ജോസഫ് ചിന്തകൾ 203

ജോസഫ് തിരുകുടുംബ വീട്ടിലെ തിരിവെട്ടം

 
ട്രിനിറ്റേറിയൻ സഭാംഗമായ റവ. ഡോ. ബിനോജ് മാത്യു പുത്തൻപുരയ്ക്കലച്ചൻ എഴുതിയ മനോഹരമായ ഒരു ഇംഗ്ലീഷ് കവിതയാണ് Be a Candle in Someone’s Life. ആരുടെയെങ്കിലും ജീവിതത്തിൽ ഒരു മെഴുകുതിരി വെട്ടമാകുക എന്നതാണ് ഈ കവിതയുടെ കേന്ദ്ര ആശയം. മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകർത്തുന്ന ജീവിതം ക്രൈസ്തവ സാക്ഷ്യത്തിൻ്റെ വിലയുള്ള സാക്ഷിപത്രമാണ്. കോവിഡ് മഹാവ്യാധിയുടെ കാലഘട്ടത്തിൽ ലോകം സന്ദിഗ്‌ദ്ധാവസ്ഥയിൽ തട്ടി തടയുമ്പോൾ വെളിച്ചമാകാനുള്ള വിളി ഒത്തിരി പ്രതീക്ഷ നൽകുന്നവയാണ്.
 
തിരുകുടുബം സന്ദിഗ്‌ദ്ധാവസ്ഥയിൽ ആയിരുന്നപ്പോൾ വെളിച്ചമേകിയ തിരി നാളമായിരുന്നു യൗസേപ്പിതാവ്. ലോകത്തിൻ്റെ പ്രകാശമായ തൻ്റെ വളർത്തുമകനുമായുള്ള സംസർഗമായിരുന്നു ആ തിരിനാളത്തിൻ്റെ ശോഭ പതിന്മടങ്ങായി വർദ്ധിച്ചു.
 
ആകുലതകളും ആശങ്കകളും നസറത്തിലെ ആ കൊച്ചു ഭവന കീഴടക്കാതിരുന്നത് ഈശോയും മറിയയും യൗസേപ്പിതാവും പരസ്പരം പ്രകാശം പകർന്നു നൽകിയതുകൊണ്ടാണ്. മറ്റൊരർത്ഥത്തിൽ മറിയവും യൗസേപ്പും ഉണ്ണീശോമായുള്ള സർ സംസഗർത്തിൽ കൂടുതൽ പ്രകാശപൂരിതരായതിനാലാണ്.
 
നമ്മുടെ വാക്കുകളിലൂടെയും പുഞ്ചിരിയിലൂടെയും നമ്മുടെ വിഭവങ്ങളിലൂടെയും പ്രാർത്ഥനയ്ക്കായി കരം ഉയർത്തുന്നതിലൂടെയും ഒരു തിരിനാളമാകാൻ കഴിയുമെന്ന് ബിനോജച്ചൻ കുറിക്കുന്നു.
 
യൗസേപ്പിതാവിൻ്റെ മാതൃക പിൻഞ്ചെന്ന് ആരുടെയെങ്കിലും ജീവിതത്തിൽ ഒരു തിരിനാളമാകാൻ നമുക്കു പരിശ്രമിക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements
Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ജോസഫ് തിരുകുടുംബ വീട്ടിലെ തിരിവെട്ടം”

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading