ചില എളിമപ്പെടലുകൾ ജീവിതത്തിൽ എപ്പോളും നല്ലതാണെന്നുള്ള ഓർമപ്പെടുത്തൽ നൽകുകയാണ് ഈശോ തന്റെ ശിഷ്യന്മാർക്ക്. കാരണം തങ്ങളിൽ ആരാണ് വലിയവൻ എന്നതായിരുന്നു അവരുടെ ചർച്ചാ വിഷയം.
നമ്മുടെയൊക്കെ ജീവിതത്തിലും നമ്മളെക്കാൾ ഒരാൾ ഉയരുന്നത് താങ്ങാൻ കഴിയാത്തവർ ആണ് പലപ്പോഴും നമ്മൾ… എന്നാൽ അവിടെ ആണ് ഈശോ എല്ലാം മാറ്റി എഴുതിയത്…. ഒരു പാട്ടിൽ പറയുന്നപോലെ “മർത്യന്റെ പാദത്തിൽ മുഖമമർത്തി ദാസന്റെ രൂപമാർന്നീശോ…” ആർക്കും ചെയ്യാൻ കഴിയാത്ത സ്നേഹത്തിന്റെ മറ്റൊരു ഭാവം… ശ്രുഷൂഷകൻ ആകുക എന്നത്…
ചിലപ്പോളൊക്കെ നമ്മൾ മറന്നുപോകുന്ന അല്ലേൽ വേണ്ടെന്നു വയ്ക്കുന്ന ഒരു പുണ്യം…
മുറിയപ്പെടാൻ ഇറങ്ങുമ്പോൾ ഒന്നോർക്കുക; ക്രിസ്തുവിനെ ആണ് നമ്മൾ വഹിക്കുന്നത് എന്ന സത്യം… അവൻ കൂടെ ഉള്ളപ്പോൾ ഒന്നിനെയും ഭയപ്പെടേണ്ടതില്ല…
കാൽവരിയോളം നടന്നപ്പോളും തന്റെ ശ്രുഷൂഷകൻ ആകുക എന്ന ദൗത്യം അവിടുന്ന് നിവർത്തിച്ചിരുന്നു എന്ന് നമ്മുക്ക് കാണാൻ കഴിയും…
നമുക്കും സ്വന്തമാക്കാം, ആ ശ്രുഷൂഷാ മനോഭാവം… അപരന്നിൽ ഈശോയെ കണ്ടുകൊണ്ട് നമ്മുടെ കാൽവരി യാത്ര പൂർത്തീകരിക്കാം. 🥰✝



Leave a comment