“ദൂരെ വച്ചു തന്നെ പിതാവ് അവനെ കണ്ടു. അവൻ മനസലിഞ്ഞു ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു ചുംബിച്ചു”.
തന്റെ പ്രിയപെട്ടവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു പിതാവിന്റെ മുഖംഭാവം എത്രയോ സുന്ദരം. കാത്തിരിക്കുന്ന ദൈവത്തിന്റെ അനന്ത സ്നേഹം ഈ ഭൂമിയിൽ നൽകിയ വലിയ സമ്മാനം ആണ് ക്രിസ്തു…
നമ്മിൽ ഒരാൾപോലും നഷ്ടപ്പെടാതെ സ്വർഗത്തിൽ ഉണ്ടാകുവാൻ വേണ്ടി പിതാവായ ദൈവം സ്വപുത്രനെ നമുക്കായി നൽകി… നമ്മുടെ പാപങ്ങൾക് പരിഹാരം ആയിട്ടവൻ വന്നു. പാപമില്ലാത്തവൻ പാപിയായി പാപികളുടെ ഇടയിൽ മരിച്ചു… ദൈവസ്നേഹത്തിന്റെ ഏറ്റവും വിലയേറിയ ഭാവം.
കുരിശിനെയും സഹനങ്ങളെയും ക്രിസ്തു പ്രണയിച്ചപോലെ മറ്റാരും പ്രണയിച്ചിട്ടുണ്ടാവില്ല… കാരണം അവൻ സ്നേഹം മാത്രമായിരുന്നു… തന്റെ നഷ്ടപെട്ട മകന്റെ തിരിച്ചുവരവിൽ സന്തോഷിക്കുന്ന പിതാവായും… നഷ്ടപെട്ട കുഞ്ഞാടിനെ കണ്ടെത്തിയ ഇടയനായും… എല്ലാം അവൻ നമ്മുടെ മദ്ധ്യേ ഉണ്ട്…
ക്രിസ്തുവിനോട് ചേർന്ന് ക്രൂശിന്റെ ചാരെ നമുക്കും നമ്മുടെ ജീവിതങ്ങൾ ചേർത്ത് വയ്ക്കാം. നമ്മുടെ പാപങ്ങൾ ഓർത്തു അനുതപിക്കുമ്പോൾ മനസലിയുന്ന പിതാവായി നമുക്കായി മുറിവേറ്റ ഈശോ ഉണ്ടെന്ന് ഓർക്കാം… ആ ഈശോയോട് ചേർന്നിരിക്കാം… കാൽവരിയിലേക്കുള്ള ഈ യാത്ര നമ്മെ അതിനു സഹായിക്കട്ടെ. ✝🥰



Leave a reply to Jismaria George Cancel reply