ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 8

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ

എനിക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല ഞാന്‍ ഇതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.

(ഫിലിപ്പി 4 : 11)

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നതിനർത്ഥം അനുദിന ജീവിതത്തിൽ നമുക്കു ലഭിക്കുന്ന ലളിതമായ അനുഗ്രഹങ്ങളെ സ്വീകരിക്കുകയും അവയിൽ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുക എന്നതാണ്. സാധാരണ കാര്യങ്ങളിൽ സൗന്ദര്യം കാണാൻ മിഴികൾ തുറന്നുകിട്ടുന്ന അനുഗ്രഹം. ദയയുള്ള ഒരു വാക്ക്, ഒരു നോട്ടം ഒര പുഞ്ചിരി അതിൽ സന്തോഷം കണ്ടെത്താൻ കഴിയുക

രോഗത്താലും ദാരിദ്ര്യത്താലും വേദനയാലും നിറഞ്ഞ ഒരു മറഞ്ഞിരിക്കുന്ന ജീവിതം അൽഫോൻസാ നയിച്ചെങ്കിലും അവളുടെ ഹൃദയം നന്ദിയാൽ നിറഞ്ഞിരുന്നു. ചെറിയ ദയ പ്രവൃത്തികളിലും, പ്രാർത്ഥനയുടെ താളത്തിലും തന്റെ മുറിയിലെ ഈശോയുടെ ശാന്തമായ സാന്നിധ്യത്തിലും അവൾ ആനന്ദം കണ്ടെത്തി. ലാളിത്യമാണ് സമാധാനത്തിലേക്കുള്ള വഴിയെന്നും സന്തോഷം ഭൗതിക കാര്യങ്ങളെ ആശ്രയിച്ചല്ല, മറിച്ച് ദൈവത്തോടുള്ള അടുപ്പത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അവൾ വിശ്വസിച്ചു.

യഥാർത്ഥ ക്രിസ്തീയ സന്തോഷം ആരവമോ ആർപ്പുവിളിമുഴങ്ങുന്നതോ അല്ല – അത് ആഴമേറിയതും എളിമയുള്ളതും ശാന്തവുമാണ്. ദൈവത്തിൽ മാത്രം സംതൃപ്തനായ ഒരു ഹൃദയത്തിൽ നിന്നാണ് അത് ഒഴുകുന്നത്. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നത് ദൈവത്തെ ദിവസവും സ്തുതിക്കുന്നതിനുള്ള ഒരു മാർഗമാണ് തൽഫലമായി ഫലപ്രദമായ പ്രാർത്ഥനയും

പ്രാർത്ഥന

ഈശോയെ അൽഫോൻസാമ്മയെപ്പോലെ ലാളിത്യത്തിലും ദാരിദ്ര്യത്തിലും പോലും സന്തോഷം കണ്ടെത്താൻ ഞങ്ങളെ പഠിപ്പിക്കണമേ

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment