Ecclesiasticus, Chapter 4 | പ്രഭാഷകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation

1 മകനേ, പാവപ്പെട്ടവന്റെ ഉപജീവനംതടയരുത്; ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്.2 വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്; ഇല്ലാത്തവനെ ക്‌ഷോഭിപ്പിക്കരുത്.3 കോപാകുലമായ മനസ്‌സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്; യാചകന് ദാനം താമസിപ്പിക്കയുമരുത്.4 കഷ്ടതയനുഭവിക്കുന്ന ശരണാര്‍ഥിയെ നിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്.5 ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്; നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയുമരുത്.6 എന്തെന്നാല്‍, മനം നൊന്തു ശപിച്ചാല്‍ സ്രഷ്ടാവ് അതു കൈക്കൊള്ളും.7 സമൂഹത്തില്‍ സമ്മതനാവുക; നായകനെ നമിക്കുക.8 പാവപ്പെട്ടവന്റെ വാക്കു ശ്രദ്ധിച്ചുകേട്ട്‌ സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നല്‍കുക.9 മര്‍ദകന്റെ കൈയില്‍നിന്നു മര്‍ദിതനെ രക്ഷിക്കുക; അചഞ്ചലനായി ന്യായം വിധിക്കുക.10 അനാഥര്‍ക്കു പിതാവും അവരുടെ അമ്മയ്ക്കു ഭര്‍ത്തൃതുല്യനും ആയിരിക്കുക; അപ്പോള്‍ അത്യുന്നതന്‍ നിന്നെ പുത്രനെന്നു വിളിക്കുകയും; അമ്മയുടേതിനെക്കാള്‍ വലിയ സ്‌നേഹംഅവിടുന്ന് നിന്നോടു കാണിക്കുകയുംചെയ്യും.

ജീവന്റെ മാര്‍ഗം

11 ജ്ഞാനം തന്റെ പുത്രന്‍മാരെ മഹത്വത്തിലേക്ക് ഉയര്‍ത്തുകയും തന്നെ തേടുന്നവനെ സഹായിക്കുകയുംചെയ്യുന്നു.12 അവളെ സ്‌നേഹിക്കുന്നവന്‍ ജീവനെ സ്‌നേഹിക്കുന്നു; അവളെ അതിരാവിലെ അന്വേഷിക്കുന്നവര്‍ ആനന്ദംകൊണ്ടു നിറയും.13 അവളെ ആശ്ലേഷിക്കുന്നവന്‍ മഹത്വം പ്രാപിക്കും; അവന്‍ വസിക്കുന്നിടം കര്‍ത്താവിനാല്‍ അനുഗൃഹീതം.14 അവളെ സേവിക്കുന്നവന്‍ പരിശുദ്ധനായവനെ സേവിക്കുന്നു; അവളെ സ്‌നേഹിക്കുന്നവനെ കര്‍ത്താവ് സ്‌നേഹിക്കുന്നു.15 അവളെ അനുസരിക്കുന്നവന്‍ ജനതകളെ വിധിക്കും; അവളുടെ വാക്കു കേള്‍ക്കുന്നവന്‍ സുരക്ഷിതനായിരിക്കും.16 അവളെ വിശ്വസിക്കുന്നവന് അവളെ ലഭിക്കും; അവന്റെ സന്തതികള്‍ക്കും അവള്‍ അധീനയായിരിക്കും.17 ആദ്യം അവനെ ക്‌ളിഷ്ടമാര്‍ഗങ്ങളിലൂടെ നയിക്കും; അങ്ങനെ അവനില്‍ ഭയവും ഭീരുത്വവുംഉളവാക്കും, അവനില്‍ വിശ്വാസമുറയ്ക്കുന്നതുവരെ അവള്‍ തന്റെ ശിക്ഷണത്താല്‍ അവനെ പീഡിപ്പിക്കും; തന്റെ ശാസനങ്ങള്‍വഴി അവനെപരീക്ഷിക്കുകയും ചെയ്യും.18 അതിനുശേഷം അവള്‍ നേര്‍വഴികാട്ടി അവനെ ആനന്ദിപ്പിക്കുകയും അവനു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.19 അവന്‍ വഴിതെറ്റിപ്പോയാല്‍,അവള്‍ അവനെ പരിത്യജിക്കുകയും നാശത്തിനു വിടുകയും ചെയ്യും.

ലജ്ജാശീലം

20 തക്കസമയം വിവേചിച്ചറിയുകയും തിന്‍മയ്‌ക്കെതിരേ ജാഗരൂകതപുലര്‍ത്തുകയും ചെയ്യുക; സ്വയം അവമാനം വരുത്തിവയ്ക്കരുത്.21 എന്തെന്നാല്‍, പാപഹേതുവായ ലജ്ജയുണ്ട്; മഹത്വവും കൃപയും നല്‍കുന്ന ലജ്ജയുമുണ്ട്.22 നിനക്കുതന്നെ ദ്രോഹം ചെയ്യുന്നവിധംപക്ഷപാതം കാണിക്കരുത്; നിന്റെ പതനത്തിനു കാരണമാകുംവിധംഅന്യര്‍ക്കു വഴങ്ങുകയുമരുത്.23 ഉചിതമായ സന്ദര്‍ഭങ്ങളില്‍സംസാരിക്കാതെ പിന്‍വാങ്ങരുത്;ജ്ഞാനം നീ മറച്ചുവയ്ക്കരുത്.24 ജ്ഞാനവും പ്രബോധനവും ഭാഷണത്തിലൂടെ പ്രകടമാകുന്നു.25 സത്യവിരുദ്ധമായി ഒരിക്കലും വാദിക്കരുത്; സ്വന്തം അജ്ഞതയെക്കുറിച്ചു ബോധവാനായിരിക്കണം.26 തെറ്റു സമ്മതിക്കാന്‍ ലജ്ജിക്കേണ്ടതില്ല; ഒഴുക്കിനെതിരേ നീന്തരുത്.27 വിഡ്ഢിക്കു കീഴ്‌പ്പെടരുത്; അധികാരികളോടു പക്ഷപാതംകാണിക്കയുമരുത്.28 മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്; ദൈവമായ കര്‍ത്താവ് നിനക്കുവേണ്ടി പൊരുതിക്കൊള്ളും.29 വിവേകം വിട്ടു സംസാരിക്കരുത്; പ്രവൃത്തിയില്‍ അശ്രദ്ധയുംആലസ്യവും പാടില്ല.30 ഭവനത്തില്‍ സിംഹത്തെപ്പോലെ ആകരുത്; ഭൃത്യന്‍മാരുടെ കുറ്റംനോക്കി നടക്കരുത്.31 വാങ്ങാന്‍ കൈ നീട്ടുകയോ കൊടുക്കുമ്പോള്‍ പിന്‍വലിക്കുകയോ അരുത്. സമ്പത്തില്‍ ഗര്‍വ് അരുത്‌

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment