ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 12
കൃതജ്ഞതാഗീതം
1 അന്ന് നീ പറയും: കര്‍ത്താവേ, അങ്ങേക്കു ഞാന്‍ നന്ദി പറയും. അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും അങ്ങയുടെ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.2 ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.3 രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.4 ആ നാളില്‍ നീ പറയും: കര്‍ത്താവിനു നന്ദിപറയുവിന്‍. അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെനാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.5 കര്‍ത്താവിനു സ്തുതിപാടുവിന്‍. അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.6 ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍; സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment