Jeremiah, Chapter 45 | ജറെമിയാ, അദ്ധ്യായം 45 | Malayalam Bible | POC Translation

Advertisements

ബാറൂക്കിനു സന്‌ദേശം

1 യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാം വര്‍ഷം നേരിയായുടെ മകനായ ബാറൂക്ക്, ജറെമിയാ പറഞ്ഞുകൊടുത്തതെല്ലാം ഒരു പുസ്തകത്തിലെഴുതി.2 ബാറൂക്ക്, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് നിന്നോട് അരുളിച്ചെയ്യുന്നു:3 ഞാനെത്ര ദുര്‍ഭഗന്‍! കര്‍ത്താവ് എന്റെ യാത നകള്‍ക്കുമേല്‍ ദുഃഖം കുന്നുകൂട്ടുന്നു. നെടുവീര്‍പ്പുകളാല്‍ ഞാന്‍ തളര്‍ന്നു. എനിക്ക് ഒരാശ്വാസവും ഇല്ല എന്നു നീ പറഞ്ഞു.4 അവനോട് ഇപ്രകാരം പറയുക എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പണിത തു ഞാന്‍ തന്നെ ഇടിച്ചു തകര്‍ക്കുന്നു. ഞാന്‍ നട്ടത് ഞാന്‍ തന്നെ പിഴുതെടുക്കുന്നു. ഈ ദേശത്തോടു മുഴുവന്‍ ഞാന്‍ ഇതുചെയ്യും.5 നീ വലിയ കാര്യങ്ങള്‍ നിനയ്ക്കുന്നുവോ? ഒന്നും ആഗ്രഹിക്കേണ്ടാ. ഇതാ, സര്‍വമര്‍ ത്യരുടെയുംമേല്‍ ഞാന്‍ അനര്‍ഥം വരുത്തുന്നു. എന്നാല്‍, നീ എവിടെപ്പോയാലും നിനക്കു ജീവന്‍മാത്രം സുരക്ഷിതമായിരിക്കും.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment