍ത്തനങ്ങള്‍, ദേവാലയ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ 21- 29 എന്നിവയ്ക്കു പ്രാധാന്യം).

2 ദിനവൃത്താന്തം 1, 1-9, 31: സോളമന്റെ ഭരണം (ദേവാലയനിര്‍മാണം, പ്രതിഷ്ഠാസമയത്തു സോളമന്റെ പ്രാര്‍ഥന, ദൈവത്തില്‍ നിന്നുള്ള പ്രത്യുത്തരം)

10, 1-19: ഉത്തരഗോത്രങ്ങള്‍ വേര്‍പെടുന്നു.

11, 1-36, 12: യൂദാരാജാക്കന്‍മാര്‍ (ദാവീദിന്റെ മാതൃക, ഉടമ്പടിയോടുള്ള വിശ്വസ്തത എന്നിവ മാനദണ്‍ഡമായി സ്വീകരിച്ചുകൊണ്ട് രാജ്യഭരണം വിലയിരുത്തുന്നു).

36, 13-23: ജറുസലെമിന്റെ പതനം.

Advertisements

The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Chronicles 3-5 King Solomon’s Temple Is All About God’s Glory
Advertisements
Solomon’s Prayer of Dedication – 2 Chronicles 6, 12-42
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment