Isaiah, Chapter 20 | ഏശയ്യാ, അദ്ധ്യായം 20 | Malayalam Bible | POC Translation

Advertisements

ഈജിപ്തിന് അടയാളം

1 അസ്‌സീറിയാരാജാവായ സാര്‍ഗോന്റെ കല്‍പനയനുസരിച്ച് സൈന്യാധിപന്‍ വന്നുയുദ്ധം ചെയ്ത് അഷ്‌ദോദ് കീഴടക്കിയ വര്‍ഷം 2 കര്‍ത്താവ് ആമോസിന്റെ പുത്രനായ ഏശയ്യായോട് അരുളിച്ചെയ്തു: നിന്റെ അരയില്‍നിന്നു ചാക്കുവസ്ത്രവും നിന്റെ കാലില്‍നിന്നു ചെരിപ്പും അഴിച്ചുകളയുക. അവന്‍ അതനുസരിച്ച് നഗ്‌നനായും ചെരിപ്പിടാതെയും നടന്നു. 3 കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ദാസനായ ഏശയ്യാ ഈജിപ്തിനും എത്യോപ്യായ്ക്കും അടയാളവും മുന്നറിയിപ്പുമായി മൂന്നുവര്‍ഷം നഗ്‌നനും നിഷ്പാദുകനുമായി നടന്നതുപോലെ 4 അ സ്‌സീറിയാ രാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യാക്കാരെ പ്രവാസികളുമായി,യുവാക്കളെയും വൃദ്ധരെയും ഒന്നുപോലെ നഗ്‌നരും നിഷ്പാദുകരും പിന്‍ഭാഗം മറയ്ക്കാത്തവരുമായി, ഈജിപ്തിന്റെ അപമാനത്തിനുവേണ്ടി പിടിച്ചുകൊണ്ടുപോകും. 5 അപ്പോള്‍ അവരുടെ പ്രത്യാശയായ എത്യോപ്യായും അവരുടെ അഭിമാനമായ ഈജിപ്തും നിമിത്തം അവര്‍ വിസ്മയിക്കുകയും സംഭ്രാന്തരാവുകയും ചെയ്യും. 6 അന്നു തീരദേശവാസികള്‍ പറയും: അസ്‌സീറിയാരാജാവില്‍നിന്നു രക്ഷപെടാന്‍വേണ്ടി നാം പ്രതീക്ഷയോടെ ആരുടെ അടുത്തേക്ക് ഓടിച്ചെന്നോ അവര്‍ക്ക് ഇതാണു സംഭവിച്ചത്! പിന്നെ നാം എങ്ങനെ രക്ഷപെടും?

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment