ആഗസ്റ്റ് 20ന് കത്താലിക്കാസഭ വേദപാരംഗതനായ വി. ബർണാർഡിന്റെ തിരുനാൾ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം തന്റെ എഴുത്തുകൊണ്ടും പ്രസംഗങ്ങൾ കൊണ്ടും സ്വാധീനം ചെലുത്താൽ വി. ബർണാർഡിനായി. 1130 ലെ സഭയ്ക്കുള്ളിലെ ശീശ്മ അവസാനിപ്പിക്കാൻ അദ്ദേഹം അക്ഷീണം പ്രയ്തനിച്ചു.

ഫ്രാൻസിലെ ദിജോൺ (Dijon) എന്ന സ്ഥലത്ത് 1090 ൽ ജനിച്ചു.22-ാം വയസ്സിൽ സിസ്സ്സ്റ്റേറ്റർസിയൻ (Cistercian) സഭയിൽ ചേർന്നു. നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയ ബർണാർഡ് വിശ്വാസ കാര്യങ്ങളിൽ തീക്ഷ്ണമതിയായിരുന്നു. സഹോദരങ്ങളും, അങ്കിളും, നിരവധി സുഹൃത്തുക്കളും ബർണാർഡിന്റെ മാതൃക പിൻചെന്ന് ആബിയിൽ ചേർന്നു.

Citeaux ആബിയിലാണ് ബർണാർഡ് ആദ്യം ചേർന്നത്. മൂന്നു വർഷങ്ങൾക്ക് ശേഷം 12 മറ്റു സന്യാസിമാരോടൊപ്പം പ്രാൻസിലെ തന്നെ ഷാംപെയ്ൻ (Champagne )രൂപതയിൽ മറ്റൊരു ആശ്രമം (Abby) സ്ഥാപിക്കാൻ നിയോഗിച്ചു. ഈ ആശ്രമമാണ് ക്ലെയർവോ Clairvaux (പ്രകാശങ്ങളുടെ താഴ്‌വാരം ) എന്നറിയപ്പെടുന്നത്. ബർണാർഡ് ഈ ആബിയുടെ അധിപൻ (Abbot)ആയി ശുശ്രൂഷ ചെയ്തു.

ധ്യാനനിരതമായ സന്യാസജീവിതവും പ്രവർത്തനനിരതമായ പ്രേഷിത ജീവിതവും സമന്വയിപ്പിച്ചു കൊണ്ടുപോകാൻ ബർണാർഡിന് നന്നായി അറിയാമായിരുന്നു.

ബർണാർഡിന്റെ ദൈവശാസ്തത്തിന്റെയും പ്രസംഗങ്ങളുടെയും മഹത്വം പുതിയ പാതകൾ പിൻതുടരുന്നതിലായിരുന്നില്ല. സത്യവിശ്വാസം കലർപ്പില്ലാതെയും വിശ്വസ്തതയോടെയും പഠിപ്പിക്കുന്നതിലും കേൾവിക്കാരെ അതു വഴി പ്രാർത്ഥതനയിലേക്ക് നയിക്കുന്നതിലും ആയിരുന്നു.

മാതൃഭക്തനായ വി. ബർണാർഡ് എഴുതിയതായി വിശ്വസിക്കുന്ന “എത്രയും ദയയുള്ള മാതാവേ ” എന്ന ജപം ലോക പ്രസിദ്ധമാണ്.

തന്റെ കാലത്ത് യുറോപ്പിൽ ശക്തമായ സ്വാധീനം ബർണാഡിനുണ്ടായിരുന്നു. മാർപാപ്പമാരും രാജാക്കന്മാരും ഉപദേശങ്ങൾക്കു വേണ്ടി ബർണാഡിനെ സമീപിച്ചിരുന്നു. 1153 മരണമടഞ്ഞ അദേഹത്തെ മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം 1174 ൽ വിശുദ്ധനായി പ്രഖ്യാപിച്ചു.

മറിയം കൃപയുടെ മധ്യസ്ഥ

മറിയത്തിൻ്റെ മധ്യസ്ഥത, വിശുദ്ധ ബെർണാഡിൻ്റെ രചനകളിൽ വളരെ പ്രകടമാണ് മറിയത്തെ കൃപയുടെ മധ്യസ്ഥതയ്ക്കുള്ള ഏറ്റവും നല്ല ഉപാധിയായി ബർണാഡ് കാണുന്നു . മാതാവിൻ്റെ ജനനത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിൽ, ബെർണാഡ് മറിയയെ ഭൂമിയെ കൃപയാൽ നിറയ്ക്കുന്ന ഒരു നീർച്ചാലായി താരതമ്യപ്പെടുത്തുന്നു.

മറ്റൊരവസരത്തിൽ , “മറിയത്തിൻ്റെ കൈകളിലൂടെ കടന്നുപോകാതെ ഒന്നും നമുക്ക് ഉണ്ടാകരുതെന്ന് ദൈവം ആഗ്രഹിക്കുന്നതായി ബർണാഡ് പഠിപ്പിക്കുന്നു. വിശുദ്ധൻ്റെ മരിയൻ വിജ്ഞാനത്തിൽ യേശുവുമായി ബന്ധപ്പെടുത്തി മറിയത്തിനു കൃപ വിതരണത്തിലുള്ള പ്രാധാന്യത്തിനു ഊന്നൽ നൽകുന്നു.

മറിയത്തിൻ്റെ അത്ഭുകരമായ മുലയൂട്ടൽ

ഒരിക്കൽ ബർണാർഡ് മുട്ടുകുത്തി മറിയത്തിൻ്റെ തിരുസ്വരൂപത്തിനു മുമ്പിൽ “ഒരു അമ്മയായി നിന്നെത്തന്നെ എനിക്കു കാണിച്ചു തരിക” എന്നു പ്രാർത്ഥിച്ചു. ഉടനെ പ്രതിമ ജീവസുറ്റതായി,

ഒരു കൈയ്യിൽ ഉണ്ണിയേശുവിനെ കൈകളിലേന്തിയ പരിശുദ്ധ കന്യകാമറിയം മറ്റേകരം കൊണ്ട് ബർണാഡിനു മുലപ്പാൽ ചുരത്തി നൽകി എന്നാണ് ഐതീഹ്യം. മറ്റൊരു വ്യാഖ്യാനമനുസരിച്ച് പരിശുദ്ധ കന്യകാമറിയം ബർണാഡിനു മുലപ്പാൽ നൽകുന്നത് മറിയത്തിനു ബർണാഡിനോടുള്ള മാതൃസഹജമായ കരുതലിൻ്റെയും സംരക്ഷണത്തിൻ്റെയും തെളിവാണ്.

യുറോപ്പിൽ ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കാൻ അക്ഷീണം യത്നിച്ച ബർണാർഡിനെ പീയൂസ് എട്ടാമൻ മാർപാപ്പ മാധുര്യമുള്ള വേദപാരംഗതൻ ( Honey Sweet Doctor) എന്നാണ് വിളിച്ചിരുന്നത്.

ബനഡിക്ട് പതനാറാമൻ മാർപാപ്പയുംടെ അഭിപ്രായത്തിൽ വി. ബർണാഡ്, മരിയ വിജ്ഞാനത്തിന്റെ വേദപാരംഗതനാണ് (Doctor of Mariology). അത് പരി. കന്യകാമറിയത്തെപ്പറ്റി വിപുലമായി എഴുതിയതു വഴി മാത്രമല്ല, മറിച്ച് സഭയിൽ മറിയത്തിനുള്ള അതിവിശിഷ്ട സ്ഥാനം മനസ്സിലാക്കി, ആശ്രമ ജീവിതത്തിന്റെയും എതൊരു രീതിയിലുമുള്ള ക്രിസ്തീയ ജീവിതചര്യയുടെയും ഏറ്റവും ഉദാത്ത മാതൃകയായി അവതരിപ്പിച്ചതിലുമാണ്.

ഫാ. ജയ്സൺ കന്നേൽ mcbs

Fediverse reactions
August 2024
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading