പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.
ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളെ, ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ മുപ്പത്തിയാറാമത്തെ ദിവസത്തിലേക്ക് പ്രാർത്ഥനാപൂർവ്വം നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ഇന്ന് ഈ ദിവ്യകാരുണ്യ ചിന്തകൾക്കായി ഞാൻ ബൈബിളിൽ നിന്ന് ഏതെങ്കിലും ഒരു ആശയം പങ്കുവെക്കാൻ അല്ല ആഗ്രഹിക്കുന്നത്.
കത്തോലിക്കാ സഭ ദിവ്യകാരുണ്യത്തെ കുറിച്ച് നടത്തിയിട്ടുള്ള പ്രധാനപ്പെട്ട ചില പ്രബോധനങ്ങൾ, അതിന്റെ ആ ഡോക്യുമെന്റുകൾ, അതിന്റെ പ്രമാണരേഖ അല്ലെങ്കിൽ അപ്പസ്തോലിക രേഖ അല്ലെങ്കിൽ മാർപ്പാപ്പമാരുടെ പ്രബോധനം—ഇത് നിങ്ങളെ ഒന്ന് പരിചയപ്പെടുത്തുക എന്നുള്ളതാണ് ഈ എപ്പിസോഡിൽ ഞാൻ ആഗ്രഹിക്കുന്നത്.
അത് കുറെ ആശയങ്ങൾ പറയുക എന്നതിനപ്പുറത്ത്, നിങ്ങൾക്കിതൊരു കൂടുതൽ ഈ വിഷയങ്ങൾ വായിക്കുകയോ പഠിക്കുകയോ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അല്ലെങ്കിൽ സഭ എന്താണ് വിശുദ്ധ കുർബാനയെ കുറിച്ച് മനസ്സിലാക്കുന്നത്, മനസ്സിലാക്കി ജനത്തെ, തന്റെ മക്കളെ പഠിപ്പിച്ചത് എന്ന് കൂടുതൽ ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാർഗ്ഗരേഖയാകും എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാൻ ഇത് പങ്കുവെക്കുന്നത്.
അതുകൊണ്ട് ഇതൊരു കുറച്ചൊരു ഇൻഫർമേഷൻ ആയിരിക്കും നിങ്ങൾക്ക് തരാൻ പോകുന്നത്.
അത് നിങ്ങൾ എഴുതിവെച്ച് കൂടുതൽ ഗൂഗിൾ ചെയ്തൊക്കെ നോക്കുകയോ, അല്ലെങ്കിൽ ഇതിന്റെയെല്ലാം ഡോക്യുമെന്റുകളും ഡിക്രികളും എല്ലാം നമുക്ക് കിട്ടും, ഓൺലൈനിൽ ലഭ്യമാണ്.
അങ്ങനെയൊക്കെ വായിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതൊരു സഹായം കൂടിയായിരിക്കും.
അല്ലാത്തവർക്ക് ഇതൊരു അറിവാകും, ഇങ്ങനെയുള്ള കാര്യങ്ങൾ സഭ ഓരോ കാലഘട്ടങ്ങളിൽ പഠിപ്പിച്ചത് എന്താണ് എന്നറിയുന്നത്.
വിശുദ്ധ കുർബാനയെ സംബന്ധിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രബോധനം നമുക്ക് ലഭിക്കുന്നത് 1551-ൽ ത്രെന്തോസ് സൂനഹദോസിലാണ്—കൗൺസിൽ ഓഫ് ട്രെന്റ്. 1551-ലാണത്.
‘ഡിക്രി ഓൺ ദി മോസ്റ്റ് ഹോളി യൂക്കരിസ്റ്റ്’ (Decree on the Most Holy Eucharist) എന്നാണ് ആ രേഖയുടെ പേര്. ‘ഡിക്രി ഓൺ ദി മോസ്റ്റ് ഹോളി യൂക്കരിസ്റ്റ്’.
ഇത് ഈ ദിവ്യകാരുണ്യത്തെ സംബന്ധിക്കുന്ന, പ്രത്യേകിച്ച് അത് ഒരു നവീകരണവുമായി ബന്ധപ്പെട്ട്, ആ റിഫർമേഷനുമായി ബന്ധപ്പെട്ട് സഭ പരിശുദ്ധ കുർബാനയെ കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരമായ പ്രബോധനങ്ങൾ എല്ലാം വളരെ കരുതലോടെ നൽകിയ ഒരു ഡോക്യുമെന്റ് ആണിത്.
പ്രധാനമായിട്ടും അതിനകത്ത് ‘വസ്തുഭേദം’—ട്രാൻസബ്സ്റ്റാൻഷ്യേഷൻ (Transubstantiation) എന്ന് പറയുന്ന ഒരു ആശയമാണ് കൂടുതൽ ഊന്നൽ കൊടുത്ത് വിശദീകരിക്കുന്നത്.
അതായത്, പരിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും അതിന്റെ സാദൃശ്യം, അതിന്റെ രൂപം നിലനിർത്തിക്കൊണ്ടു തന്നെ സത്തയിൽ, സത്താപരമായി യേശുക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്നു.
അതായത് ശരിക്കും ഈ അപ്പവും വീഞ്ഞും യേശുവിന്റെ റിയൽ ബോഡി ആൻഡ് ബ്ലഡ് ആയി മാറുന്നു.
സത്താപരമായ ഒരു മാറ്റം—സബ്സ്റ്റാൻഷ്യൽ ട്രാൻസ്ഫൊർമേഷൻ, ചേഞ്ച് ഉണ്ടാകുന്നു. അതായത് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരത്തെ സൂചിപ്പിക്കുക മാത്രമല്ല, റിയൽ ട്രാൻസ്ഫോർമേഷൻ ഉണ്ടാകുന്നു.
നമ്മൾ കാണുമ്പോൾ അപ്പവും വീഞ്ഞുമാണ് കാണുന്നതെങ്കിലും അത് ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും രക്തവുമായി മാറുന്നു എന്ന് പറയുന്ന ആ ട്രാൻസബ്സ്റ്റാൻഷ്യേഷൻ എന്ന സഭയുടെ പ്രബോധനം അവതരിപ്പിക്കപ്പെട്ടത് ഈ 1551-ൽ ത്രെന്തോസ് സൂനഹദോസിലാണ് സഭയത്…
അത് ആരംഭകാലം മുതലേയുള്ള വിശ്വാസമാണ്.
പക്ഷേ സഭയത് പഠിപ്പിക്കുന്നത് ഈ 1551-ലെ ‘ദി ഡിക്രി ഓൺ ദി മോസ്റ്റ് ഹോളി യൂക്കരിസ്റ്റ്’ എന്ന് പറയുന്ന ത്രെന്തോസ് സൂനഹദോസിന്റെ പ്രബോധനത്തിലാണ്.
ഇനി അതിനുശേഷമുള്ള എടുത്തുപറയേണ്ട ഒരു പ്രബോധനമാണ് ലെയോ പതിമൂന്നാമൻ പാപ്പായുടെ ‘മിറേ കാരിത്താത്തിസ്’ (Mirae Caritatis) എന്ന് പറയുന്ന 1902-ൽ ഇറങ്ങിയ ഒരു പ്രബോധനം.
ഈ ചാക്രിക ലേഖനം വിശുദ്ധ കുർബാനയുടെ ഫലങ്ങൾ വിശദീകരിക്കുന്ന ഒരു രേഖയാണ്.
ദിവ്യകാരുണ്യം കൂടെക്കൂടെ സ്വീകരിക്കാൻ ആഹ്വാനം നൽകുകയും, പരിശുദ്ധ കുർബാനയുടെ ആരാധനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഭയുടെ ഒരു പ്രബോധനമാണ് ലെയോ പതിമൂന്നാമൻ നടത്തിയ ഈ 1902-ലെ ഈ ‘മിറേ കാരിത്താത്തിസ്’ എന്ന് പറയുന്ന ആ പ്രബോധനം.
ഇനി രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘സാക്രോസാങ്തും കോൺചീലിയും’ (Sacrosanctum Concilium) എന്ന് പറയുന്ന ഒരു അതിന്റെ കോൺസ്റ്റിറ്റ്യൂഷനിൽ, 1963-ൽ നമുക്കറിയാമല്ലോ രണ്ടാം വത്തിക്കാൻ സൂനഹദോസുമായി ബന്ധപ്പെട്ടാണ് അത് ഇറങ്ങുന്നത്.
അതിനകത്താണ് പ്രധാനമായിട്ടും നമ്മൾ ഈ വളരെ ക്ലാസിക്കലായ സഭയുടെ ഒരു പ്രബോധനമാണ്: “യൂക്കരിസ്റ്റിക് സാക്രിഫൈസ് ഈസ് ദി സോഴ്സ് ആൻഡ് സമ്മിറ്റ് ഓഫ് ക്രിസ്ത്യൻ ലൈഫ്” (Eucharistic sacrifice is the source and summit of Christian life). ക്രിസ്തീയ ജീവിതത്തിന്റെ ഉച്ചിയും ഉറവിടവും, ഉച്ചിയും ഉറവിടവും. സോഴ്സും—ഉറവിടവും, ഉച്ചിയും—സമ്മിറ്റും.
അതായത് ക്രിസ്തീയ ജീവിതം ആരംഭിക്കുന്നതും ക്രിസ്തീയ ജീവിതം ലക്ഷ്യം വെക്കുന്നതും വിശുദ്ധ കുർബാനയാണ് എന്നത് സഭയുടെ ഏറ്റവും ക്ലാസിക്കലായ സ്റ്റേറ്റ്മെന്റുകളിൽ ഒന്നാണത്.
അത് ഈ ‘സാക്രോസാങ്തും കോൺചീലിയും’ എന്ന് പറയുന്ന ആ പ്രബോധനത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്.
പിന്നീട് 1965-ൽ പോൾ ആറാമൻ മാർപ്പാപ്പയുടെ ‘മിസ്തേരിയും ഫീദെ’ (Mysterium Fidei) എന്ന് പറയുന്ന ഒരു പ്രബോധനത്തിൽ, ഈ യേശുക്രിസ്തുവിന്റെ റിയൽ പ്രസൻസ് (Real Presence)—യഥാർത്ഥ സാന്നിധ്യം വിശുദ്ധ കുർബാനയിൽ വളരെ ശക്തമായി ഈ രേഖ ഡിഫൻഡ് ചെയ്യുന്നു.
അതുപോലെതന്നെ പ്രതീകാത്മകമായിട്ട് മാത്രമേ അത് യേശുക്രിസ്തുവിന്റെ ശരീരരക്തങ്ങൾ ആകുന്നുള്ളൂ എന്നുള്ള തെറ്റായ പ്രബോധനത്തെ ചെറുക്കുകയും ചെയ്യുന്ന ഒരു പ്രബോധനമാണ് പോൾ ആറാമൻ നടത്തിയ ഈ ‘മിസ്തേരിയും ഫീദെ’ എന്ന് പറയുന്ന ആ രേഖയിൽ ഉള്ളത്.
പിന്നെ എടുത്തുപറയേണ്ട ഒരു പ്രബോധന രേഖയാണ് കാറ്റിക്കിസം ഓഫ് ദി കാത്തലിക് ചർച്ച് (Catechism of the Catholic Church). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം. അത് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ കാലത്താണ് പബ്ലിഷ് ചെയ്യപ്പെടുന്നത്, 1992-ൽ.
വിശുദ്ധ കുർബാനയെ സംബന്ധിക്കുന്ന ഒരു പ്രത്യേക തലമല്ല, അത് മൊത്തത്തിൽ വളരെ സ്ട്രക്ചേർഡ് ആയും വളരെ സിന്തറ്റിക് ആയും, വളരെ സമഗ്രമായി, പൂർണ്ണമായി ദിവ്യകാരുണ്യ ദൈവശാസ്ത്രം അവതരിപ്പിക്കുന്ന ഒരു പ്രബോധനമാണ്.
പ്രത്യേകിച്ച് അതിന്റെ 1322 മുതൽ 1419 വരെയുള്ള പ്രബോധന രേഖയുടെ പാരഗ്രാഫുകൾ. അത് ഈ ദിവ്യകാരുണ്യം ഒരു കൂദാശയാണ്, ഒരു ബലിയാണ്, അതുപോലെ യഥാർത്ഥ സാന്നിധ്യം—അതിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്യുന്ന, നിങ്ങൾക്ക് ഏറ്റവും സിമ്പിൾ ആയി പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഡിപെൻഡ് ചെയ്യാവുന്ന ഒരു രേഖയാണത്, കാറ്റിക്കിസം ഓഫ് ദി കാത്തലിക് ചർച്ച്, CCC എന്ന് പറയുന്ന അതിന്റെ 1322 മുതൽ 1419 വരെ (1322 to 1419).
ഇനി അതിനകത്ത് പറയുന്ന രണ്ടു മൂന്ന് ആശയങ്ങൾ ഞാൻ പെട്ടെന്ന് പറയാം.
വിശുദ്ധ കുർബാന കൃതജ്ഞതയും സ്തുതിയുമാണ് എന്ന് പറയുന്ന ഒരു ആശയം അവിടെ ശക്തമായിട്ട് എടുത്തു പറയുന്നുണ്ട്.
കുർബാന നമുക്ക് നമുക്ക് കൃതജ്ഞതാ ബലിയാണ്. എല്ലാ സൃഷ്ടികളുടെയും പ്രതിനിധിയായി സഭ ദൈവപിതാവിന് കൃതജ്ഞത അർപ്പിക്കുന്നതാണ്.
അതുപോലെതന്നെ ഈ അനമ്നേസിസ് (Anamnesis)—ഓർമ്മ, ഞാൻ അതിനെക്കുറിച്ച് പിന്നീട് ഒരിക്കൽ പറയാം.
അതായത് കുർബാന വീണ്ടും യേശുക്രിസ്തുവിനെ ബലിയർപ്പിക്കുകയല്ല, മറിച്ച് യേശുക്രിസ്തുവിന്റെ ബലി ബലിപീഠത്തിൽ സന്നിഹിതമാക്കുകയാണ്. “Making present the sacrifice on Calvary sacramentally”. കൗദാശികമായി യേശുക്രിസ്തുവിന്റെ ബലി അൾത്താരയിൽ വീണ്ടും അവതരിപ്പിക്കുക, വീണ്ടും സന്നിഹിതമാക്കുകയാണ്—മേക്കിങ് പ്രസന്റ്.
അതാണ് കുർബാന എന്ന് പറയുന്ന ആശയം. അതുപോലെ അനമ്നേസിസ്, ഓർമ്മയാചരണം എന്നതിന്റെ ഒരു വിശദീകരണമൊക്കെയാണ് അവിടെ.
അതുപോലെതന്നെ വിശുദ്ധ കുർബാന യേശുവിന്റെ യഥാർത്ഥ ശരീരവും രക്തവുമാണ് എന്ന് പറയുന്ന പ്രബോധനം—ഇതെല്ലാം നമുക്ക് ഈ കാറ്റിക്കിസത്തിൽ ആഴത്തിൽ കാണാൻ കഴിയും.
അപ്പൊ നിങ്ങൾക്ക് ഏറ്റവും ലളിതമായി നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നു, കൂടുതൽ കോംപ്ലിക്കേറ്റഡ് ആയിട്ട് നിങ്ങൾക്ക് വായിച്ചു പോകാൻ അല്ലെങ്കിൽ ഒത്തിരി ആഴത്തിൽ വായിച്ചു പോകാൻ ഉള്ള ഒരു അറിവ് നിങ്ങൾക്കില്ല, ഏറ്റവും ലളിതമായിട്ട് കിട്ടണമെന്നുണ്ടെങ്കിൽ അതിന് ഞാൻ സജസ്റ്റ് ചെയ്യുന്നതാണ് കാറ്റിക്കിസത്തിന്റെ ഞാൻ നേരത്തെ പറഞ്ഞ 1322 മുതൽ 1419 വരെയുള്ള ഖണ്ഡികകൾ.
വളരെ നല്ല ഒരു എക്സ്പ്ലനേഷൻ കുർബാനയെ സംബന്ധിക്കുന്നത് നമുക്ക് ലഭിക്കുന്നതിന് ഇടയാവും.
പിന്നീട് 2003-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ‘എക്ലേസിയ ദെ യൂക്കരിസ്തിയ’ (Ecclesia de Eucharistia) എന്ന് പറയുന്ന ഒരു ചാക്രിക ലേഖനം പുറത്തിറക്കി. ‘എക്ലേസിയ ദെ യൂക്കരിസ്തിയ’.
അതിനകത്ത് ഈ സഭയുടെ അസ്തിത്വവും വിശുദ്ധ കുർബാനയും തമ്മിലുള്ള ആഴമായ ഒരു ബന്ധം, അതായത് എങ്ങനെയാണ് സഭയുടെ നിലനിൽപ്പും എക്സിസ്റ്റൻസും അസ്തിത്വവും കുർബാനയും ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ആഴത്തിൽ വിശദീകരിക്കുന്ന ഒരു പ്രബോധനമാണത്.
അദ്ദേഹം ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘യൂക്കരിസ്റ്റിക് അമേസ്മെന്റ്’ (Eucharistic amazement)—കുർബാന വിസ്മയം. വിശുദ്ധ കുർബാന എന്ന ആ കുർബാനയോടുള്ള വിസ്മയം, അത്ഭുതം.
അത് റീസ്റ്റോർ ചെയ്യാൻ നമ്മളെ സഹായിക്കുന്ന പ്രബോധനങ്ങളാണ് അവിടെ കിട്ടുന്നത്.
ഇനി മറ്റൊന്ന് 2004-ൽ ‘റെഡെംപ്ഷനിസ് സാക്രമെന്തും’ (Redemptionis Sacramentum) എന്ന് പറയുന്ന ഒരു ഇൻസ്ട്രക്ഷൻ ആണത്.
അത് ദൈവാരാധനയുടെ കോൺഗ്രിഗേഷൻ—ഡിവൈൻ വർഷിപ്പിന്റെ കോൺഗ്രിഗേഷൻ പുറത്തിറക്കിയ ഒരു ഇൻസ്ട്രക്ഷൻ ആണത്.
അത് അത് ഞാൻ പറയാൻ കാരണം, ഇത് വളരെ വളരെ സ്ട്രിക്റ്റ് ആയി ആരാധന എങ്ങനെ നടത്തണം, എന്തൊക്കെയാണ് അതിന്റെ ബൗണ്ടറീസ്, എന്തൊക്കെയാണ് അതിന്റെ റൂൾ, അത് എല്ലാ തെറ്റായ പ്രവണതകളെയും തടയുന്ന വിധത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള ഒരു രേഖയാണത്.
ഇനി ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ 2007-ൽ ‘സാക്രമെന്തും കാരിത്താത്തിസ്’ (Sacramentum Caritatis) എന്ന പേരിൽ ഒരു പ്രബോധനം നൽകിയിട്ടുണ്ട്.
അത് വിശുദ്ധ കുർബാനയും നമ്മുടെ ജീവിതത്തിലെ സൽപ്രവൃത്തികളും അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും—ചാരിറ്റിയും തമ്മിലുള്ള ഒരു ബന്ധം, വിശുദ്ധ കുർബാനയുടെ ആ ആചരണവും ജീവിതവും അത് വളരെ മനോഹരമായിട്ട് അവതരിപ്പിക്കുന്ന ഒരു രേഖയാണത്.
അത് സാമൂഹിക നീതി, കുർബാന അർപ്പിക്കുന്നവർ സമൂഹത്തിന്റെ അവശത അനുഭവിക്കുന്ന മനുഷ്യരെ കൈപിടിച്ചുയർത്താനുള്ള ഉത്തരവാദിത്വമുണ്ട്, സാമൂഹിക നീതി നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നതാണ് കുർബാനയർപ്പണം എന്ന ഒരു നിർദ്ദേശം അതിനകത്ത് വളരെ പ്രകടമായിട്ട് കാണാൻ കഴിയും.
പിന്നെ പോപ്പ് ഫ്രാൻസിസിന്റെ, ഫ്രാൻസിസ് മാർപ്പാപ്പയുടെ 2022-ൽ ഇറങ്ങിയ ‘ദെസിദേരിയോ ദെസിദെരാവി’ (Desiderio Desideravi). ഇതൊക്കെ ഈ നമ്മുടെ ഭാഷയല്ല, ഞാൻ വായിക്കുമ്പോൾ ചിലപ്പോൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവാം.
അപ്പൊ ഇത് പോപ്പ് ഫ്രാൻസിസ്, ഇതൊരു അപ്പസ്തോലിക് ലെറ്റർ ആണ്, അപ്പസ്തോലിക രേഖയാണ്.
അത് പ്രത്യേകിച്ച് രണ്ടു തരത്തിലുള്ള, അതായത് വളരെ റിജിഡ് ആയ കൺസർവേറ്റീവ് ആയ നിലപാടുകളെയും, അതുപോലെതന്നെ കുർബാനയെ വളരെ ലിബറൽ ആയി തോന്നുന്ന വിധത്തിൽ അർപ്പിക്കുന്ന ആ പ്രവണതകളെയും—രണ്ടിനെയും വളരെ വഴക്കു പറയുന്ന, അതിനെതിരെയുള്ള ഒരു പ്രബോധനമാണ് ഫ്രാൻസിസ് മാർപ്പാപ്പ…
ഞാൻ പെട്ടെന്ന് എന്റെ കണ്ണിൽപ്പെട്ട കുറച്ച് അപ്പസ്തോലിക പ്രബോധനങ്ങൾ, സഭയുടെ പ്രബോധനങ്ങൾ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കാനായിട്ട് ശ്രമിച്ചതാണ്.
ഞാൻ ഇത് പറഞ്ഞതിന് എനിക്ക് പ്രത്യേകമായ ഒരു ഉദ്ദേശമുണ്ട്.
ഈ പേരുകളും ഒക്കെ നിങ്ങൾ ആരും ഓർത്തിരിക്കത്തില്ല എന്ന് എനിക്കറിയാം.
പിന്നെ ആരെങ്കിലുമൊക്കെ എഴുതിവെച്ചാൽ കുറച്ചൊക്കെ ഓർക്കുകയോ, പിന്നെ ഒത്തിരി പേര് ഇതൊന്നും വായിക്കാനും പോകത്തില്ല എന്നും എനിക്കറിയാം.
പിന്നെ എന്തിനാണ് ഇത്രയും സമയം ഇതിനുവേണ്ടി കളഞ്ഞത് എന്ന് ചോദിച്ചാൽ, കളഞ്ഞതല്ല അത്.
മറിച്ച് നമ്മൾ എപ്പോഴും ഏതു വിഷയത്തെയും സമീപിക്കുമ്പോൾ തിരുസഭ അതിനെ എങ്ങനെ മനസ്സിലാക്കി എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ഇന്ന് ഒരുപാട് വ്യത്യസ്തങ്ങളായ പ്രബോധനങ്ങൾ നിലവിലുണ്ട്. ഞാൻ ഒരു സഭയിലെ പുരോഹിതൻ എന്ന നിലയിൽ എനിക്ക് എപ്പോഴും ഉള്ള ഒരു സന്തോഷം, 2000 വർഷമായി സഭ കാലാകാലങ്ങളിൽ കൃത്യമായി നൽകിയ പ്രബോധനങ്ങളുടെ വെളിച്ചത്തിലാണ് ഇന്ന് ഞാൻ ഉൾപ്പെട്ടു നിൽക്കുന്ന സഭയിലും നിങ്ങൾ ഉൾപ്പെട്ടു നിൽക്കുന്ന സഭയിലും ദിവ്യകാരുണ്യം നിലനിൽക്കുന്നത്.
ആയിരക്കണക്കിന് വിഭജനങ്ങൾ സഭയിൽ നടക്കുമ്പോൾ, ആ വിഭജനങ്ങളുടെയെല്ലാം പിന്നിൽ സഭാ പ്രബോധനത്തെ ശരിയായി മനസ്സിലാക്കാതെ സ്വന്തം പ്രബോധനങ്ങളുടെ പിന്നാലെ പോയ ആളുകളുടെ ഒരു ചരിത്രം ഉണ്ടാകും.
വിഭജിക്കപ്പെട്ടു പോകുന്ന എല്ലാ ആളുകളുടെയും പ്രത്യേകത, അവർക്ക് സ്വന്തമായിട്ട് ഒരു പ്രബോധനം ഉണ്ടാകും.
അപ്പസ്തോലനായ പത്രോസ് പറഞ്ഞ ഒരു വാചകമുണ്ട്: “വിശുദ്ധ ലിഖിതത്തിലെ പ്രവചനങ്ങൾ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല.”
അപ്പസ്തോലൻ വ്യക്തമായിട്ട് പറയുകയാണ്. ഇന്ന് സംഭവിക്കുന്ന ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള വിധത്തിൽ തങ്ങൾക്ക് ഇണങ്ങിയ വിധത്തിൽ വചനത്തെ വ്യാഖ്യാനിക്കുകയും, അങ്ങനെ ആയിരക്കണക്കിന് പതിനായിരക്കണക്കിന് വ്യത്യസ്തങ്ങളായ വിശ്വാസ സമൂഹങ്ങൾ ഉണ്ടാവുകയും ചെയ്തു.
എന്നാൽ സഭയുടെ ഒരു പ്രത്യേകത, 2000 വർഷമായിട്ട് സഭ തന്റെ പ്രബോധനത്തിൽ കൃത്യമായി നിലനിൽക്കുന്നു എന്നുള്ളതാണ്.
അതായത് എനിക്ക് ഒരു സന്തോഷം സഭയെക്കുറിച്ചുള്ളത്, ഏത് കാര്യത്തെക്കുറിച്ചും സഭ ആദിമ സഭാപിതാക്കന്മാരുടെ കാലം മുതൽ കൃത്യമായ ഒരു പ്രബോധനത്തിന്റെ ലൈൻ ഇടമുറിയാതെ കാത്തു സൂക്ഷിച്ചു എന്നതാണ്.
അതായത് ഇന്ന് കുർബാനയെക്കുറിച്ച് നമ്മൾ എന്ത് മനസ്സിലാക്കുന്നുവോ അത് ഒന്നാം നൂറ്റാണ്ട് മുതൽ, ആദിമ നൂറ്റാണ്ട് മുതൽ സഭ മനസ്സിലാക്കിയിരുന്ന അതേ ചിന്തകളുടെ തുടർച്ചയായിട്ടാണ്.
അത് കാലാകാലങ്ങളിൽ ഓരോരുത്തരുടെ ചിന്തയ്ക്കനുസരിച്ച് മാറ്റം വന്നിട്ടില്ല. ആ മാറ്റം ആര് കൊണ്ടുവരാൻ ശ്രമിച്ചാലും ആ സമയത്ത് സഭ കൃത്യമായിട്ട് അതിൽ ഇടപെട്ടിട്ടുണ്ട്, കൃത്യമായ പ്രബോധനം നൽകിയിട്ടുണ്ട്.
ഞാൻ ഈ ദിവ്യകാരുണ്യ ശുശ്രൂഷയിൽ പങ്കെടുക്കുന്ന നിങ്ങളോടെല്ലാം എന്റെയൊരു അപേക്ഷ, നമ്മള് ദിവ്യകാരുണ്യം സഭയുടെ പ്രോപ്പർട്ടിയാണ്.
അത് സഭയെയാണ് ദൈവം ഭരമേൽപ്പിച്ചത്. അതുകൊണ്ടുതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനങ്ങൾ അതിനെ അതിന്റെ പാവനതയിൽ കാത്തുസൂക്ഷിക്കാൻ സഹായിക്കില്ല.
തിരുസഭ എന്ത് പഠിപ്പിച്ചു എന്നുള്ളത് നമ്മുടെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതുകൊണ്ട് വളരെ നന്നായി സഭയോട് ചേർന്ന് ചിന്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഇന്നത്തെ ഒരു ടാസ്ക് ഇതാണ്. അപ്പസ്തോലനായ പൗലോസിന് ഒരു ഇടവകപ്പള്ളി ഉണ്ടായിരുന്നോ എന്നൊരു അന്വേഷണം ഒരിക്കൽ എന്റെ മനസ്സിൽ വന്നു.
ഞാൻ അപ്പസ്തോല പ്രവർത്തനങ്ങൾ ശ്രദ്ധിച്ചു വായിച്ചപ്പോൾ എനിക്ക് മനസ്സിലായി, അപ്പസ്തോലനായ പൗലോസിന് ഒരു ഇടവകപ്പള്ളി ഉണ്ടായിരുന്നു. ആ ഇടവകപ്പള്ളിയാണ് അന്ത്യോക്യയിലെ സഭ.
അദ്ദേഹം ഓരോ മിഷനറി യാത്ര തുടങ്ങുന്നതും അവസാനിപ്പിച്ചതും അവിടെയായിരുന്നു.
ഞാൻ പറഞ്ഞു വരുന്നത്, നമ്മളൊരു നമ്മളെത്ര വളർന്നാലും നമ്മുടെയൊരു ഇടവക—അതാണ് നമ്മുടെ വേര്.
അതുകൊണ്ട് ‘ലവ് യുവർ പാരിഷ്’ (Love your parish), നിങ്ങളുടെ ഇടവകയെ സ്നേഹിക്കുക. അപ്പോ ഇടവകയെ സ്നേഹിക്കുക. ഒറ്റപ്പെട്ടും വിഭജിച്ചും ഭിന്നിച്ചും നിൽക്കുന്നതിനു പകരം ഒരു ഇടവകയുടെ ഭാഗമാവുക, ആ ഇടവകയെ സ്നേഹിക്കുക, അവിടെയുള്ള പുരോഹിതനെ ബഹുമാനിക്കുക, ആ ഇടവകയിലെ ജനങ്ങളെ സ്നേഹിക്കുക, അതിന്റെ എല്ലാ കാര്യത്തിനും വേണ്ടി ആത്മാർത്ഥമായിട്ട് കഷ്ടപ്പെടുക. അങ്ങനെ പാരിഷിനെ സ്നേഹിക്കുന്നത് ഈശോയെ സ്നേഹിക്കുന്നതിന് തുല്യമാണ്.
അതുകൊണ്ട് ഒരു ടാസ്ക് ആയിട്ട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ ഇടവകയ്ക്ക് വേണ്ടി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഒരു കുഞ്ഞു കാര്യം, ഈ ദിവ്യകാരുണ്യ ശുശ്രൂഷയുടെ ഭാഗമായിട്ട്—അതൊരുപക്ഷേ ഒരു ചൂലെടുത്ത് അതിന്റെ മുറ്റമൊന്നു തൂക്കുന്നത് മുതൽ തുടങ്ങാം.
അവിടെയുള്ള ടോയ്‌ലറ്റുകൾ ക്ലീൻ ചെയ്യുന്നതാവാം.
അവിടെ രണ്ട് ചെടി വെച്ചുപിടിപ്പിക്കുന്നതാവാം. അല്ലെങ്കിൽ വൃത്തികേടായിട്ട് കിടക്കുന്ന ഏതെങ്കിലും ഒരു കാർപ്പറ്റോ അല്ലെങ്കിൽ എന്തെങ്കിലും ഒന്ന് മാറ്റി പുതിയതൊന്നു വാങ്ങിച്ചിടുന്നതാവാം.
എന്തെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ഇടവകയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന…
ഒന്നുമല്ലെങ്കിൽ കുറെ സമയം ഇടവകയ്ക്ക് വേണ്ടി പള്ളിയിൽ പോയിരുന്ന് പ്രാർത്ഥിക്കുകയെങ്കിലും ചെയ്യാൻ, അങ്ങനെ നമ്മുടെ സ്നേഹം പ്രകടമാക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇങ്ങനെ പ്രാർത്ഥിക്കണം: “ഈശോയെ, നിന്റെ ശരീരമായ സഭയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ.” നിന്റെ ശരീരമായ സഭയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കാം.
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ദിവ്യകാരുണ്യ ആശീർവാദത്തിൽ നമ്മുടെ ഈ ചിന്തകൾ വ്യക്തിജീവിതത്തിൽ മാംസം ധരിക്കാൻ ഇടയാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
ദൈവമായ കർത്താവേ, ഒരു പ്രഭാതം കൂടി അങ്ങയെ കാണാൻ അങ്ങ് ഞങ്ങളെ സഹായിച്ചു.
ആയുസ്സും ആരോഗ്യവും ദൈവമേ അങ്ങ് തരുമ്പോൾ അത് അങ്ങയെ സ്നേഹിക്കാനാണ്, അങ്ങയെ മഹത്വപ്പെടുത്താനാണ്, ഞങ്ങളുടെ കുറവുകളെ പരിഹരിക്കാനുള്ള മറ്റൊരു അവസരം കൂടിയാണത് എന്ന് തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കണമേ.
ഓരോ ദിവസവും അങ്ങ് ദാനമായി തരുമ്പോൾ അത് ഞങ്ങള് ഞങ്ങളെ നവീകരിക്കാനുള്ള ഒരു പരിശ്രമം കൂടി നടത്താനാണ് എന്ന് തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവേ, സാവൂൾ ദമാസ്കസിൽ വെച്ച് ദൈവജനത്തെ പീഡിപ്പിക്കുമ്പോൾ “നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?” എന്നാണ് അവിടുന്ന് ചോദിച്ചത്.
സഭയും അങ്ങും ഒന്നാണ് എന്ന് അവിടുന്ന് പഠിപ്പിച്ചു. സഭയെ സ്നേഹിക്കുമ്പോൾ ഞങ്ങൾ അങ്ങയെയാണ് സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഞങ്ങളുടെ കണ്ണ് തുറന്നു തരണം എന്ന് പ്രാർത്ഥിക്കുന്നു.
സഭയ്ക്ക് ദോഷമായി വരുന്ന ഒന്നും ഞങ്ങളുടെ സംസാരത്തിലോ ഞങ്ങളുടെ നിലപാടുകളിലോ പ്രവർത്തികളിലോ ഉണ്ടാകാതിരിക്കാൻ, സഭാശരീരത്തെ ഞങ്ങൾ സംരക്ഷിക്കാൻ, സഭയ്ക്ക് ഹാനികരമായതൊന്നും ഞങ്ങൾ ചെയ്യാതിരിക്കാൻ, സഭയാകുന്ന ശരീരത്തെ പടുത്തുയർത്താൻ, സഭയാകുന്ന ശരീരത്തിലെ കുറവുകളെ ഞങ്ങളുടെ വിശ്വസ്തത കൊണ്ട് പരിഹരിക്കാൻ കർത്താവേ ഞങ്ങളെ സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.
മരണം വരെയും സഭയോട് ചേർന്നു നിന്ന് വിശ്വസ്തരായി അങ്ങയുടെ മുൻപാകെ കാണപ്പെടാൻ ഞങ്ങളെ സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.
തിരുസഭയുടെ വിവിധങ്ങളായ തലങ്ങളെ സമർപ്പിക്കുന്നു.
അഭിവന്ദ്യ പിതാക്കന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവമേ സഭയെ നയിക്കുന്ന ഇടയന്മാരെ സമർപ്പിക്കുന്നു, പുരോഹിതന്മാരെ സമർപ്പിക്കുന്നു, ദൈവശുശ്രൂഷകരെ സമർപ്പിക്കുന്നു, ദൈവവേലക്കാരെ സമർപ്പിക്കുന്നു, ആത്മീയ ശുശ്രൂഷാ വേദികളെ സമർപ്പിക്കുന്നു, ദൈവരാജ്യ ശുശ്രൂഷകളെ സമർപ്പിക്കുന്നു, സുവിശേഷ പ്രഘോഷകരെ സമർപ്പിക്കുന്നു.
കർത്താവേ മിഷണറിമാരെ സമർപ്പിക്കുന്നു. ലോകത്തിന്റെ അപകടകരമായ സാഹചര്യങ്ങളിൽ യേശുവിനുവേണ്ടി ജീവിക്കുന്നവരെ കർത്താവേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
എല്ലാ ദൈവശുശ്രൂഷകളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
ഈ ആശീർവാദത്തിലൂടെ സഭയിൽ പുതിയ ഉണർവ് ഉണ്ടാവാൻ, കർത്താവേ സഭാശരീരം ശക്തിപ്പെടാൻ, ദിവ്യകാരുണ്യ സ്നേഹം വർദ്ധിക്കാൻ, അനേകർ ദൈവത്തെ ഏറ്റുപറയാൻ, വലിയ മാനസാന്തരങ്ങൾ നടക്കാൻ ഇടയാക്കണമെന്ന് പ്രാർത്ഥിച്ച് കർത്താവേ ഞങ്ങൾ അങ്ങയുടെ ആശീർവാദം സ്വീകരിക്കുന്നു.
കാരുണ്യവാനായ കർത്താവ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും അനുഗ്രഹിച്ച് ആശീർവദിക്കട്ടെ.
തിരുസഭയെ സ്നേഹിക്കാൻ കർത്താവ് നിങ്ങളുടെ ഹൃദയത്തിൽ സഭാസ്നേഹം വർദ്ധിപ്പിക്കട്ടെ.
സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിങ്ങൾ കൂടുതൽ ഉണർവുള്ളവരായി മാറട്ടെ.
സഭയുടെ പോരായ്മകളും കുറവുകളും നിങ്ങളുടെ വിശ്വസ്തത കൊണ്ട് പരിഹരിക്കാൻ, ആത്മാർത്ഥതയും വിശ്വസ്തതയും അധർമ്മത്തിന് പരിഹാരമെന്നരുളിചെയ്ത കർത്താവ് നിങ്ങളെ സഹായിക്കട്ടെ.
നിങ്ങളുടെ ഇടവകയെ ശക്തിപ്പെടുത്താൻ ദൈവം നിങ്ങളെ ഉപയോഗിക്കട്ടെ.
ദൈവരാജ്യശുശ്രൂഷകൾക്കായി ദൈവം നിങ്ങളെ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്യട്ടെ.
നിങ്ങളുടെ ജീവിതം വഴിയായി ദൈവജനം മഹത്വപ്പെടാനും, സഭയുടെ ശിരസ്സ് ഉയർന്നു നിൽക്കാനും ഇടയാവട്ടെ.
സഭയ്ക്ക് വന്നുപോയ കുറവുകളും ബലഹീനതകളും നിങ്ങളുടെ ജീവിതത്തിലൂടെ പരിഹാരം ചെയ്ത് സഭയെ ശക്തിപ്പെടുത്തി നിർത്താൻ ദൈവം നിങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കട്ടെ,
ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply