‘പിതാവേ അങ്ങേക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും അകറ്റേണമേ, എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ അവിടുത്തെ ഹിതം നിറവേറട്ടെ…’ ഹൃദയം മുറിയുന്ന, രക്തം വിയർക്കുന്ന വേദനയോടെ ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ച അർത്ഥന…
സഹനത്തിന്റെയും ആത്മപരിത്യാഗത്തിന്റെയും ആഴം അറിഞ്ഞപ്പോൾ, അവനിലെ മാനുഷിക ആത്മാവിന്റെ നെഞ്ചിൽ തറഞ്ഞ ഒരു വേദന… ഈ പാനപാത്രം തന്നിൽ നിന്നും അകന്നു പോയിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം ചിന്തിക്കുന്നു. എന്നാൽ അടുത്ത നിമിഷത്തിൽ ദൈവത്മാവ് നിറഞ്ഞ ക്രിസ്തു പ്രാത്ഥിച്ചു; ‘എന്റെ ഇഷ്ടമല്ല പിതാവേ അങ്ങയുടെ ഇഷ്ടം അത് നിറവേറട്ടെ’ എന്ന്…
തന്റെ ജന്മ രഹസ്യം അറിഞ്ഞപോലെ ഒരു പ്രാർത്ഥന… പിതാവിന്റെ ഹിതം തിരിച്ചറിഞ്ഞ ക്രിസ്തു… രക്തം വിയർക്കുന്ന വേദനയിലും… തനിച്ചാകലിന്റെ ഏകാന്തതതിലും പിതാവിനോട് ഇഷ്ടം മാത്രം തിരഞ്ഞവൻ…
തനിച്ചാകലിന്റെ വേദന ആവോളം അറിഞ്ഞവൻ… നമുക്കും ഒന്ന് ചിന്തിക്കാം; തനിച്ചാക്കപ്പെട്ട നമ്മുടെയൊക്കെ ജീവിതത്തിലെ നൊമ്പരങ്ങളുടെ ആ മരുഭൂമി… ശൂന്യതയുടെ ആ മണലാരണ്യത്തിൽ ദൈവം കണ്ടെത്തി തന്റെ കണ്ണിലുണ്ണി പോലെ കൊണ്ട്നടന്ന ആ വലിയ സ്നേഹത്തെ… അതിന്റെ പൂർത്തീകരണം പോലെ നമുക്കായി സ്വയം ശൂന്യവത്കരിച്ച ഈശോയുടെ ഹൃദയ വിശാലതയെ ധ്യാനിക്കാം…
കുരിശിനോടും ക്രൂശിതനോടും എപ്പോഴും വല്ലാത്ത ഒരിഷ്ട്ടമാണ്… കാരണം കുരിശിലെ പ്രണയത്തിനു പിന്നിൽ തനിച്ചാകാലിന്റെ ഒരു കഥയുണ്ട്… നമുക്കും പിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഈശോയിലേക്ക് നമ്മുടെയൊക്കെ ആഗ്രഹങ്ങളെ സമർപ്പിക്കാം; എന്നിട്ട് പ്രാർത്ഥിക്കാം…
‘എന്റെ ഈശോയേ, നിന്റെ ഇഷ്ടം ഞങ്ങളിൽ പൂർത്തിയാക്കണമേ’ എന്ന്… 🥰✝✝✝



Leave a comment