Nehemiah, Chapter 12 | നെഹമിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation

Advertisements

പുരോഹിതന്‍മാരും ലേവ്യരും

1 ഷെയാല്‍ത്തിയേലിന്റെ പുത്രന്‍ സെ റുബാബേലിനോടുംയഷുവായോടുംകൂടെ വന്ന പുരോഹിതന്‍മാരും ലേവ്യരും: സെറായാ, ജറെമിയാ, എസ്രാ,2 അമരിയാ, മല്ലൂക്, ഹത്തൂഷ്,3 ഷെക്കാനിയാ, റഹും, മെറെമോത്ത്,4 ഇദ്‌ദോ, ഗിന്നെത്തോയ്, അബിയാ,5 മിയാമിന്‍, മാദിയാ, ബില്‍ഗാ,6 ഷമായാ, യോയാറിബ്,യദായാ,7 സല്ലു, ആമോക്, ഹില്‍ക്കിയാ,യദായാ.യഷുവയുടെ കാലത്തെ പുരോഹിതന്‍മാരുടെയും അവരുടെ സഹോദരന്‍മാരുടെയും നേതാക്കന്‍മാര്‍ ഇവരായിരുന്നു.8 ലേവ്യര്‍:യഷുവ, ബിന്നൂയ്, കദ്മിയേല്‍, ഷറെബിയാ, യൂദാ എന്നിവരും സ്‌തോത്രഗീതത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മത്താനിയായും ചാര്‍ച്ചക്കാരും.9 അവരുടെ സഹോദരന്‍മാരായ ബക്ബുക്കിയായും ഉന്നോയുംഅവര്‍ക്ക് അഭിമുഖമായിനിന്നു ഗാനശുശ്രൂഷയില്‍ പങ്കുകൊണ്ടു.10 യഷുവ യോയാക്കിമിന്റെയും യോയാക്കിം എലിയാഷിബിന്റെയും എലിയാഷിബ് യൊയാദായുടെയും11 യൊയാദാ ജോനാഥാന്റെയും ജോനാഥാന്‍യദുവായുടെയും പിതാവായിരുന്നു.12 യോയാക്കിമിന്റെ കാലത്തെ കുടുംബത്തലവന്‍മാരായ പുരോഹിതന്‍മാര്‍: സെറായാക്കുടുംബത്തില്‍ മെറായാ; ജറെമിയാക്കുടുംബത്തില്‍ ഹനനിയാ,13 എസ്രാക്കുടുംബത്തില്‍ മെഷുല്ലാം, അമരിയാക്കുടുംബത്തില്‍യഹോഹനാന്‍,14 മല്ലുക്കിക്കുടുംബത്തില്‍ ജോനാഥന്‍, ഷെബാനിയാക്കുടുംബത്തില്‍ ജോസഫ്.15 ഹാറിംകുടുംബത്തില്‍ അദ്‌നാ, മെറായോത്കുടുംബത്തില്‍ ഹെല്‍ക്കായ്,16 ഇദ്‌ദോക്കുടുംബത്തില്‍ സഖറിയാ, ഗിന്നഥോന്‍ കുടുംബത്തില്‍ മെഷുല്ലാം;17 അബിയാക്കുടുംബത്തില്‍ സിക്രി; മിനിയാമിന്‍, മൊവാദിയാക്കുടുംബത്തില്‍ പില്‍ത്തായ്.18 ബില്‍ഗാക്കുടുംബത്തില്‍ ഷമ്മുവാ, ഷമായാക്കുടുംബത്തില്‍യഹോനാഥാന്‍;19 യൊയാബിക്കുടുംബത്തില്‍ മത്തെനായ്,യദായാക്കുടുംബത്തില്‍ ഉസി;20 സല്ലായ്ക്കുടുംബത്തില്‍ കല്ലായ്, അമോക്കുടുംബത്തില്‍ ഏബെര്‍;21 ഹില്‍ക്കിയാക്കുടുംബത്തില്‍ ഹ ഷാബിയാ;യദായാക്കുടുംബത്തില്‍ നെത്തനേല്‍.22 എലിയാഷിബ്, യോയാദാ, യോഹ നാന്‍,യദുവാ എന്നിവരുടെ കാലത്ത് ലേവ്യരുടെയും പേര്‍ഷ്യാരാജാവായ ദാരിയൂസിന്റെ കാലംവരെ പുരോഹിതന്‍മാരുടെയും കുടുംബത്തലവന്‍മാരുടെയും പേരുവിവരംരേഖപ്പെടുത്തിയിരിക്കുന്നു.23 എലിയാഷിബിന്റെ പുത്രന്‍ യോഹനാന്റെ കാലംവരെ ദിനവൃത്താന്തഗ്രന്ഥത്തില്‍ ലേവിക്കുടുംബത്തലവന്‍മാരുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.24 ഹഷാബിയാ, ഷറെബിയാ, കദ്മിയേലിന്റെ പുത്രന്‍യഷുവ എന്നിവര്‍ തങ്ങള്‍ക്ക് അഭിമുഖമായി നിന്ന് സഹോദരന്‍മാരോടൊത്ത് ദൈവപുരുഷനായ ദാവീദിന്റെ കല്‍പനയനുസരിച്ചുള്ള സ്തുതിയും കൃതജ്ഞതയുംയാമംതോറും ദൈവത്തിന് അര്‍പ്പിച്ചു.25 മത്താനിയാ, ബക്ബുക്കിയാ, ഒബാദിയാ, മെഷുല്ലാം, തല്‍മോന്‍, അക്കൂബ് എന്നിവരായിരുന്നു പടിവാതില്‍ക്കലുള്ള കലവറകളുടെ സംരക്ഷകരും കാവല്‍ക്കാരും.26 ഇവര്‍ യോസദാക്കിന്റെ പുത്രന്‍യഷുവയുടെ പുത്രന്‍ യോയാക്കിമിന്റെയും, ദേശാധിപനായ നെഹെമിയായുടെയും നിയമജ്ഞ നും പുരോഹിതനുമായ എസ്രായുടെയും സമ കാലികരായിരുന്നു.

മതിലിന്റെ പ്രതിഷ്ഠ

27 ജറുസലെംമതിലിന്റെ പ്രതിഷ്ഠാകര്‍മം കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടെ സ്‌തോത്രഗാനങ്ങള്‍ ആലപിച്ച് ആഘോഷിക്കാന്‍ എല്ലായിടങ്ങളിലുംനിന്നു ലേവ്യരെ വരുത്തി.28 നെത്തൊഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും29 ജറുസലെമിന്റെ പ്രാന്തങ്ങളില്‍നിന്നും ബത്ഗില്‍ഗാല്‍, ഗേ ബാ, അസ്മാവെത്ത് എന്നിവിടങ്ങളില്‍നിന്നും ഗായകര്‍ വന്നുചേര്‍ന്നു. അവര്‍ ജറുസലെമിനു ചുറ്റും ഗ്രാമങ്ങള്‍ നിര്‍മിച്ചു.30 പുരോഹിതന്‍മാരും ലേവ്യരും തങ്ങളെത്തന്നെയും ജനത്തെയും കവാടങ്ങള്‍, മതില്‍ എന്നിവയെയും ശുദ്ധീകരിച്ചു.31 അനന്തരം, ഞാന്‍ യൂദായിലെ പ്രഭുക്കന്‍മാരെ മതിലിന്റെ മുകളിലേക്കാനയിക്കുകയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ ഘോഷയാത്രനടത്തുന്നതിനു രണ്ടു വലിയ ഗായകഗണങ്ങളെ നിയോഗിക്കുകയും ചെയ്തു. ഒരു ഗണം മതിലിനു മുകളിലൂടെ വലത്തോട്ടു ചവറ്റുവാതില്‍വരെ പോയി.32 അവരുടെ പിന്നാലെ ഹോഷായായും യൂദാപ്രഭുക്കളില്‍ പകുതിയും33 അസറിയാ, എസ്രാ, മെഷുല്ലാം,34 യൂദാ, ബഞ്ചമിന്‍, ഷമായാ, ജറെമിയാ എന്നിവരും35 കാഹളമൂതിക്കൊണ്ടു പുരോഹിതപ്രമുഖന്‍മാരില്‍ ചിലരും നടന്നു. ജോനാഥാന്റെ പുത്രന്‍ സഖറിയായും – ജോനാഥാന്‍ ഷെമായായുടെയും ഷെമായാ, മത്താനിയായുടെയും മത്താനിയാ മിക്കായായുടെയും മിക്കായാ സക്കൂറിന്റെയും സക്കൂര്‍ ആസാഫിന്റെയും പുത്രന്‍മാരായിരുന്നു.36 അവന്റെ സഹോദരന്‍മാരായ ഷെമായാ, അസറേല്‍, മിലാലായ്, ഗിലാലായ്, മായ്, നെത്തനേല്‍, യൂദാ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദിന്റെ വാദ്യോപകരണങ്ങള്‍ വഹിച്ചുകൊണ്ടു നടന്നു. നിയമജ്ഞനായ എസ്രാ അവരുടെ മുന്‍പില്‍ നടന്നു.37 ഈ സംഘം ഉറവവാതില്‍ കടന്നു ദാവീദിന്റെ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി.38 കൃതജ്ഞതാസ്‌തോത്രമാലപിച്ചുകൊണ്ടു മറ്റേ സംഘം ഇടത്തു വശത്തേക്കു നീങ്ങുമ്പോള്‍, ഞാന്‍ പകുതി ജനത്തോടൊത്ത് മതിലിലൂടെ ചൂളഗോപുരം കടന്ന് വിശാലമതില്‍ വരെ അവരെ അനുഗമിച്ചു.39 അവര്‍ എഫ്രായിംകവാടവും പ്രാചീനകവാടവും മത്‌സ്യകവാടവും ഹനാനേല്‍ഗോപുരവും ശതഗോപുരവും അജകവാടവും പിന്നിട്ട് കാവല്‍പ്പുരയ്ക്കടുത്തുള്ള കവാടത്തിങ്കല്‍ എത്തിനിന്നു.40 കൃതജ്ഞതാസ്‌തോത്രമാലപിച്ചുകൊണ്ടിരുന്ന രണ്ടു ഗണങ്ങളും ഞാനും നേതാക്കന്‍മാരില്‍ പകുതിയും41 കാഹളമൂതിക്കൊണ്ടു പുരോഹിതന്‍മാരായ എലിയാക്കിം, മാസെയാ, മിനായാമിന്‍, മിക്കായാ, എലിയോവേനായ്, സഖറിയാ, ഹനാനിയാ എന്നിവരും42 പിന്നാലെ മാസെയാ, ഷമായാ, എലെയാസര്‍, ഉസി,യഹോഹനാന്‍, മല്‍ക്കിയാ, ഏലാം, ഏസര്‍ എന്നിവരും ദേവാല യത്തില്‍ എത്തി. എസ്രാഹിയായുടെ നേതൃത്വത്തില്‍ ഗായകര്‍ ഗാനമാലപിച്ചു.43 അന്ന് അവര്‍ അനേകം ബലികളര്‍പ്പിക്കുകയും ആനന്ദിക്കുകയും ചെയ്തു. വലിയ ആഹ്ലാദത്തിന് ദൈവം അവര്‍ക്ക് ഇടനല്‍കി. സ്ത്രീകളും കുട്ടികളും അതില്‍ പങ്കുചേര്‍ന്നു. ജറുസലെമിന്റെ ആഹ്ലാദത്തിമിര്‍പ്പുകള്‍ അകലെ കേള്‍ക്കാമായിരുന്നു.44 പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും പട്ടണങ്ങളോടു ചേര്‍ന്നുള്ള വയലുകളില്‍ നിന്നു നിയമപ്രകാരം ലഭിക്കേണ്ട സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും സംഭരിച്ച് കലവറകളില്‍ സൂക്ഷിക്കാന്‍ ആളുകളെ അന്നു നിയോഗിച്ചു. ദേവാലയശുശ്രൂഷകരായ പുരോഹിതന്‍മാരിലും ലേവ്യരിലും യൂദാജനം സംപ്രീതരായിരുന്നു.45 അവര്‍ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും അനുഷ്ഠിച്ചിരുന്നു. ദാവീദിന്റെയും പുത്രന്‍ സോളമന്റെയും അനുശാസനമനുസരിച്ച് ഗായകന്‍മാരും വാതില്‍ക്കാവല്‍ക്കാരും തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചു.46 പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്ത് ഗായകന്‍മാര്‍ക്കു നേതാവുണ്ടായിരുന്നു. സ്തുതിയുടെയും കൃതജ്ഞ തയുടെയും ഗാനങ്ങള്‍ ദൈവസന്നിധിയില്‍ അവര്‍ ആലപിച്ചിരുന്നു.47 സെറുബാബേ ലിന്റെയും നെഹെമിയായുടെയും കാലത്ത് ഇസ്രായേല്‍ജനം ഗായകന്‍മാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും ദിവസേന വിഹിതം നല്‍കിയിരുന്നു. ലേവ്യര്‍ക്കും വിഹിതം കൊടുത്തിരുന്നു. ലേവ്യര്‍ അഹറോന്റെ പുത്രന്‍മാര്‍ക്കുള്ള ഓഹരി നീക്കിവയ്ക്കുകയുംചെയ്തിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment