വസ്ത്രവിളുമ്പിലും സൗഖ്യം കരുതുന്ന ദൈവ സ്നേഹത്തിന്റെ ആഴം എന്നത് മനുഷ്യന് ഗ്രഹിക്കാൻ കഴിയുന്നതിലും വലുതാണ്. അതാണല്ലോ തന്റെ ജീവിതം മുഴുവൻ നന്മയാക്കി മാറ്റാൻ ഈശോയ്ക്കു കഴിഞ്ഞത്…
താൻ സ്നേഹിക്കപ്പെടുകയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യരുള്ള ലോകത്തിൽ ആണ് നാം ജീവിക്കുന്നത്. എന്നാൽ ഈശോ അതിന് നേരെ വ്യത്യസ്തമായി സ്നേഹം എന്നാൽ എല്ലാം പൂർണ്ണമായും നൽകൽ ആണെന്ന് പഠിപ്പിക്കുകയാണ്…
താൻ കണ്ടുമുട്ടിയവർക്കും തന്നെ കണ്ടുമുട്ടിയവർക്കും എല്ലാം അവൻ തന്റെ സ്നേഹം പലവിധത്തിൽ നൽകി… അത് സൗഖ്യമായും കരുതലായും എല്ലാം കൂടെ നിന്നു എന്നതാണ് ക്രിസ്തുവിന്റെ രീതികൾ…
നമ്മളൊക്കെ എത്ര മനസിലാക്കാൻ നോക്കിയാലും ഒരു പുഞ്ചിരിയിൽ ഒരു നോട്ടത്തിൽ ഈ ലോകത്തിലെ സർവ്വതിനെയും തന്നിലേക്ക് ആകർഷിക്കുന്ന ഒരു കാന്തിക വലയം ആണ് ക്രിസ്തു… അതല്ലേ വേറോനിക്ക അവിടുത്തെ തിരുമുഖം തുടച്ചപ്പോൾ സ്നേഹമായി സ്വന്തം മുഖം തന്നെ അവിടുന്ന് അതിൽ പതിച്ചു നൽകിയത്…
ഈശോയെ, നിന്നിലെ സ്നേഹത്തിലേക്ക് വളരാൻ ഈ നോമ്പുകാലത്ത് ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കണമേ… 🥰✝



Leave a comment