“എല്ലാം ഉപേക്ഷിച്ചുകൊണ്ട് കുരിശിലേക്ക് നോക്കുന്നവർക്ക് മാത്രം കാണാൻ കഴിയുന്ന ഒന്നുണ്ട് ഒന്നുമല്ലാതാകലിന്റെ സൗന്ദര്യം…”
വിട്ടുകൊടുക്കുമ്പോൾ മാത്രം നേടിയെടുക്കാൻ കഴിയുന്ന ഒന്നാണ് കുരിശിന്റെ വിജയം എന്നത്.
ധനവാന്റെ പടിവാതിക്കൽ കിടന്ന ലാസറിനോട് ധനവാൻ കാണിക്കാൻ മറന്നുപോയതും ഈ നന്മയുടെയും കരുണയുടെയും മുഖമായിരുന്നു…
ഇന്ന് നമ്മുക്കിടയിലും ക്രിസ്തു ഉണ്ട് നിന്റെ കണ്മുൻപിലെ ദരിദ്രരുടെ രൂപത്തിൽ… അവർക്ക് മുൻപിലേക് നിന്റെ സഹായത്തിന്റെ കരങ്ങൾ എത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു…
കുരിശിനെ പ്രണയിക്കുന്നവർക്കെന്നും കൂടെ ഉള്ളത് ക്രൂശിതന്റെ സഹനങ്ങൾ ആണെന്ന് മറക്കാതിരിക്കം. കുരിശോളം അവൻ തന്നെ തന്നെ വിട്ടുകൊടുത്തത് കൊണ്ടാണ് ഇന്ന് നമ്മൾ അവനിലൂടെ ജീവിക്കുന്നത്…
ക്രിസ്തുവിന്റെ ജീവിതം സ്വന്തമാക്കാൻ നീ ആഗ്രഹിക്കുമ്പോൾ ഒന്നോർക്കുക നിന്റെ മുൻപിൽ അർഹിക്കുന്ന നന്മ അത് അർഹിക്കുന്നവന് ഒരിക്കലും നിഷേധിക്കരുത്…
ശിമയോൾ കാൽവരി യാത്രയിൽ തമ്പുരാന്റെ കുരിശു ചുമന്നതുപോലെ… നിന്റെ ഹൃദയവും നന്മ ഉള്ളതാകട്ടെ…🥰 കുരിശിലെ സ്നേഹം നമ്മുടെ ജീവിതത്തിലും അനുദിനം വളരട്ടെ… ✝✝✝



Leave a comment