ഈശോയുടെ സ്നേഹത്തിന്റെ ആഴം ഒരിക്കലും മനുഷ്യമനസിന് ഗ്രഹിക്കാൻ കഴിയുന്നതിലും വലുതാണ്. മനുഷ്യന്റെ ബലഹീനതയാണ് ദൈവത്തിന്റെ ശക്തി എന്ന് നാമൊക്കെ ഇടക്കെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്.
നിനക്ക് ഉള്ളതിൽ നിന്നും കൊടുക്കുമ്പോൾ അല്ല; നിന്റെ ഇല്ലായ്മയിൽ നിന്നും നീ ഹൃദയപൂർവം കൊടുക്കുമ്പോൾ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് നിന്റെ കണ്മുൻപിൽ നിനക്ക് അനുഭവിക്കാൻ കഴിയും…
ചില ഇല്ലായ്മയിൽ ഉള്ള നൽകലുകൾ ദൈവ സന്നിധിയിൽ വളരെ പ്രിയങ്കരം ആണെന്ന് തമ്പുരാൻ വിധവയുടടെ നിക്ഷേപത്തിലൂടെ കാണിച്ചു തരികയാണ്…
നമുക്കും ഒന്ന് ചിന്തിച്ചു നോക്കാം… എത്രമത്രം സന്തോഷത്തോടെ ആണ് നമ്മുടെ മുൻപിൽ വരുന്നവനെ നാം സ്വീകരിക്കുന്നത്? അവനിൽ നിനക്ക് ഈശോയെ കാണാൻ കഴിയുന്നുണ്ടോ…?
ഇന്നും ദരിദ്രനായ ക്രിസ്തു നമുക്കിടയിൽ ഉണ്ട്… ചുറ്റും ഒന്ന് കണ്ണോടിച്ചാൽ അതൊക്കെ കാണാൻ കഴിയും… നമുക്കും അപരനിൽ ഈശോയെ കാണാം… ഈശോ കൂടെ ഉണ്ടാകട്ടെ. 🥰✝



Leave a comment