Nehemiah, Chapter 10 | നെഹമിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation

Advertisements

1 ഉടമ്പടിയില്‍ ഒപ്പു വച്ചവര്‍: ഹക്കാലിയായുടെ പുത്രനും ദേശാധിപതിയുമായനെഹെമിയാ, സെദെക്കിയാ,2 പുരോഹിതന്‍മാര്‍: സെറായാ, അസറിയാ, ജറെമിയാ,3 പാഷൂര്‍, അമരിയാ, മല്‍ക്കിയാ,4 ഹത്തൂഷ്, ഷബാനിയാ, മല്ലൂക്ക്,5 ഹാരിം, മെറെമോത്ത്, ഒബാദിയാ,6 ദാനിയേല്‍, ഗിന്നെഥോന്‍, ബാറൂക്,7 മെഷുല്ലാം, അബിയാ, മിയാമിന്‍,8 മാസിയാ, ബില്‍ഗായ്, ഷെമായാ;9 ലേവ്യര്‍: അസാനിയായുടെ പുത്രന്‍യഷുവ, ഹെനാദാദിന്റെ കുടുംബത്തില്‍പ്പെട്ട ബിന്നൂയി, കദ്മിയേല്‍;10 അവരുടെ സഹോദരന്‍മാര്‍, ഷെബാനിയാ, ഹോദിയാ, കെലീതാ, പെലായാ, ഹാനാന്‍,11 മിഖാ, റഹോബ്, ഹഷാബിയാ,12 സക്കൂര്‍, ഷറെബിയാ, ഷെബാനിയാ,13 ഹോദിയാ, ബാനി, ബനീനു;14 ജനനേതാക്കന്‍മാര്‍: പരോഷ്, പഹാത് മൊവാബ്, ഏലാം, സത്തു, ബാനി,15 ബുന്നി, ആസ്ഗാദ്, ബേബായ്,16 അദോനിയാ, ബിഗ്വായ്, അദീന്‍,17 ആതെര്‍, ഹെസക്കിയാ, അസ്‌സൂര്‍,18 ഹോദിയാ, ഹഷും, ബേസായ്,19 ഹാറിഫ്, അനാത്തോത്, നേബായ്,20 മഗ്പിയാഷ്, മെഷുല്ലാം, ഹെസീര്‍,21 മെഷെസാബേല്‍, സാദോക്,യദുവാ,22 പെലാത്തിയാ, ഹാനാന്‍, അനായാ,23 ഹോഷെയാ, ഹനനിയാ, ഹാഷുബ്,24 ഹല്ലൊഹേഷ്, പില്‍ഹാ, ഷോബെക്,25 റേഹും, ഹഷാബനാബ്, മാസെയാ,26 അഹിയാ, ഹാനാന്‍, ആനാന്‍,27 മല്ലൂ, ഹാറിം, ബാനാ.28 ശേഷമുള്ള പുരോഹിതന്‍മാര്‍, ലേവ്യര്‍, വാതില്‍കാവല്‍ക്കാര്‍, ഗായകര്‍, ദേവാലയസേവകര്‍ എന്നിവരും ദൈവത്തിന്റെ നിയമത്തെപ്രതി തദ്‌ദേശീയരില്‍നിന്നു ബന്ധം വിടര്‍ത്തിയവരും അവരുടെ ഭാര്യമാരും മക്ക ളും തിരിച്ചറിവായ എല്ലാവരും29 തങ്ങളുടെ ചാര്‍ച്ചക്കാരോടും ശ്രേഷ്ഠന്‍മാരോടുംകൂടെ തന്റെ ദാസനായ മോശവഴി ദൈവം നല്‍കിയ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുമെന്നും ദൈവമായ കര്‍ത്താവിന്റെ എല്ലാ പ്രമാണങ്ങളും ചട്ടങ്ങളും കല്‍പനകളും പാലിക്കുമെന്നും മറിച്ചായാല്‍, ശാപമേറ്റുകൊള്ളാമെന്നും ശപഥം ചെയ്തു.30 ഞങ്ങളുടെ പുത്രന്‍മാര്‍ തദ്‌ദേശവാസികളുടെ പുത്രിമാരെയോ, അവരുടെ പുത്രന്‍മാര്‍ ഞങ്ങളുടെ പുത്രിമാരെയോ വിവാഹം ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല.31 സാബത്തിലോ വിശുദ്ധദിനത്തിലോ അവര്‍ ധാന്യമോ മറ്റു വസ്തുക്കളോ വില്‍ക്കാന്‍ കൊണ്ടുവന്നാല്‍ ഞങ്ങള്‍ വാങ്ങുകയില്ല. ഏഴാം വര്‍ഷത്തെ വിളവും കടം ഈടാക്കലും ഞങ്ങള്‍ ഉപേക്ഷിക്കും.32 കാഴ്ചയപ്പം, നിരന്തര ധാന്യബലി, നിരന്തര ദഹനബലി,33 സാബത്തുകള്‍, അമാവാസികള്‍, നിശ്ചിത തിരുനാളുകള്‍, വിശുദ്ധ വസ്തുക്കള്‍, ഇസ്രായേലിനുവേണ്ടിയുള്ള പാപപരിഹാരബലികള്‍ എന്നിവയ്ക്കും ദേവാലയശുശ്രൂഷകള്‍ക്കുംവേണ്ടി പ്രതിവര്‍ഷം മൂന്നിലൊന്നു ഷെക്കല്‍ നല്‍കാമെന്നു ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.34 കൂടാതെ, ദേവാലയത്തിലെ ബലിപീഠത്തില്‍ നിയമപ്രകാരം കത്തിക്കാനുള്ള വിറക്, കുടുംബക്രമമനുസരിച്ചു പ്രതിവര്‍ഷം നിശ്ചിത സമയങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളാമെന്നും ഞങ്ങള്‍, പുരോഹിതന്‍മാരും ലേവ്യരും ജനവും, നറുക്കിട്ടു തീരുമാനിച്ചിരിക്കുന്നു.35 വയ ലിലെ ആദ്യവിളകളും, വൃക്ഷങ്ങളുടെ ആദ്യഫലങ്ങളും കര്‍ത്താവിന്റെ ആലയത്തില്‍ സമര്‍പ്പിക്കാമെന്നും36 ഞങ്ങളുടെ ആദ്യജാതന്‍മാരെയും, മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും, ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍മാരുടെ അടുത്തു നിയമപ്രകാരം കൊണ്ടുവന്നുകൊള്ളാമെന്നും,37 പുതുധാന്യംകൊണ്ടുള്ള അപ്പവും വൃക്ഷഫലങ്ങള്‍, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരികളും ദേവാലയത്തില്‍ പുരോഹിതന്‍മാരുടെ മുറികളില്‍ എത്തിച്ചുകൊള്ളാമെന്നും, കാര്‍ഷികവിളകളുടെ ദശാംശം, ഉള്‍നാടന്‍ പട്ടണങ്ങളില്‍ അവ ശേഖരിക്കുന്ന ലേവ്യരുടെ അടുത്ത് ഏല്‍പിച്ചുകൊള്ളാമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.38 ലേവ്യര്‍ ദശാംശം സ്വീകരിക്കുമ്പോള്‍ അഹറോന്റെ പുത്രനായ പുരോഹിതന്‍ അവരോടൊത്ത് ഉണ്ടായിരിക്കണം. ലേവ്യര്‍ ദശാംശത്തിന്റെ ദശാംശം ദേവാലയത്തിലെ കലവറയിലേക്കു കൊണ്ടുവരണം.39 ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരി ഇസ്രായേല്‍ജനവും ലേവ്യരും കൂടെ ദേവാലയശുശ്രൂഷകരായ പുരോഹിതന്‍മാരും പടികാവല്‍ക്കാരും, ഗായകരും താമസിക്കുന്നതും, ശ്രീകോവിലിലെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതുമായ മുറികളിലേക്കു കൊണ്ടുവരണം. ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ അവഗണിക്കുകയില്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment