ചില അയക്കപ്പെടലുകൾക് മുൻപിൽ ദൈവം ആഗ്രഹിക്കുന്ന ഒന്നുണ്ട്… നമ്മുടെ മറുപടി. ഏശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ “ഇതാ ഞാന്‍! എന്നെ അയച്ചാലും!” (ഏശയ്യാ 6, 8) എന്ന്…
ഈശോയും തന്റെ സ്വർഗ്ഗീയ പിതാവിന്റെ ഇഷ്ടം മാത്രം നിറവേറ്റി…
“അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.” (ഹെബ്രായർ 10, 9)
ഈ ലോകത്തിൽ ക്രിസ്തുവിനോളം എളിമപ്പെട്ട ഒരു വ്യക്തിയും ഉണ്ടാവില്ല… അവനോളം സഹനങ്ങൾ ഏറ്റെടുത്ത ഒരു വ്യക്തിയും ഉണ്ടാകില്ല… അവനോളം മുറിവേറ്റിട്ടും സ്നേഹിച്ചവൻ ആരും കാണില്ല… സ്നേഹിക്കുകയെന്നാൽ സ്വയം ഇല്ലാതെ ആകുന്ന ഗോതമ്പുപോലെ ആണെന്നവൻ സ്വജീവിതം കൊണ്ട് തന്നെ കാണിച്ചു തന്നു…
കപട സ്നേഹം നിറഞ്ഞ ഒരു ലോകത്തിൽ ആണ് നാം ഇന്ന് ജീവിക്കുന്നത്. ഹൃദയത്തിൽ മുറിവേറ്റവർ ആണ് നമ്മൾ. ശരീരത്തെക്കാൾ ആത്മാവിന് മുറിവേറ്റവർ… എങ്കിലും ഒന്നോർക്കുക ഹൃദയം മുറിഞ്ഞുപോകുന്ന വേദനയിലും സ്നേഹിക്കാൻ മറക്കാതിരുന്നവൻ ആണ് ക്രിസ്തു… വേദനകളെപ്പോലും സ്നേഹം കൊണ്ട് ഉന്മൂലനം ചെയ്ത നാഥൻ…
കാൽവരിയും കുരിശും എല്ലാം അവന്റെ സ്നേഹത്തിന്റെ ഭാവം മാത്രം… അവനെ പ്രതി മുറിയപ്പെടാൻ ഇറങ്ങിയവർക്കെല്ലാം അവൻ ഒരു ഉറപ്പ് കൊടുത്തു സ്വർഗത്തിൽ അവന്റെ കൂടെ ഉണ്ടാകും എന്ന ഉറപ്പ്…
നമുക്കും മുറിയപ്പെടാം; അതുവഴി നമ്മുടെ ജീവിതങ്ങൾ ആ പൊന്നു തമ്പുരാനിലേക്ക് ഉയർത്താൻ കഴിയട്ടെ… 🥰✝



Leave a reply to libinjoseph341 Cancel reply