Ecclesiasticus, Chapter 51 | പ്രഭാഷകൻ, അദ്ധ്യായം 51 | Malayalam Bible | POC Translation

കൃതജ്ഞതാഗീതം

1 കര്‍ത്താവും രാജാവുമായവനേ, അങ്ങേക്കു ഞാന്‍ നന്ദിപറയുന്നു; എന്റെ രക്ഷകനും ദൈവവുമായിഅങ്ങയെ ഞാന്‍ സ്തുതിക്കുന്നു; അങ്ങയുടെ നാമത്തിനു ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.2 എന്തെന്നാല്‍, അവിടുന്ന് എന്റെ സംരക്ഷകനും സഹായനും ആയിരുന്നു; അവിടുന്ന് എന്റെ ശരീരത്തെനാശത്തില്‍നിന്നു രക്ഷിക്കുകയും പരദൂഷകന്റെ വലയില്‍നിന്നും,വ്യാജംപറയുന്നവന്റെ ചുണ്ടുകളില്‍നിന്നും എന്നെ മോചിപ്പിക്കുകയും ചെയ്തു; എന്നെ വലയംചെയ്തവര്‍ക്കെതിരേഅവിടുന്ന് എന്നെ സഹായിച്ചു.3 എന്നെ വിഴുങ്ങാന്‍ പകയോടെകാത്തിരുന്നവരില്‍നിന്ന് എന്റെ ജീവനെ വേട്ടയാടിയവരുടെ കരങ്ങളില്‍നിന്ന്, ഞാന്‍ സഹിച്ച നിരവധി പീഡനങ്ങളില്‍നിന്ന്, അങ്ങയുടെ കാരുണ്യാതിരേകവും നാമത്തിന്റെ മഹത്വവും എന്നെ മോചിപ്പിച്ചു.4 ഞാന്‍ കൊളുത്താതെ എനിക്കുചുറ്റും എരിഞ്ഞഅഗ്‌നിയില്‍നിന്ന് അവിടുന്ന്എന്നെ രക്ഷിച്ചു.5 പാതാളത്തിന്റെ അടിത്തട്ടില്‍നിന്ന്, അശുദ്ധിയും വഞ്ചനയും നിറഞ്ഞനാവില്‍നിന്ന്,6 രാജാവിനോടു ദൂഷണം പറയുന്നഅനീതി നിറഞ്ഞനാവില്‍നിന്ന്, അവിടുന്ന് എന്നെ മോചിപ്പിച്ചു. ഞാന്‍ മരണത്തോട് അടുത്തു; എന്റെ ജീവന്‍ പാതാളത്തിന്റെ അഗാധത്തെ സമീപിച്ചു.7 എല്ലാവശത്തും നിന്ന് അവരെന്നെവലയംചെയ്തു; എന്നെ സഹായിക്കാന്‍ ആരുമുണ്ടായില്ല; മനുഷ്യരുടെ സഹായത്തിനുവേണ്ടി ഞാന്‍ ചുറ്റും നോക്കി, ആരെയും കണ്ടില്ല.8 കര്‍ത്താവേ, അപ്പോള്‍ ഞാന്‍ അങ്ങയുടെ കാരുണ്യം അനുസ്മരിച്ചു; പണ്ടുമുതലുള്ള അങ്ങയുടെ പ്രവൃത്തികളും. അങ്ങയില്‍ പ്രത്യാശ അര്‍പ്പിക്കുന്നവരെഅവിടുന്ന് രക്ഷിക്കുന്നു; ശത്രുകരങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നു.9 ഭൂമിയില്‍നിന്ന് എന്റെ പ്രാര്‍ഥനകള്‍ ഉയര്‍ന്നു; മരണത്തില്‍നിന്നു മോചനത്തിനായിഞാന്‍ പ്രാര്‍ഥിച്ചു.10 ക്‌ളേശകാലങ്ങളില്‍ അഹങ്കാരിയുടെ മധ്യേ ഞാന്‍ നിരാശ്രയനായി നിന്നപ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ എന്ന്എന്റെ നാഥനും പിതാവുമായ കര്‍ത്താവിനോടു കേണപേക്ഷിച്ചു.11 അങ്ങയുടെ നാമം ഞാന്‍ നിരന്തരംപ്രകീര്‍ത്തിക്കും; അങ്ങേക്ക് ഞാന്‍ കൃതജ്ഞതാസ്‌തോത്രങ്ങള്‍ ആലപിക്കും; എന്റെ പ്രാര്‍ഥന അവിടുന്ന് ശ്രവിച്ചു.12 അവിടുന്ന് എന്നെ നാശത്തില്‍നിന്നുരക്ഷിക്കുകയും ദുഃസ്ഥിതിയില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ അങ്ങേക്കുനന്ദിയും സ്തുതിയും അര്‍പ്പിക്കും; കര്‍ത്താവിന്റെ നാമത്തെ ഞാന്‍ വാഴ്ത്തും.13 യാത്രകള്‍ ആരംഭിക്കുന്നതിനുമുമ്പ് ചെറുപ്പത്തില്‍തന്നെ ജ്ഞാനത്തിനുവേണ്ടി ഞാന്‍ ഹൃദയംതുറന്നു പ്രാര്‍ഥിച്ചു.14 ദേവാലയത്തിനുമുമ്പില്‍ അവള്‍ക്കുവേണ്ടി ഞാന്‍ യാചിച്ചു; അവസാനംവരെ ഞാന്‍ അവളെ തേടും.15 മുന്തിരി പുഷ്പിക്കുന്നതുമുതല്‍പഴുക്കുന്നതുവരെ എന്റെ ഹൃദയം അവളില്‍ ആനന്ദിച്ചു. ഞാന്‍ നേരിയ പാതയില്‍ ചരിച്ചു;യൗവനംമുതല്‍ ഞാന്‍ അവളുടെകാലടികളെ പിന്തുടര്‍ന്നു;16 അല്‍പം ശ്രദ്ധിച്ചതേയുള്ളു, എനിക്ക് അവളെ ലഭിച്ചു; ധാരാളം പ്രബോധനങ്ങളും ലഭിച്ചു.17 അതില്‍ ഞാന്‍ മുന്നേറി; എനിക്കു ജ്ഞാനം നല്‍കിയവനെഞാന്‍ മഹത്വപ്പെടുത്തും.18 ജ്ഞാനത്തിനൊത്തു ജീവിക്കാന്‍ ഞാന്‍ ഉറച്ചു. നന്‍മയ്ക്കുവേണ്ടി ഞാന്‍ തീക്ഷ്ണമായി ഉത്‌സാഹിച്ചു. ഞാന്‍ ഒരിക്കലും ലജ്ജിതനാവുകയില്ല.19 ജ്ഞാനതൃഷ്ണ എന്നില്‍ ജ്വലിച്ചു; ഞാന്‍ നിഷ്ഠയോടെ പെരുമാറി; ഞാന്‍ സ്വര്‍ഗത്തിലേക്കു കൈകളുയര്‍ത്തി അവളെക്കുറിച്ചുള്ള എന്റെ അജ്ഞതയെപ്രതി വിലപിച്ചു.20 ഞാന്‍ എന്റെ ഹൃദയം അവളിലേക്കു തിരിച്ചു. ശുദ്ധീകരണത്തിലൂടെ ഞാന്‍ അവളെ കണ്ടെത്തി. ആരംഭംമുതലേ അവളില്‍നിന്ന്ഞാന്‍ അറിവുനേടി; ഞാന്‍ ഉപേക്ഷിക്കപ്പെടുകയില്ല.21 അവളെ അന്വേഷിക്കുന്നതില്‍ഞാന്‍ ആവേശംപൂണ്ടു; എനിക്കൊരു നിധി കൈവന്നു.22 കര്‍ത്താവ് എനിക്കൊരു നാവുനല്‍കി; അതുപയോഗിച്ചു ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.23 അറിവു ലഭിച്ചിട്ടില്ലാത്തവര്‍ എന്റെ അടുക്കല്‍ വരട്ടെ; അവര്‍ എന്റെ വിദ്യാലയത്തില്‍ വസിക്കട്ടെ.24 ജ്ഞാനം ഇല്ലെന്നു പരാതിപറയുന്നനിങ്ങള്‍ ഹൃദയദാഹം ശമിപ്പിക്കാത്തത് എന്തുകൊണ്ട്?25 ഞാന്‍ വിളിച്ചു പറഞ്ഞു;സൗജന്യമായി അവളെ നേടുക;26 അവളുടെ നുകത്തിനു കഴുത്ത്ചായിച്ചുകൊടുക്കുക; പ്രബോധനം സ്വീകരിക്കുക; അത് സമീപത്തുതന്നെയുണ്ട്.27 ഞാന്‍ കുറച്ചേ അധ്വാനിച്ചുള്ളു; എനിക്ക് ഏറെ വിശ്രമം കിട്ടിഎന്നു കാണുവിന്‍.28 വെള്ളി മുടക്കി വിദ്യ നേടിയാല്‍ഏറെ സ്വര്‍ണം കരസ്ഥമാക്കാം.29 നിങ്ങളുടെ ഹൃദയം അവിടുത്തെ കരുണയില്‍ ആഹ്‌ളാദിക്കട്ടെ! അവിടുത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ ലജ്ജിതരാകാതിരിക്കട്ടെ!30 നിശ്ചിതസമയത്തിനു മുമ്പ്‌ജോലി പൂര്‍ത്തിയാക്കുവിന്‍; യഥാകാലം ദൈവം നിങ്ങള്‍ക്കുപ്രതിഫലം നല്‍കും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment