എന്റെ ദൈവം എന്നെ എന്നും സ്നേഹിക്കുന്നു
താതനെപ്പോൽ അവിടുന്നു സ്നേഹിക്കുന്നു
തന്റെ ഉള്ളം കയ്യിലെന്നെ സൂക്ഷിക്കുന്നു
മക്കളെപ്പോൽ കരുതലോടെ പാലിക്കുന്നു


(എന്റെ ദൈവം…. )

പേരുചൊല്ലി വിളിച്ചെന്നെ സ്വന്തമാക്കുന്നു
സ്വന്തമായതെല്ലാം ഏകി ധന്യനാക്കുന്നു (2)
ഞാൻ നടക്കും വഴിയിലെല്ലാം നയിച്ചീടുന്നു
വഴിപിരിഞ്ഞാൽ നേർവഴിയിൽ ചേർത്തിടുന്നു

(എന്റെ ദൈവം….. )

പാപമെല്ലാം ക്ഷമിച്ചെന്നെ സ്വീകരിക്കുന്നു
പാപബന്ധനങ്ങൾ നീക്കി ശക്തി ഏകുന്നു (2)
എന്റെ കണ്ണീർ ധാരയെല്ലാം തുടച്ചീടുന്നു
മുറിവുകൾ വെച്ചുകെട്ടി സൗഖ്യമേകുന്നു

(എന്റെ ദൈവം…..)

Texted by Leema Emmanuel

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading