ജോസഫ് ചിന്തകൾ 147

ജോസഫ്: ഏറ്റവും വലിയ മരിയ വിശുദ്ധൻ

 
മരിയൻ മാസമായ മെയ് മാസത്തിൻ്റെ ആദ്യ ആഴ്ചയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിനു സമ്പൂർണ്ണമായി സമർപ്പണം നടത്തേണ്ട ഒരു മാസം. ഏറ്റവും വലിയ മരിയഭക്തനായ വിശുദ്ധൻ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം.ഈശോയുടെ വളർത്തു പിതാവിനെക്കാൾ വലിയ ഒരു മരിയ വിശുദ്ധൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.
 
മറിയത്തിനു സമ്പൂർണ്ണ സമർപ്പണം നടത്തിയ ആദ്യ വ്യക്തിയാണ് യൗസേപ്പിതാവ്. കാൽവരിയിലെ കുരിശിൽ ചുവട്ടിൽ വച്ച് മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിക്കാൻ പ്രിയ ശിഷ്യനോടു ആവശ്യപ്പെടുന്നതിനു എത്രയോ മുമ്പേ മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിച്ച വ്യക്തിയായിരുന്ന യൗസേപ്പിതാവ്. അവൻ്റെ ഹൃദയത്തിൽ എന്നും ഈശോയ്ക്കും മറിയത്തിനും സ്ഥാനമുണ്ടായിരുന്നു. ഈശോയ്ക്കും മറിയത്തിനും വേണ്ടിയാണ് അവൻ ജീവിച്ചതും മരിച്ചതും. അവരുടെ സുരക്ഷിതത്വത്തിനു വേണ്ടി സ്വയം കാവൽക്കാരനായ വ്യക്തിയാണ് യൗസേപ്പിതാവ്.
 
പരിശുദ്ധ കന്യകാമറിയത്തെ സ്വഭവനത്തിൽ സ്വീകരിക്കാൻ തയ്യാറാവുന്ന ജീവിതങ്ങളിൽ ഐശ്വര്യവും ശാന്തിയും സമാധാനവും എന്നും നിലനിൽക്കും. യൗസേപ്പിതാവിനെപ്പോലെ മറിയത്തെ സ്വഭവത്തിൽ സ്വീകരിക്കാൻ ഭയപ്പെടേണ്ട എന്ന ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകൾ നമുക്കു ഹൃദയത്തിൽ സൂക്ഷിക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading