ജനത്തിനും നേതാക്കന്‍മാര്‍ക്കും എതിരേ

  • 1 : പുരോഹിതന്‍മാരേ, കേള്‍ക്കുക. ഇസ്രായേല്‍ ഭവനമേ, ശ്രദ്ധിക്കുക. രാജകുടുംബമേ, ശ്രവിക്കുക. നിങ്ങളുടെമേല്‍ വിധി പ്രസ്താവിച്ചിരിക്കുന്നു: നിങ്ങള്‍ മിസ്പായില്‍ ഒരു കെണിയും, താബോറില്‍ വിരിച്ചവലയുമായിരുന്നു.   
  • 2 : ഷിത്തിമില്‍ അവര്‍ ആഴമേറിയ കുഴി കുഴിച്ചു. അവരെ എല്ലാവരെയും ഞാന്‍ ശിക്ഷിക്കും.   
  • 3 : എഫ്രായിമിനെ എനിക്കറിയാം; ഇസ്രായേല്‍ എന്നില്‍നിന്നു മറഞ്ഞല്ല ഇരിക്കുന്നത്. എഫ്രായിം, നീ പരസംഗം ചെയ്തു; ഇസ്രായേല്‍ മലിനമാണ്.   
  • 4 : തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ കര്‍ത്താവിനെ അറിയുന്നുമില്ല.   
  • 5 : ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യംനല്‍കുന്നു. എഫ്രായിം തന്റെ തിന്‍മയില്‍ തട്ടി വീഴും. യൂദായും അവരോടൊപ്പം കാലിടറി വീഴും.   
  • 6 : തങ്ങളുടെ ആട്ടിന്‍പറ്റങ്ങളും കാലിക്കൂട്ടങ്ങളുമായി അവര്‍ കര്‍ത്താവിനെ അന്വേഷിച്ചു പോകും; എന്നാല്‍, അവര്‍ അവിടുത്തെ കണ്ടെണ്ടത്തുകയില്ല; അവിടുന്ന് അവരെ വിട്ടകന്നിരിക്കുന്നു.   
  • 7 : അവര്‍ കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചു. അവര്‍ ജാരസന്തതികള്‍ക്കാണ് ജന്‍മം നല്‍കിയത്. അമാവാസി അവരെ അവരുടെ വയലുകളോടൊപ്പം വിഴുങ്ങും.   
  • സഹോദരര്‍ തമ്മില്‍യുദ്ധം
  • 8 : ഗിബെയായില്‍ കൊമ്പുവിളിക്കുവിന്‍. റാമായില്‍ കാഹളംമുഴക്കുവിന്‍. ബഥാവനില്‍ പോര്‍വിളി നടത്തുവിന്‍. ബഞ്ചമിന്‍,യുദ്ധത്തിനു പുറപ്പെടുക.   
  • 9 : ശിക്ഷയുടെ ദിവസം എഫ്രായിം വിജനമാക്കപ്പെടും. സുനിശ്ചിതമായ നാശമാണ് ഇസ്രായേല്‍ഗോത്രങ്ങളോട് ഞാന്‍ പ്രഖ്യാപിക്കുന്നത്.   
  • 10 : യൂദായുടെ നായകന്‍മാര്‍ അതിര്‍ത്തിരേഖ മാറ്റുന്നവരെപ്പോലെ ആയിരിക്കുന്നു. എന്റെ ക്രോധം അവരുടെമേല്‍ ഞാന്‍ വെള്ളംപോലെ ഒഴുക്കും.   
  • 11 : എഫ്രായിം മര്‍ദകനാണ്. അവന്‍ നീതിയെ ചവിട്ടിമെതിക്കുന്നു. മിഥ്യയെ പിന്തുടരാന്‍ അവന്‍ ഉറച്ചിരിക്കുന്നു.   
  • 12 : എഫ്രായിമിനു ഞാന്‍ കീടംപോലെയാണ്;യൂദാഭവനത്തിനു വ്രണംപോലെയും.   
  • 13 : എഫ്രായിം തന്റെ രോഗവും യൂദാ തന്റെ മുറിവും കണ്ടപ്പോള്‍, എഫ്രായിം അസ്‌സീറിയായിലേക്കു തിരിഞ്ഞ്, മഹാരാജാവിന്റെ അടുത്തേക്ക് ആളയച്ചു. എന്നാല്‍, നിങ്ങളെ സുഖപ്പെടുത്താനോ നിങ്ങളുടെ മുറിവ് ഉണക്കാനോ അവനു സാധിക്കുകയില്ല.   
  • 14 : ഞാന്‍ എഫ്രായിമിന് ഒരു സിംഹത്തെപ്പോലെയുംയൂദാഭവനത്തിന് ഒരുയുവസിംഹത്തെപ്പോലെയുമായിരിക്കും. ഞാന്‍, അതേ, ഞാന്‍ തന്നെ, അവരെ ചീന്തിക്കളയും. ഞാന്‍ അവരെ ഉപേക്ഷിച്ചു പോകും. ഞാന്‍ അവരെ വലിച്ചിഴച്ചു കൊണ്ടുപോകും; ആര്‍ക്കും അവരെ രക്ഷിക്കാന്‍ കഴിയുകയില്ല.   
  • 15 : അവര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് എന്റെ സാന്നിധ്യം തേടുകയും തങ്ങളുടെ വ്യഥയില്‍ എന്നെ അന്വേഷിക്കുകയും ചെയ്യുന്നതുവരെ ഞാന്‍ എന്റെ വാസസ്ഥലത്തേക്കു മടങ്ങും.   
Advertisements
Advertisements
Advertisements
Advertisements
Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading