- Homepage
-
ദിവ്യകാരുണ്യ വിചാരങ്ങൾ 38
ദിവ്യകാരുണ്യത്തെ വൈദീക ജീവിതത്തിന്റെ ഹൃദയമിടിപ്പായി കണ്ട വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ഒക്ടോബർ 16, കേരളക്കര അഭിമാനത്തോടെ ഓർക്കുന്ന ഒരു പുണ്യപുരോഹിതൻ്റെ ഓർമ്മ ദിനം, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാൾ ദിനം. അഗസ്റ്റിൻ അച്ചൻ്റെ ദിവ്യകാരുണ്യത്തോടുള്ള അഗാധമായ പ്രണയം സമൂഹത്തിലെ ഏറ്റവും ചെറിയവരിൽ ഈശോയെ കാണുന്നതിനും അവർക്കുവേണ്ടി നിലകൊള്ളുന്നതിനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. വി. കുർബാന അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിന്റെയും വൈദിക സേവനത്തിന്റെയും അടിസ്ഥാനമായിരുന്നു. അനുദിനമുള്ള വിശുദ്ധ കുർബാന അതിശയകരമായ ഭക്തിയോടെയാണ് അച്ചൻ അർപ്പിച്ചിരുന്നത്, ദിവ്യകാരുണ്യം തന്റെ ദൗത്യത്തിന്‍റെയും അനുഗ്രഹത്തിന്റെ ഉറവിടമാണെന്ന്…
-
ദിവ്യകാരുണ്യ ചിന്തകൾ 37
വിശുദ്ധ ഫൗസ്റ്റീനായും പറക്കും ദിവ്യകാരുണ്യവും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളിൽ ഒരാളായ വിശുദ്ധ ഫൗസ്റ്റീനാ ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകയായിരുന്നു. 1920 കളുടെ അവസാനം അവൾ എഴുതിയ ഡയറിക്കുറിപ്പുകളിൽ, ഈശോയുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചകളെക്കുറിച്ചു ദിവ്യകാരുണ്യത്തിൽ ഈശോയെ ദർശിച്ചതിനെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്. മoത്തിന്റെ ചാപ്പലിൽ തനിയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. “ഒരു ദിവസം ഈശോ എന്നോടു പറഞ്ഞു, ഞാൻ ഈ ഭവത്തിൽ നിന്നു പോവുകയാണ് കാരണം എനിക്ക് അനിഷ്ടം വരുത്തുന്ന കാര്യങ്ങൾ ഇവിടെയുണ്ട്.’” (ഡയറി, 44ff) അതിനുശേഷം…
-
ദൈവകാരുണ്യത്തിൻ്റെ ഒരു വിസ്മയ കഥ
ആശുപത്രി വരാന്തയിലൂടെ വേഗം നടക്കുമ്പോഴാണ് കൊച്ചച്ചൻ ആ വിളി കേട്ടത്, അച്ചാ ഈ റൂമിലേക്ക് ഒന്നു വരാമോ? തിരിഞ്ഞു നോക്കിയപ്പോൾ ഡ്യൂട്ടിയിലുണ്ടയിരുന്ന കന്യാസ്ത്രിയായ നേഴ്സാണ് കാര്യങ്ങൾ തിരക്കി ഒരു മനുഷ്യൻ ദിവസങ്ങളായി മരണക്കിടയിലാണ് ഞങ്ങൾ പല വൈദീകരെയും അദ്ദേഹത്തിൻ്റെ മുറിയിൽ കൊണ്ടുപോയെങ്കിലും അവരെല്ലാം അദ്ദേഹം ചീത്ത പറഞ്ഞു തിരിച്ചയച്ചു. ഈശോയെക്കുറിച്ച് പറയുന്നത് അവനു ഇഷ്ടമല്ല. പക്ഷേ അവൻ മരിക്കാൻ പോവുകയാണ്. അച്ചനു അവനെ ഒന്നു സന്ദർശിക്കാമോ? വൈദീകൻ മുറിക്കുള്ളിൽ പ്രവേശിച്ചു തന്നെത്തന്നെ രോഗിക്കു പരിചയപ്പെടുത്തി. ശാപവാക്കുകൾ കേൾക്കാനായിരുന്നു…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 36
ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്. ഒക്ടോബർ ഒന്നാം തീയതി തിരുസഭ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്നു. ചെറുപുഷ്പത്തിനു ദിവ്യകാരുണ്യത്തോട് അതിശയകരമായ ഭക്തിയാണ് ഉണ്ടായിരുന്നത്. ഈ വിശുദ്ധ ദിനത്തിൽ വിശുദ്ധ കുർബാനയോട് ചെറുപുഷ്പത്തിനുണ്ടായിരുന്ന അത്യധികമായ സ്നേഹത്തിലേക്ക് നമുക്കൊന്നു കടന്നു ചെല്ലാം 1873 ഫ്രാൻസിലെ അലെന്‍കോണില്‍ ജനിച്ചു. ലൂയി മാര്‍ട്ടിനും സെലിയുമായിരുന്നു മാതാപിതാക്കൾ. ചെറുപുഷ്പത്തിൻ്റെ പതിനഞ്ചാം വയസ്സിൽ അവൾ ലിസ്യുവിലെ കർമ്മല മഠത്തിൽ ചേർന്നു. ഇരുപത്തിനാലാമത്തെ വയസ്സിൽ 1897 ൽ ക്ഷയരോഗം ബാധിച്ച് മരിച്ചു. മരണശേഷം സ്വർഗ്ഗത്തിൽ…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 34
ദിവ്യകാരുണ്യം സത്യമാണ് അതിനെ സംശയിക്കരുതേ “ഇത് സത്യമാണോ എന്ന് നിങ്ങൾ സംശയിക്കരുത്, മറിച്ച് രക്ഷകൻ്റെ വാക്കുകൾ വിശ്വാസത്തോടെ സ്വീകരിക്കുക, കാരണം അവൻ സത്യമായതിനാൽ അവന് നുണ പറയാൻ കഴിയില്ല.” വിശുദ്ധ സിറിൽ ലിയോനാർഡോ എന്ന ഭക്തനായ ഒരു ചിത്രകാരൻ ഒരിക്കൽ ഒരു ലൂഥറൻ പാസ്റ്ററും ഒരു കാൽവനിസ്റ്റ് ദൈവ ശാസ്ത്രജ്ഞനും തമ്മിലുള്ള ഒരു സംവാദത്തിനിടയിൽപ്പെട്ടു. അവർ രണ്ടുപേരും പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള കത്തോലിക്കാ സിദ്ധാന്തത്തെ പരിഹസിച്ചു. ‘ഇത് എൻ്റെ ശരീരമാണ്’ എന്ന ഈ വാക്കുകളിലൂടെ അപ്പം ക്രിസ്തുവിൻ്റെ ശരീരത്തെ…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 33
പോവുക… ശ്രവിക്കുക… സ്നേഹിക്കുക ” നമുക്കു നാഥനെ അറിയണമെങ്കിൽ അവൻ്റെ അടുത്തു പോകണം. നിശബ്ദതയിൽ സക്രാരിക്കുമുമ്പിൽ അവനെ ശ്രവിക്കുകയും കൂദാശകളിലൂടെ അവനെ സമീപിക്കുകയും ചെയ്യണം.” ഫ്രാൻസീസ് പാപ്പ വിശുദ്ധ കുർബാനയുടെ മുമ്പിൽ വിശ്വാസപൂർവ്വം ഭക്ത്യാദരവോടെ വ്യാപരിക്കുക എന്നത് ഒരു വിശ്വാസിക്കു ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ വാക്കുകളിൽ പരിശുദ്ധ കുർബാനയുടെമുമ്പിലുള്ള ആരാധന വിശുദ്ധ കുർബാനയും മറ്റുകൂദാശകളും കഴിഞ്ഞാൽ ദൈവത്തിന് ഏറ്റവും പ്രീതികരവും മനുഷ്യന് ഏറ്റവും പ്രയോജനകരവുമായ കാര്യമാണ്. സ്നേഹത്തിൻ്റെ ദിവ്യകൂദാശയിൽ മനുഷ്യർ ഉപേക്ഷിക്കുകയും…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 32
ഞാൻ ഈശോയുടെ പക്കൽ നിന്ന് ഈശോയുടെ പക്കലേക്കു പോകുന്നു ഉപവി പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെൻ്റ് ഡീ പോളിൻ്റെ തിരുനാൾ ദിനമാണല്ലോ സെപ്റ്റംബർ 27. ഒരിക്കൽ വിശുദ്ധ വിൻസെൻ്റ് ഡീപോൾ വിശുദ്ധ കുർബാനയ്ക്കു മുമ്പിലിരുന്നു പ്രാർത്ഥിക്കുകയായിരുന്നു. അപ്പോൾ ആശ്രമവാസികളിൽ ഒരാൾ പറഞ്ഞു അങ്ങയെകാണാൻ തെരുവിൽനിന്ന് ഒരു ദരിദ്രൻ വന്നിട്ടുണ്ട്: വിൻസെൻ്റ് പുണ്യവാൻ ആ സഹോദരനോടു പറഞ്ഞു ഞാൻ ഈ ഈശോയുടെ പക്കൽനിന്ന് മറ്റൊരു ഈശോയുടെ പക്കലേക്കു പോവുകയാണ്. തൻ്റെ ഉപവി പ്രവർത്തനങ്ങളുടെ ഉറവിടവും കേന്ദ്രവുമായി വിശുദ്ധൻ കണ്ടെത്തിയത്…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 31
സക്രാരിക്കു മുമ്പിൽ എപ്പോഴും യാചനകൾ ഉയരട്ടെ… ഒരിക്കലും നിലയ്ക്കാത്ത അപേക്ഷകൾ അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്. എഫേസോസ് 3 : 12 ലോക പ്രശസ്തമായ ദ ഹോബിറ്റ്, ലോര്‍ഡ് ഓഫ് ദ് റിങ്സ് എന്നീ കൃതികളുടെ രചിതാവും ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്നു അറിയപ്പെടുകയും ചെയ്യുന്ന ബ്രിട്ടീഷ് സാഹ്യത്യകാരനാണ് ജോണ്‍ റൊണാള്‍ഡ് റൂവല്‍ റ്റോള്‍കീന്‍ എന്ന JRR Tolkien. സെപ്റ്റംബര്‍ മാസം രണ്ടാംതീയതി അദ്ദേഹത്തിന്റെ അമ്പത്തിയൊന്നാം ചരമ വാർഷിക ദിനമായിരുന്നു.…
-
കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ
കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ അറിയാമോ? കുരുക്കഴിക്കുന്ന മാതാവിൻ്റെ തിരുനാൾ സെപ്റ്റംബർ 28 ന് ആഘോഷിക്കുന്നു. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Untier of Knots). ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നിടു മെത്രാനായപ്പോൾ ലാറ്റിൻ അമേരിക്കയിൽ കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. വോൾഫ്ഗാങ്ങ് ലാംഗെൻമാന്റൽ (1568-1637) എന്ന ഒരു ജർമ്മൻകാരൻ്റെ ജീവിതകഥയുമായി കൂട്ടുപിടഞ്ഞു കിടക്കുന്നതാണ്…
-
September 28 | വിശുദ്ധ ലോറൻസോ റൂയിസ്
വിശുദ്ധ ലോറൻസോ റൂയിസ്: ഫിലിപ്പിയൻസിൽനിന്നുള്ള ആദ്യ വിശുദ്ധൻ എല്ലാ വർഷവും സെപ്റ്റംബർ 28-ാം തീയതി ഫിലിപ്പിയൻസിലെ സഭ അവളുടെ ആദ്യത്തെ വിശുദ്ധനായ വി. ലോറൻസോ റൂയിസിൻ്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഫിലിപ്പിയൻസിലെ യുവജനങ്ങളുടെ മധ്യസ്ഥനും വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നവരുടെയും അൾത്താര ബാലന്മാരുടെ പ്രത്യേകമധ്യസ്ഥനായും വിശുദ്ധ ലോറൻസോ ലൂയിസിനെ ഫിലിപ്പിയൻ സഭ ആദരിക്കുന്നു. വിശുദ്ധനെക്കുറിച്ചുള്ള ചില വസ്തുതകൾ 1) ഫിലിപ്പിയൻസിൽ നിന്നുള്ള ആദ്യവിശുദ്ധൻ ഫിലിപ്പിയൻസിൽനിന്നുള്ള ആദ്യ വിശുദ്ധനായ ലോറൻസോ ലൂയിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് 1981 ഫെബ്രുവരി 18 ന് ജോൺപോൾ…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 35
ദിവ്യകാരുണ്യ സ്വീകരണത്തിൻ്റെ അത്ഭുതകരമായ ഫലങ്ങൾ “യേശുവിന്റെ വാക്കുകളുടെയും പ്രവർത്തികളുടെയും മാധുര്യവും അവിടുത്തെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രുചിയും പരിശുദ്ധാത്മാവിന്റെ സൗരഭ്യവുമാണ് ദിവ്യ കാരുണ്യം” (ഫ്രാൻസീസ് പാപ്പ) യേശു ക്രിസ്തു തന്റെ ശരീരരക്തങ്ങൾ, തന്നത്തന്നെ, നമുക്കു നല്കുന്ന കൂദാശയാണ് വിശുദ്ധ കുർബാന അഥവാ ദിവ്യകാരുണ്യം . നാം നമ്മെത്തന്നെ സ്നേഹത്തിൽ അവിടുത്തേക്കു നല്കുവാനും വിശുദ്ധ കുർബാന സ്വീകരണം വഴി അവിടുത്തോട് ഐക്യപ്പെടുവാനും വേണ്ടിയാണ് അവിടുന്നു ദിവ്യകാരുണ്യമായത്. ദിവ്യകാരുണ്യ സ്വീകരണത്തിൻ്റെ അത്ഭുതകരമായ പത്തു ഫലങ്ങൾ നമുക്കു മനസ്സിലാക്കാം. 1) ക്രിസ്തുവുമായി ഐക്യപ്പെടുത്തുന്നു.…
-
വി. വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ
വി. വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ ഉപവിപ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെൻ്റ് ഡിപോളിൻ്റെ തിരുനാൾ കത്തോലിക്കാ സഭ സെപ്റ്റംബർ 27-ാം തീയതി ആഘോഷിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം. 1) സമ്പത്തിൻ്റെയും പ്രശസ്തിയുടെയും പിറകെ നടന്ന 20 വർഷങ്ങൾ 1581 ഏപ്രിൽ 24 ന് ഫ്രാൻസിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു ജനനം. പാവപ്പെട്ടവരോടുള്ള അനുകമ്പയിൽ ഭുവന പ്രശസ്തനായ വിൻസെൻ്റിനു തൻ്റെ എളിയ ചുറ്റുപാടുകൾ അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ടായിരുന്നു. പുരോഹിതനായാൽ കുടുംബത്തിനു…
-
മറിയത്തെ അനുകരിച്ചു വളർത്തേണ്ട 10 പുണ്യങ്ങൾ
പരിശുദ്ധ കന്യകാമറിയത്തെ അനുകരിച്ചു വളർത്തേണ്ട 10 പുണ്യങ്ങൾ “ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവ പിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു.” നിരീശ്വരനായ തത്വചിന്തകൻ ലുഡ് വിഗ് ഫോയർബാകിന്റെ വാക്കുകളാണ്. മറിയം നിത്യ പിതാവിന്റെ പുത്രിയും ദൈവപുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ്. പരിശുദ്ധ ത്രിത്വവുമായി മറിയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നമ്മളെ ദൈവവുമായി അടുപ്പിക്കാൻ അവൾക്കു സവിശേഷമായ കഴിവുണ്ട്. ഇക്കാരണത്താൽ മരിയൻ ദൈവശാസ്തജ്ഞനായ വി. ലൂയീ ഡി. മോൺഫോർട്ട് പരി. മറിയത്തെ യേശുവിലേക്കുള്ള ഏറ്റവും ചെറുതും വേഗമുള്ളതും എളുപ്പമുള്ളതുമായ വഴിയായി കാണിച്ചുതരുന്നു.…
-
എളിമയിൽ വളരാൻ മദർ തേരേസാ നിർദ്ദേശിക്കുന്ന 15 മാർഗ്ഗങ്ങൾ
എളിമയിൽ വളരാൻ മദർ തേരേസാ നിർദ്ദേശിക്കുന്ന 15 മാർഗ്ഗങ്ങൾ അഗതികളുടെ അമ്മയായ കൽക്കആയിലെ വിശുദ്ധ മദർ തേരേസായുടെ തിരുനാൾ ദിനമാണല്ലോ സെപ്റ്റംബർ 5. എളിമ എന്ന സുകൃത രാജ്ഞി അവളുടെ ജീവിതം കൂടുതൽ സൗരഭ്യമുള്ളതാക്കി മാറ്റി. മദർ തേരേസാ എളിമയെ എല്ലാ പുണ്യങ്ങളുടെയും മാതാവായാണ് കണ്ടത്. മദർ ഒരിക്കൽ പറഞ്ഞു: ” നിങ്ങൾ എളിമയുള്ളവരാണങ്കിൽ ഒന്നിനും സ്തുതികൾക്കോ, അപമാനത്തിനോ നിങ്ങളെ സ്പർശിക്കാനാവില്ല, കാരണം നിങ്ങൾ ആരാണന്നു നിങ്ങൾക്കറിയാം. നിങ്ങളെ കുറ്റപ്പെടുത്തുകയാണങ്കിൽ നിങ്ങൾ നിരാശരാവുകയില്ല, അവർ നിങ്ങളെ വിശുദ്ധൻ…
-
മറിയം അത്ഭുകരമായി മുലയൂട്ടിയ വിശുദ്ധൻ
മറിയം അത്ഭുകരമായി മുലയൂട്ടിയ വിശുദ്ധനെ നിങ്ങൾക്കറിയാമോ? ക്ലെയർവോയിലെ വി. ബർണാർഡ് ആഗസ്റ്റ് 20ന് കത്താലിക്കാസഭ വേദപാരംഗതനായ വി. ബർണാർഡിന്റെ തിരുനാൾ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം തന്റെ എഴുത്തുകൊണ്ടും പ്രസംഗങ്ങൾ കൊണ്ടും സ്വാധീനം ചെലുത്താൽ വി. ബർണാർഡിനായി. 1130 ലെ സഭയ്ക്കുള്ളിലെ ശീശ്മ അവസാനിപ്പിക്കാൻ അദ്ദേഹം അക്ഷീണം പ്രയ്തനിച്ചു. ഫ്രാൻസിലെ ദിജോൺ (Dijon) എന്ന സ്ഥലത്ത് 1090 ൽ ജനിച്ചു.22-ാം വയസ്സിൽ സിസ്സ്സ്റ്റേറ്റർസിയൻ (Cistercian) സഭയിൽ ചേർന്നു. നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയ ബർണാർഡ് വിശ്വാസ കാര്യങ്ങളിൽ…
-
ദൈവത്തിൻ്റെ കരുണ തന്ന വിജയം: ജർമ്മൻ ഒളിമ്പിക് ചാമ്പ്യൻ
ദൈവത്തിൻ്റെ കരുണ തന്ന വിജയം: ജർമ്മൻ ഒളിമ്പിക് ചാമ്പ്യൻ പാരീസിലെ സമ്മർ ഒളിമ്പിക്സ് വേദി പല കായികതാരങ്ങൾക്കും ദൈവവിശ്വാസത്തിൻ്റെ പ്രഘോഷണ വേദികൂടി ആയിരുന്നു. വനിതാ ഷോട്ട്പുട്ട് മത്സരത്തിലെ സ്വർണ്ണമെഡൽ ജേതാവ് ജർമ്മൻകാരി യെമിസി ഒഗുൻലി തൻ്റെ വിജയം ദൈവത്തിൻ്റെ കരുണക്കാണ് സമർപ്പിച്ചത്. ഷോട്ട്പുട്ട് ഫൈനൽ മത്സരത്തിലെ ഒന്നാമത്തെ ശ്രമത്തിൽ ഫൗളിനു വിധേയായ തൻ്റെ അടുത്തശ്രമത്തിനു മുമ്പ് പാടിയ സുവിശേഷഗീതം മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഏറ്റുപാടിയിരുന്നു. ദൈവത്തിൻ്റെ കരുണ മുന്നോട്ടുപോകാൻ എന്നെ സഹായിച്ചു ഞാൻ ഇന്ന് എന്തയിരിക്കുന്നുവോ അതു…
-
അവിയാനോയിലെ വാഴ്ത്തപ്പെട്ട മാർക്കോ | August 13
അവിയാനോയിലെ വാഴ്ത്തപ്പെട്ട മാർക്കോ: ഓട്ടോമൻ സാമ്രാജ്യ ഭീഷണിയിൽ നിന്നു യുറോപ്പിനെ വിമോചിപ്പിച്ചവൻ കപ്പുച്ചിനോ കാപ്പിയുടെ പേരിനു പിന്നിലെ പ്രേരകശക്തി ആഗസ്റ്റ് മാസം പതിമൂന്നാം തീയതി തിരുസ്സഭ അവ്യാനോയിലെ വാഴ്ത്തപ്പെട്ട മാർകോയുടെ തിരുനാൾ ആഘോഷിക്കുന്നു. മാർക്കോ ഓഫ് അവിയാനോ, കാർലോ ഡൊമെനിക്കോ ക്രിസ്റ്റോഫോറിഎന്നൊക്കെ അദ്ദേഹം അറിയപ്പെടുന്നു. ഇറ്റലിയിലെ അവിയാനോയിൽ പാസ്ക്വേൽ ക്രിസ്റ്റോഫോറിയുടെയും റോസ സനോനിയുടെയും മകനായി 1631 നവംബർ 17നു മാർക്കോ ജനിച്ചു കാർലോ ഡൊമെനിക്കോ ക്രിസ്റ്റോഫോറി എന്നായിരുന്നു അവൻ്റെ ആദ്യനാമം. കാർലോ ചെറുപ്പം മുതലേ, വിശുദ്ധരുടെ കഥകളിൽ…
-
റോസ മിസ്റ്റിക്ക മാതാവ് തിരുസഭയുടെ അമ്മ; എൻ്റെയും.
റോസ മിസ്റ്റിക്ക മാതാവ് തിരുസഭയുടെ അമ്മ എൻ്റെയും എല്ലാ വർഷവും ജൂലൈ പതിമൂന്നാം തീയതി കത്തോലിക്കാ സഭ റോസാ മിസ്റ്റിക്കാ മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 1947 ൽ വടക്കൻ ഇറ്റലിയിലെ മോണ്ടിചിയാരിയിലെ ഒരു എളിയ സ്ത്രീയായ പിയെറിനാ ഗില്ലിയ്ക്കു പരിശുദ്ധ കന്യകാ മറിയം പ്രത്യക്ഷപ്പെടുകയും ജൂലൈ പതിമൂന്നാം തീയതി തിരുനാൾ ആഘോഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രത്യക്ഷപ്പെടലുകളുടെ യഥാർത്ഥ ലക്ഷ്യം അക്കാലത്തെ ദൈവീകരുടെയും സന്യസ്തരുടെയും ജീവിത നവീകരണമായിരുന്നു. 1947 ജൂലായ് 13-നു നൽകിയ ദർശനത്തിൽ പരിശുദ്ധ ദൈവ…
-
വി. അൽഫോൻസ് ലിഗോരിയും ദൈവമാതൃത്വ മഹത്വങ്ങളും
വിശുദ്ധ അൽഫോൻസ് മരിയ ലിഗോരിയും ദൈവമാതൃത്വ മഹത്വങ്ങളും വ്യരക്ഷകാ സന്യാസസഭയുടെ സ്ഥാപകനും വേദപാരംഗതനുമായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം ഒന്നാം തീയതി. ഇറ്റലിയില നേപ്പിൾസിനടുത്തു 1696 ൽ അൽഫോൻസ് ജനിച്ചു. ജോസഫും അന്നയുമായിരുന്നു മാതാപിതാക്കൾ. മൂത്ത മകനു നല്ല വിദ്യാഭ്യാസം നൽകണം എന്നു പിതാവിനു നിർബന്ധമുണ്ടായിരുന്നു. പതിമൂന്നാം വയസ്സിൽ നിയമ പഠനം ആരംഭിച്ചു. പതിനാറാം വയസ്സിൽ നേപ്പിൾസ് സർവ്വകലാശാലയിൽ നിന്നു സിവിൽ കനോൻ നിയമങ്ങളിൽ ഡോക്ടറൽ ബിരുദം കരസ്ഥമാക്കി. അഭിഭാഷകനായി ജോലി നോക്കിയ…
-
St Afra / വിശുദ്ധ അഫ്ര | August 5
വിശുദ്ധ അഫ്ര: ഒരു നഗരത്തിലെ ഏറ്റവും വലിയ പാപിയിൽനിന്ന് അതേ നഗരത്തിൻ്റെ മധ്യസ്ഥയായ തീർന്ന സ്ത്രീ. ഓഗസ്റ്റ് മാസം ഏഴാം തീയതി തിരുസഭ ജർമ്മനിയിലെ ബവേറിയാ സംസ്ഥാനത്തുള്ള ഔസ്ബുർഗ് രൂപതയുടെയും നഗരത്തിൻ്റെയും മധ്യസ്ഥയായ വിശുദ്ധ അഫ്രയുടെ തിരുനാൾ ആഘോഷിക്കുന്നു. പ്രൊട്ടസ്റ്റൻ്റ് സഭയിയിലും വിശ്വാസത്തിൻ്റെ സാക്ഷിയായും അവളെ പരിഗണിക്കുന്നു കണക്കാക്കപ്പെടുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ നമുക്കെല്ലാവർക്കും ഒരു ഉദാത്ത മാതൃകയാണ് വിശുദ്ധ അഫ്ര. 304-ൽ ഔസ്ബുർഗിൽ ഡയോക്ലീഷ്യൻ ക്രിസ്ത്യാനികൾക്കെതിരായ മത പീഡനം അഴിച്ചുവിട്ടപ്പോൾ അവൾ രക്തസാക്ഷിയായി മരിച്ചു എന്നാണ് സഭാ…
-
വിശുദ്ധ യൗസേപ്പ് പകരക്കാരനില്ലാത്ത നല്ല അപ്പൻ
വിശുദ്ധ യൗസേപ്പ് പകരക്കാരനില്ലാത്ത നല്ല അപ്പൻ തിരുസഭ അവളുടെ ആരാധനക്രമത്തിൽ വർഷത്തിൽ രണ്ടു തവണ വിശുദ്ധ ജോസഫിനെ അനുസ്മരിക്കുന്നു മാർച്ചു മാസം പത്തൊമ്പതിനും മെയ് മാസം ഒന്നിനും. (ദിവസവും പരിശുദ്ധ കുർബാനയിൽ ഓർക്കുന്ന കാര്യം വിസ്മരിക്കുന്നില്ല) മാർച്ചിൽ മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ മരണത്തിരുനാളണങ്കിൽ മെയ് മാസത്തിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റേതാണ്. ഈ ലേഖനത്തിൽ കുടുംബങ്ങളുടെയും പിതാക്കന്മാരുടെയും മധ്യസ്ഥൻ എന്ന നിലയിൽ വി. യൗസേപ്പു പിതാവിനെ കാണാനാണ് എന്റെ ശ്രമം. കുടുംബവും പിതൃത്വവും വളരെ വെല്ലുവിളി നേരിടുന്ന…
-
പ്രയാണം 22 | നോമ്പുകാല ചിന്തകൾ | Day 22
പ്രയാണം 22 | നോമ്പുകാല ചിന്തകൾ | Day 22 നോമ്പ്: ജീവിതത്തിലെ പരമപ്രധാനമായ ആഗ്രഹം മനസിൽ തെളിയേണ്ട കാലഘട്ടം! ദൈവത്തിനായി എത്രമാത്രം ഞാൻ കൊതിച്ചിട്ടുണ്ട്? അവിടുത്തേക്കുവേണ്ടി എന്റെ ഹൃദയത്തിൽ ജ്വലനം ഉണ്ടായിട്ടുണ്ടോ? അതെ, ആത്മപരിശോധനയുടെ സമയമാണീ നോമ്പുകാലം.
-
പ്രയാണം 15 | നോമ്പുകാല ചിന്തകൾ | Day 15
പ്രയാണം 15 | നോമ്പുകാല ചിന്തകൾ | Day 15 ക്രൂശിതനെ പിന്തുടരാം, ക്രൂശിതനിലുള്ള വിശ്വാസം സധൈര്യം ഏറ്റുപറയാം കുരിശില്ലാതെ സഭയെ പടുത്തുയർത്താൻ നോക്കുമ്പോൾ, കുരിശില്ലാതെ ക്രിസ്തുവിനെ ഏറ്റുപറയുമ്പോൾ, നാം കർത്താവിന്റെ ശിഷ്യന്മാരല്ല, ലൗകികരാണ്.
-
ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം | വിശുദ്ധ മരിയാനെ കോപ് (1838- 1918)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പംഅഞ്ചാം ദിനംവിശുദ്ധ മരിയാനെ കോപ് (1838 – 1918) “ക്ഷണികമായ നിമിഷങ്ങൾ നമുക്കു നന്നായി വിനിയോഗിക്കാം , അവ ഒരിക്കലും മടങ്ങിവരികയില്ല.” – വിശുദ്ധ മരിയാനെ കോപ് (1838 – 1918) മരിയാനെ കോപ് ജർമ്മനിയിലെ ഹെപ്പൻഹൈമിലാണ് (Heppenheim) ജനിച്ചത്, കുഞ്ഞായിരിക്കുമ്പോൾ തന്നെ അവളുടെ മാതാപിതാക്കൾ അമേരിക്കയിലെ ന്യൂയോർക്കിലേക്കു കുടിയേറി . പത്തു മക്കളിൽ മൂത്തവളായിരുന്ന മരിയാനെ മാതാപിതാക്കളെയും സഹോദരങ്ങളെയും സഹായിക്കുന്നതിനായി എട്ടാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച് ഒരു ഫാക്ടറിയിൽ ജോലി ആരംഭിച്ചു.…
