Jeremiah, Chapter 47 | ജറെമിയാ, അദ്ധ്യായം 47 | Malayalam Bible | POC Translation

Advertisements

ഫിലിസ്ത്യര്‍ക്കെതിരേ

1 ഫറവോ ഗാസാ പിടിച്ചടക്കുന്നതിനു മുന്‍പ് ഫിലിസ്ത്യരെക്കുറിച്ചു ജറെമിയായ്ക്കു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, വടക്കുനിന്നു ജലമുയരുന്നു. അതു കവിഞ്ഞൊഴുകുന്ന പ്രവാഹമായിത്തീരും. ദേശവും അതിലുള്ളവയും നഗരവും നിവാസികളും മുങ്ങിപ്പോകും. ജനങ്ങള്‍ നിലവിളിക്കും. ദേശവാസികളെല്ലാം വിലപിക്കും.3 അവന്റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും കേട്ട് കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പിതാക്കന്‍മാര്‍ ഓടുന്നു; അവരുടെ കരങ്ങള്‍ അത്ര ദുര്‍ബലമാണ്.4 ഫിലിസ്ത്യരെ ഉന്‍മൂലനം ചെയ്യുകയും ടയിറിലെയും സീദോനിലെയും അവരുടെ കൂട്ടാളികളെ വിച്‌ഛേദിക്കുകയും ചെയ്യുന്ന ദിനം വരുന്നു. കഫ്‌തോര്‍ തീരത്ത് അവശേഷിച്ച ഫിലിസ്ത്യരെ കര്‍ത്താവ് നശിപ്പിക്കും.5 ഗാസാ ശൂന്യമായി; അഷ്‌കലോണ്‍ നശിച്ചിരിക്കുന്നു. അനാക്കിമിന്റെ അവശിഷ്ടജനമേ, എത്രനാള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മുറിവേല്‍പ്പിക്കും? കര്‍ത്താവിന്റെ വാളേ, നീ എന്നു നിശ്ചലമാകും?6 നീ ഉറയിലേക്കു മടങ്ങി നിശ്ചലമായിരിക്കുക.7 കര്‍ത്താവ് നിയോഗിച്ചിരിക്കേ, അതെങ്ങനെ സ്വസ്ഥമാകും? അഷ്‌കലോണിനും സമുദ്രതീരത്തിനുമെതിരേ കര്‍ത്താവ് അതിനെ അയച്ചിരിക്കുന്നു.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment