ആഫ്രിക്കയിലേക്കുള്ള ലിയോ പതിനാലാമൻ പാപ്പയുടെ അപ്പസ്തോലിക യാത്രയിൽ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഹൃദയം തൊട്ട ഒരു മനോഹര നിമിഷമായിരുന്നു

ഇക്വട്ടോറിയൽ ഗിനിയിൽ മാൽബോ സ്‌റ്റേഡിയത്തിൽ നടന്ന അന്തിമ വിശുദ്ധ കുർബാന. അതിനു ശേഷം, ബിസിലയുടെ മാതാവിൻ്റെ (Our Lady of Bisila) യുടെ മനോഹര രൂപത്തിന്റെ മുമ്പിൽ പരിശുദ്ധ പിതാവ് സ്വർലോക രാജ്ഞി ആനന്ദിചാലും എന്ന പ്രാർത്ഥന് ചൊല്ലി.

ഇക്വട്ടോറിയൽ ഗിനിയിലെ വിശ്വാസികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരു ആത്മീയ പ്രതീകമാണ് ഇത് ബിസില മാതാവ്. വെള്ളയും നീലയും വസ്ത്രം ധരിച്ച മറിയം, ആഫ്രിക്കൻ പാരമ്പര്യത്തിൽ കുഞ്ഞായ യേശുവിനെ തന്റെ പിന്നിൽ ചുമന്നുകൊണ്ട് നിൽക്കുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. തന്റെ ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്ന, അവരുടെ ജീവിതയാത്രയിൽ കൂടെ നടക്കുന്ന മാതാവിന്റെ സ്നേഹസാന്നിധ്യമാണ് ഈ രൂപം വ്യക്തമാക്കുന്നത്.

വേദനയിൽ നിന്ന് ഉദിച്ച പ്രത്യാശയുടെ കഥ

ഈ ഭക്തിയുടെ തുടക്കം 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബിയോകോ ദ്വീപിലാണ് (Bioko Island). അന്ന് ബുബി ജനവിഭാഗത്തെ ബാധിച്ച ദുരൂഹമായ ഒരു മഹാമാരിയുടെ നടുവിൽ, ഒരുസാധാരണ സ്ത്രീക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു. മറിയം തന്റെ പേര് “ബിസില” എന്നു വെളിപ്പെടുത്തി. കുട്ടികളുടെ സംരക്ഷണത്തിനും രോഗമുക്തിക്കും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അവൾ നൽകി. അവളുടെ സന്ദേശം അനുസരിച്ചു മാനസാന്തരപ്പെട്ടു ജീവിച്ചാൽ നവീകരണവും പുതിയ ജീവിതവും ലഭിക്കുമെന്നു മറിയം വാഗ്ദാനം ചെയ്തു.

പ്രാദേശിക ഭക്തിയിൽ നിന്ന് ദേശീയ വിശ്വാസത്തിലേക്ക്

ബുബി ജനവിഭാഗത്തിൽ ആരംഭിച്ച ഈ ഭക്തി പിന്നീട് രാജ്യവ്യാപകമായി വ്യാപിച്ചു. പുരോഹിതരും മിഷനറികളും ഈ അനുഭവത്തിൽ പരിശുദ്ധ മാതാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടർന്ന് അവളെ “ ബിസില മാതാവ്” എന്നും “ദ്വീപിന്റെ മാതാവ്” എന്നും ആദരിക്കാൻ തുടങ്ങി.

പിന്നീട് ബാസിലേ മലയിൽ മലാബോ നഗരത്തെ അഭിമുഖീകരിച്ച് അവളുടെ തിരുസ്വരൂപം സ്ഥാപിക്കപ്പെട്ടു. 1987-ൽ ഔദ്യോഗികമായി മറിയത്തിൻ്റെ ശിരസ്സില കിരീടധാരണ നടത്തി.

ഇന്നും ജീവിക്കുന്ന വിശ്വാസം

ഇന്ന് ബിസില മാതാവ് ഇക്വട്ടോറിയൽ ഗിനിയിലെ ജനങ്ങളുടെ വിശ്വാസജീവിതത്തിൻ്റെയും ദൈവമാതൃഭക്തിയുടെയും പ്രതീകമാണ്. അവരുടെ പ്രാർത്ഥനകളിലും ഗാനങ്ങളിലും നൃത്തങ്ങളിലും സംസ്കാരങ്ങളിലും അവളുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നു.

മറിയം ദൂരെയല്ല; ലോകത്തിന്റെ ഏത് കോണിലായാലും, തന്റെ മക്കളോടൊപ്പം നടക്കുകയും അവരുടെ ഹൃദയഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന അമ്മയാണ് അവൾ എന്നതാണ് ബിസിലയുടെ മാതാവ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

ബിസിലയുടെ മാതാവേ, ഇക്വട്ടോറിയൽ ഗിനിയയുടെ മാതാവും രക്ഷാധികാരിയുമേ — ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.

ഫാ . ജയ്സൺ കുന്നേൽ mcbs

Fediverse reactions
April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading