ക്രിസ്തുവേ, ഇത് നിന്റെ സ്നേഹം മാത്രം ഈ കുരിശോളം നീ നിന്നെത്തന്നെ ഞങ്ങൾക്ക് വേണ്ടി സ്വയം നഷ്ടപ്പെടുത്തി… ഉയിരോളം കരുതലായി നീ കൂടെ നിന്നു…. മനുഷ്യമനസ്സിന് ഗ്രഹിക്കാൻ കഴിയുന്നതിലും വലിയ സ്നേഹം…
ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ കുറ്റമറ്റവൻ ആയിരുന്നിട്ടും കുരിശുമായി കാൽവരി കയറിയവൻ… നമ്മുടെയൊക്കെ പാപം സ്വന്തം ചുമലിൽ ചുമന്നവൻ… സ്വർഗ്ഗത്തിൽ ആരും നഷ്ടമാകാതിരിക്കാൻ സ്വർഗ്ഗത്തിലെ വലിയവൻ സ്വയം നഷ്ടപ്പെടുത്തി… ഈ സ്നേഹം ഈ ദാഹം ഇതെല്ലാം നീ ഞങ്ങൾക്കായി നൽകിയ സമ്മാനം. കുരിശോളം നിന്നിൽ ഒന്നാകുവാൻ നീ തന്ന ദാനം ❤❤❤ ✝
Advertisements

Advertisements


Leave a reply to Jismaria George Cancel reply