വിശുദ്ധ ലോറൻസോ റൂയിസ്: ഫിലിപ്പിയൻസിൽനിന്നുള്ള ആദ്യ വിശുദ്ധൻ
എല്ലാ വർഷവും സെപ്റ്റംബർ 28-ാം തീയതി ഫിലിപ്പിയൻസിലെ സഭ അവളുടെ ആദ്യത്തെ വിശുദ്ധനായ വി. ലോറൻസോ റൂയിസിൻ്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഫിലിപ്പിയൻസിലെ യുവജനങ്ങളുടെ മധ്യസ്ഥനും വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നവരുടെയും
അൾത്താര ബാലന്മാരുടെ പ്രത്യേകമധ്യസ്ഥനായും വിശുദ്ധ ലോറൻസോ ലൂയിസിനെ ഫിലിപ്പിയൻ സഭ ആദരിക്കുന്നു. വിശുദ്ധനെക്കുറിച്ചുള്ള ചില വസ്തുതകൾ
1) ഫിലിപ്പിയൻസിൽ നിന്നുള്ള ആദ്യവിശുദ്ധൻ
ഫിലിപ്പിയൻസിൽനിന്നുള്ള ആദ്യ വിശുദ്ധനായ ലോറൻസോ ലൂയിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് 1981 ഫെബ്രുവരി 18 ന് ജോൺപോൾ രണ്ടാമൻ ഉയർത്തി. വത്തിക്കാൻ്റെ പുറത്തുവച്ചു ആദ്യമായാണ് ഒരാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.
2) ലോറൻസോ റൂയിസ് അൾത്താരബാലനും കൈയെഴുത്തു പ്രതി വിദഗ്ദനും (calligrapher) ഒരു സെമിനാരിക്കാരനും ആയിരുന്നു. ഫിലിപ്പിയൻസിലെ മനിലക്കടുത്തുള്ള ബിനോൻഡോയിൽ 1594 നവംബർ 28 ന് ചൈനീസ് വംശജനായ പിതാവിൻ്റെയും ഫിലിപ്പിയൻകാരി മാതാവിൻ്റെയും മകനായി ലോറൻസോ റൂയിസ് ജനിച്ചു. മാതാപിതാക്കൾ കത്തോലിക്കരായിരുന്നെതിനാൽ ക്രിസ്തീയ വിശ്വാസത്തിലാണ് അവനെ മാതാപിതാക്കൾ വളരത്തിയത്. സന്തോഷത്തോടും തീക്ഷ്ണതയോടും കൂടെ അൾത്താരയിൽ ശുശ്രൂഷചെയ്തിരുന്ന ലോറൻസോ പരിശുദ്ധ ജപമാലറാണിയുടെ ഡോമിനിക്കൻ സഭയിൽ ചേർന്നു.
3) സെമിനാരിയിൽ നിന്നു വന്നതിനുശേഷം ലോറൻസോ റോസാരിയോ എന്ന സ്ത്രീയെ വിവാഹംചെയ്യുകയും ആ ദാമ്പത്യവല്ലരിയിൽ മൂന്നു കുഞ്ഞുങ്ങൾ നൽകി ദൈവം അനുഗ്രഹിച്ചു.
4) 1636ൽ ഒരു സെപ്യിൻകാരൻ്റെ മരണത്തിൽ കുറ്റാരോപിതനായ ലോറൻസോ സുരക്ഷയ്ക്കായി സ്വഭവനത്തിൽ നിന്നു പലായനം ചെയ്യുകയും ഒരു കപ്പലിൽ അഭയം തേടുകയും ചെയ്തു. മൂന്നു ഡോമിനിക്കൻ പുരോഹിതരും ഒരു കുഷ്ഠരോഗിയും ആ കപ്പലിൽ ഉണ്ടായിരുന്നു. ജൂൺ മാസം പത്താം തീയതി കപ്പൽ ഫിലിപ്പിയൻസിൽ നിന്നു ജപ്പാനിലേക്കു പുറപ്പെട്ടു. ജപ്പാനിൽ എത്തിയ അവരെ കാത്തിരുന്നത് ശുഭകരമായ വാർത്തയല്ലായിരുന്നു. അന്നത്തെ ജപ്പാനിലെ ഭരണാധികാരികൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവരായിരുന്നു. ക്രിസ്ത്യാനി ആയതിനാൽ അറസ്റ്റു ചെയ്യപ്പെട്ട ലോറൻസോ വിശ്വാസം പരിത്യജിക്കാൻ വഴങ്ങിയില്ല തൽഫലമായി രണ്ടുവർഷത്തേക്കു കാരാഗ്രഹത്തിൽ അടയക്കപ്പെട്ടു. ലോറൻസോയും കൂട്ടാളികളും സംഘം പല തരത്തിലുള്ള ക്രൂരമായ പീഡന രീതികൾ സഹിച്ചു. 1637 സെപ്റ്റംബർ 27-ന്, ലോറെൻസോയെയും കൂട്ടാളികളെയും നിഷിസാക്ക കുന്നിലേക്ക് കൊണ്ടുപോയി, അവിടെ ഒരു കുഴിയിൽ തലകീഴായി തൂക്കിയിട്ട് പീഡിപ്പിക്കപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം 1637 സെപ്റ്റംബർ 29-ന് 42-ാം വയസ്സിൽ ലോറൻസോ രക്തസാക്ഷിത്വം വരിച്ചു.
5) ” ഞാൻ ഒരു കത്തോലിക്കനാണ് പൂർണ്ണഹൃദയത്തോടെ ദൈവത്തിനുവേണ്ടി മരണം ഞാൻ സ്വീകരിക്കുന്നു. എനിക്കു ആയിരം ജീവിതങ്ങൾ തന്നാലും അതെല്ലാം അവനു ഞാൻ നൽകും നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്നോടു ചെയ്യുക.” ലോറൻസോയുടെ അവസാന വാക്കുകൾ ആയിരുന്നു ഇവ.
6) ലോറൻസോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു കാരണമായ അത്ഭുതം നടന്നത് 1983ലാണ്. അൾജീറിയിൽ നിന്നുള്ള രണ്ടുവയസ്സുകാരി പോളികാർപ്പിയോ ജന്മനാ തന്നെ ഹൈസ്രോസെഫാലി എന്നരോഗത്താൽ ക്ലേശിക്കുന്നവളായിരുന്നു ആ കുട്ടിക്ക് ലോറൻസോ റൂയിസിൻ്റെ മാധ്യസ്ഥത്താൽ അത്ഭുതരോഗശാന്തി കിട്ടി. 1987 ഒക്ടോബർ 18ാം തീയതി ജോൺപോൾ രണ്ടാമൻ മാർപാപ്പ ലോറൻസോ റൂയിസിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment