വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ, ഒരു ശിശുവായിരിക്കെ തൊട്ടിലിൽ ഉറങ്ങിക്കിടക്കുമ്പോൾ തേനീച്ചകളുടെ ഒരു കൂട്ടം വന്ന് വായിലേക്കും കണ്ണിലേക്കുമൊക്കെ കടക്കാൻ നോക്കുന്നത് കണ്ട് പരിചാരിക നിലവിളിച്ചു. ഓടിയെത്തിയ പിതാവും മാതാവും മറ്റുള്ളവരുമൊക്കെ കണ്ടത് കുഞ്ഞിനെ ഉണർത്താതെ തന്നെ അതിന്റെ വായിലേക്ക് കടക്കുകയും തിരിച്ചിറങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്ന തേനീച്ചകളെയാണ്. എന്നിട്ട് എല്ലാം ഒന്നിച്ചു പറന്നകന്നു. നിർനിമേഷനായി മറ്റുള്ളവർക്കൊപ്പം അത് കണ്ടുനിന്ന അവന്റെ പിതാവ് നിശബ്ദതയെ ഭേദിച്ചുകൊണ്ട് പറഞ്ഞു, ” ഈ കുഞ്ഞ് വലിയ കാര്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവനാണ് “. തേൻ പോലെ മാധുര്യവും ഉന്മേഷവും പകരുന്ന ജ്ഞാനമാണ് അദ്ദേഹത്തിന്റെ വായിൽ നിന്നും ഭാവിയിൽ ഉതിർന്നു വീഴാനിരുന്നത്.
അവരുടെ കൊട്ടാരസദൃശമായ മാളികയിലെ സന്ദർശകരിൽ ചിലരായിരുന്നു ലിബേരിയസ് പാപ്പയും ബിഷപ്പുമാരും. തന്റെ അമ്മയും സഹോദരിയും അവരുടെ കൈ മുത്തുമ്പോൾ കുഞ്ഞു അംബ്രോസും തന്റെ കൈ മുത്തിക്കും താനും ഒരിക്കൽ ബിഷപ്പാവും എന്ന് പറഞ്ഞുകൊണ്ട്.
അംബ്രോസ് മിലാനിലെ ഗവർണർ ആയിരുന്ന സമയത്താണ് ഇരുപത് വർഷത്തോളം മിലാനിൽ ഏരിയനിസമെന്ന പാഷണ്ഡത (പിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പറഞ്ഞു യേശുക്രിസ്തു നിത്യദൈവമാണെന്ന് വിശ്വസിക്കാത്തവർ) പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിഷപ്പ് ഓക്സെൻഷ്യസ് മരണമടഞ്ഞത്. പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കുന്ന സമയത്ത്, കടുത്ത വിരോധം നിലനിന്നിരുന്ന കത്തോലിക്കരും ഏരിയൻസും തമ്മിൽ ഏറ്റുമുട്ടുമെന്നൊരു സ്ഥിതി വന്നപ്പോൾ ആളുകളെ ശാന്തരാക്കാനാണ് അംബ്രോസ് പള്ളിയിൽ കടന്നത്. പള്ളിയിലുള്ള ആളുകളോട് അദ്ദേഹം സംസാരിച്ചു നിൽക്കവേ ഒരു കുഞ്ഞിന്റെ ഉറക്കെയുള്ള സ്വരം എല്ലാവരും കേട്ടു, “അംബ്രോസ് മെത്രാൻ”. എന്നായിരുന്നു അത്. എല്ലാവരും അത് ശരിവെച്ചു. തന്റെ മെത്രാനഭിഷേകം തടയാൻ രണ്ട് പ്രാവശ്യം അംബ്രോസ് പുറപ്പെട്ടുപോവാൻ നോക്കി. പക്ഷേ കഴിഞ്ഞില്ല. ദൈവനിശ്ചയമല്ലേ നടക്കൂ.
അതുവരെയും മാമോദീസ സ്വീകരിച്ചിട്ടില്ലാത്ത അംബ്രോസ്, നവംബർ 30, 374ൽ ജ്ഞാനസ്നാനം സ്വീകരിച്ചു. ഓരോ വിശുദ്ധ ക്രമങ്ങളിലൂടെ കടന്നുപോയി ഡിസംബർ 7, ഞായറാഴ്ച മെത്രാനായി അവരോധിക്കപ്പെട്ടു. വിശുദ്ധനും വിജ്ഞാനിയുമായ സിംപ്ലിസിയാനൂസിന്റെ സഹായം അദ്ദേഹത്തിനുണ്ടായി. പിന്നങ്ങോട്ട് വലിയ ഒരു രൂപാന്തരം ആയിരുന്നു. സ്വത്തൊക്കെ സഭക്കും പാവങ്ങൾക്കുമായി കൊടുത്തു. അനേകം മണിക്കൂറുകൾ പ്രാർത്ഥനയിൽ ചിലവഴിച്ചു. വളരെ കുറച്ചു ഭക്ഷണം കഴിച്ചു.
ഏരിയനിസം തുടച്ചുമാറ്റുന്നതിൽ ഏറെക്കുറെ വിജയിച്ചു എന്ന് തന്നെ പറയാം. ചക്രവർത്തിമാരോട് അവർ സഭക്ക് ഉള്ളിലാണെന്നും സഭക്ക് മീതെ അല്ലെന്നും മതപരമായ കാര്യങ്ങളിൽ മെത്രാന്മാർ തീരുമാനമെടുത്തു കൊള്ളും എന്നും പറഞ്ഞു. തെസ്സലോനിക്കയിൽ വെച്ച് 7000 നിരപരാധികൾ വധിക്കപ്പെടാൻ കാരണക്കാരനായ തിയോഡോസിയൂസ് ചക്രവർത്തിക്ക് പരസ്യമായി പ്രായശ്ചിത്തം നൽകി. ചക്രവർത്തി താഴ്മയോടെ അനുസരിക്കുകയും ചെയ്തു.
വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിൽ അംബ്രോസ് മെത്രാൻ എത്ര പങ്ക് വഹിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. അദ്ദേഹത്തിന്റെ വാക്ചാതുര്യത്തിലെ മാധുര്യം.
അഗസ്റ്റിന്റെ ഹൃദയം പിടിച്ചെടുത്തിരുന്നു. തന്റെ ആത്മകഥയിൽ മെത്രാനെ പറ്റി അഗസ്റ്റിൻ ഹൃദയഹാരിയായി എഴുതിയിട്ടുണ്ട്. അഗസ്റ്റിനെ കത്തോലിക്കാസഭയിലേക്ക് തിരിച്ചുവരാൻ സഹായിച്ച സിംപ്ലിസിയാനൂസിലേക്ക് അവനെ നയിച്ചത് വിശുദ്ധ അംബ്രോസായിരുന്നു. 387 ഏപ്രിലിലെ ഈസ്റ്റർ രാവിൽ, സഭയിലെ ഭാവി ബിഷപ്പും വിശുദ്ധനും വേദപാരംഗതനുമൊക്കെ ആകാൻ പോകുന്ന അഗസ്റ്റിന് അംബ്രോസ് പിതാവ് മാമോദീസ നൽകി. സത്യം അന്വേഷിച്ചുനടന്ന അഗസ്റ്റിന് സ്നേഹത്തിൽ ജീവിക്കുന്ന സത്യം, ആ പിതാവിൽ കാണാൻ കഴിഞ്ഞു.
397 ഏപ്രിൽ 4ന്, ഈസ്റ്റർ തലേന്നത്തെ ശനിയാഴ്ച പ്രഭാതത്തിൽ അംബ്രോസ് മെത്രാൻ ദൈവസന്നിധിയിലേക്ക് യാത്രയായി. ദിവ്യകാരുണ്യത്തെ ഏറെ സ്നേഹിച്ചിരുന്ന മെത്രാൻ ആയിരുന്നു അദ്ദേഹം. എല്ലാ ദിവസവും ദിവ്യബലി അർപ്പിച്ചിരുന്ന മെത്രാൻ, ഓരോ ദിവസത്തിനും വേണ്ട ശക്തിയും ധൈര്യവും കണ്ടെത്താൻ കഴിയുന്ന പരിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. ദൈവസ്തുതിഗീതങ്ങൾ ധാരാളം എഴുതിയിരുന്ന മെത്രാൻ പരിശുദ്ധ കുർബ്ബാനയെപ്പറ്റി പറഞ്ഞ ചില കാര്യങ്ങൾ…
Everyone is in the power of the Lord, and Christ is everything to us.
If you wish to cure a wound, he is the physician.
If you are burning with fever, he is a fountain.
If you are weighed down with sin, he is justice.
If you need help, he is strength.
If you fear death, he is life.
If you long for heaven, he is the way.
If you are fleeing from darkness, he is light.
If you are looking for good, he is nourishment.
” Taste “, therefore, “and see that the Lord is sweet, and blessed is the one who hopes in him”.
Happy Feast of St. Ambrose, Bishop and Doctor of the Church.
ജിൽസ ജോയ് ![]()




Leave a comment