ദിവ്യകാരുണ്യ ജപമാല

( ഈ പ്രാർത്ഥന ദിവസേന ചൊല്ലുന്ന കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടും)

ലോകാവസാനം വരെ ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും എന്ന വാഗ്ദാനം നിറവേറ്റി കൊണ്ട് തിരുവോസ്തിയിൽ ഞങ്ങളുടെ മധ്യേ സജീവനായി വസിക്കുന്ന കർത്താവായ ഈശോയേ ,….അങ്ങയെ ആരാധിക്കുവാനും സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനുമായി അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ അണഞ്ഞിരിക്കുന്നു. ഞങ്ങളുടെ ബലഹീനവും പാപപങ്കിലവുമായ ജീവിതത്തെ വിശുദ്ധികരിക്കണമെന്നും അങ്ങയുടെ തിരുശരീരത്തിൽ നിന്നും ഒഴുകുന്ന ദിവ്യമായ ശക്തിയാലും സ്നേഹത്താലും ഞങ്ങളെ അഭിഷേകം ചെയ്യണമെന്നും പ്രാർത്ഥിക്കുന്നു. ഇപ്പോൾ ലോകമെമ്പാടും നടക്കുന്ന എല്ലാ പരിശുദ്ധ കുർബാനകളുടെയും ദിവ്യ കാരുണ്യ ആരാധനകളുടെയും നിരവധിയായ അനുഗ്രഹങ്ങളും, കൃപകളും, ഈ ദിവ്യജപമാല അർപ്പിക്കുന്ന ഞങ്ങളുടെ മേലും ഉണ്ടാകുവാൻ കാരുണ്യം കാണിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

ദൈവമേ അവിടുന്ന് പരിശുദ്ധനാകുന്നു.. ബലവാനെ അവിടുന്ന് പരിശുദ്ധനാകുന്നു.. മരണമില്ലാത്തവനെ അവിടുന്ന് പരിശുദ്ധനാകുന്നു….

ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ട മിശിഹാ തമ്പുരാനെ ഞങ്ങളെ അനുഗ്രഹിക്കേണമേ ( മൂന്ന് പ്രാവശ്യം )

🩵 ഒന്നാം രഹസ്യം

മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടി പുൽക്കൂട്ടിൽ പിറന്ന ഈശോയുടെ കാരുണ്യത്തെ നമുക്ക് ധ്യാനിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

(10പ്രാവശ്യം,1 ത്രിത്വ)

*ദൈവമേ അവിടുന്ന് പരിശുദ്ധനാകുന്നു

(3 പ്രാവശ്യം )

🩵 രണ്ടാം രഹസ്യം

നിത്യജീവൻ നൽകുവാനും എന്നും ഞങ്ങളോടൊത്ത് വസിക്കുവാനും പരിശുദ്ധ കുർബാന സ്ഥാപിച്ച ഈശോയുടെ കാരുണ്യത്തെ നമുക്ക് ധ്യാനിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് (10പ്രാവശ്യം,1 ത്രിത്വ)

ദൈവമേ അവിടുന്ന് പരിശുദ്ധനാകുന്നു

(3 പ്രാവശ്യം )

🩵 മൂന്നാം രഹസ്യം

ഞങ്ങളുടെ പാപപരിഹാരത്തിനു വേണ്ടി കുരിശുമരണം ഏറ്റെടുത്ത ഈശോയുടെ കാരുണ്യത്തെ നമുക്ക് ധ്യാനിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് (10പ്രാവശ്യം,1 ത്രിത്വ)

ദൈവമേ അവിടുന്ന് പരിശുദ്ധനാകുന്നു

(3 പ്രാവശ്യം )

🩵 നാലാം രഹസ്യം

പാപത്തിന്റെ ഫലമായ നിത്യ മരണത്തിൽ നിന്നും പുനരുത്ഥാനത്തിന്റെ മഹത്വത്തിലേക്ക് നമ്മെ ഉയർത്തിയ ഈശോയുടെ കാരുണ്യത്തെ നമുക്ക് ധ്യാനിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് (10പ്രാവശ്യം,1 ത്രിത്വ)

ദൈവമേ അവിടുന്ന് പരിശുദ്ധനാകുന്നു

(3 പ്രാവശ്യം )

🩵 അഞ്ചാം രഹസ്യം

ദൈവഹിതം അനുസരിച്ച് ജീവിക്കുവാൻ സഹായകനായ പരിശുദ്ധാത്മാവിനെ നൽകിയ ഈശോയുടെ ദിവ്യകാരുണ്യത്തെ നമുക്ക് ധ്യാനിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് (10പ്രാവശ്യം,1 ത്രിത്വ)

ദൈവമേ അവിടുന്ന് പരിശുദ്ധനാകുന്നു

(3 പ്രാവശ്യം )

✝️ ദിവ്യകാരുണ്യ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കേണമേ

മിശിഹായെ അനുഗ്രഹിക്കണമേ

പിതാവായ ദൈവമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

പുത്രനായ ദൈവമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

പരിശുദ്ധാത്മാവായ ദൈവമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ത്രിത്വൈകദൈവമായ പരിശുദ്ധ ത്രിത്വമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഈശോയുടെ തിരുശരീരമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഈശോയുടെ തിരുരക്തമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ദിവ്യകാരുണ്യമായ തിരുശരീരമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ജീവന്റെ അപ്പമേ..

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

മാലാഖമാരുടെ അപ്പമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

നിത്യജീവൻ നൽകുന്ന അപ്പമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ആത്മാവിന്റെ ജീവനായ തിരുശരീരമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

രോഗികൾക്ക് സൗഖ്യം നൽകുന്ന തിരുശരീരമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഞങ്ങൾക്ക് വേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഇസ്രയേൽ ജനത്തിന് നൽകിയ ജീവന്റെ മന്നയേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഏലിയാ പ്രവാചകനെ ശക്തികരിച്ച അപ്പമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഏശയ്യാ പ്രവാചകനെ ശുദ്ധീകരിച്ച തീക്കട്ടയേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഞങ്ങൾക്കു വേണ്ടി കുരിശിൽ മരിച്ച ഈശോയുടെ തിരുരക്തമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഞങ്ങൾക്ക് വേണ്ടി ഉത്ഥാനം ചെയ്ത ഈശോയുടെ തിരുശരീരമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

നിരാശയിലായ ശിഷ്യരെ ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

തന്നിൽ നിന്ന് അകന്നു പോകുന്നവരെ തന്നെത്തന്നെ നൽകി വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

പാപത്താലും ജീവിതനൈരാശ്യത്താലും തകർന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്ക് നയിക്കുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ആദിമ സഭയുടെ കൂട്ടായ്മയെ നിലനിർത്തിയ ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

എല്ലാ പ്രേക്ഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു തിരുസഭയെ എന്നും നയിച്ചു കൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു തിരുസഭയെ സ്നേഹിക്കുവാൻ സഹായിക്കുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

തിരുസഭയെ പടുത്തുയർത്തുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരെ വിശുദ്ധികരിക്കുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

സ്വർഗം ലക്ഷ്യമാക്കി ജീവിക്കുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

സ്വർഗീയ യാത്രയിൽ പാഥേയമായ ജീവൻ നൽകുന്ന ദിവ്യകാരുണ്യമേ

ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഈ ലോകപാപങ്ങളെ നീക്കുന്ന ദിവ്യകാരുണ്യമേ

കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ,

ഈ ലോക പാപങ്ങളെ നീക്കുന്ന ദിവ്യകാരുണ്യമേ

കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

ഈ ലോകപാപങ്ങളെ നീക്കുന്ന ദിവ്യകാരുണ്യമേ

കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

🙏 പ്രാർത്ഥിക്കാം

ലോകത്തിന്റെ പ്രതീക്ഷയായ ദിവ്യകാരുണ്യ നാഥാ അങ്ങ് ഞങ്ങളുടെ ഏക ആലംബവും പ്രത്യാശയുമാകുന്നു. അസ്ഥിരവും അവിശ്വസ്തതുമായ ഈ ലോകത്തിൽ ഞങ്ങളുടെ വിശ്വസ്ത സ്നേഹിതനും അഭയവും അങ്ങ് മാത്രമാകുന്നു. ഞങ്ങളുടെ പ്രതീക്ഷകൾ തകരുമ്പോൾ, സ്നേഹിതർ ഞങ്ങളെ അവഗണിക്കുമ്പോൾ, രോഗം ഞങ്ങളെ ഞെരുക്കുമ്പോൾ, ദിവ്യകാരുണ്യ നാഥാ അങ്ങയുടെ സക്രാരിയെ ഞങ്ങൾ അഭയം പ്രാപിക്കും അങ്ങയെ അനുഭവിച്ചു അനുഗ്രഹീതമാകുവാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

Source: Hevenly Hopes


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment