തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്കെതിരെ ജാഗ്രത പുലർത്തുക

ഫ്രാൻസിസ് മാർപാപ്പാ സ്വവർഗ്ഗ അനുരാഗികൾക്ക് അനുകൂലമായ സിവിൽ നിയമം കൊണ്ടുവരണമെന്നു പറഞ്ഞു എന്ന തരത്തിൽ ഏഷ്യാനെറ്റിലും മനോരമയിലും വാർത്തകൾ വന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ !!!

മൂന്ന് കാര്യങ്ങൾകൊണ്ട് മേൽപ്പറഞ്ഞ വാർത്ത വസ്തുതാവിരുദ്ധമാണ് എന്ന് നിസ്സംശയം പറയാം

  1. സിറിയയിലും ഉക്രൈനിലും നടന്ന യുദ്ധങ്ങളെക്കുറിച്ചും, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന സാമൂഹിക വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ എടുത്ത നിലപാടുകളെയും കുറിച്ചാണ് “Francesco” എന്ന ഡോക്യുമെൻററി പ്രധാനമായും ചർച്ച ചെയ്യുന്നത്.
  2. പ്രസ്തുത ഡോക്യുമെന്‍ററിയുടെ സംവിധായകന്റെ, മാർപാപ്പ തന്നോട്ഇപ്രകാരം തന്നോട് പറഞ്ഞു എന്ന ഒരു പ്രസ്താവനയുടെ പിൻബലത്തിൽ മാത്രമാണ് ഇത്തരം ഒരു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ സ്വവർഗാനുരാഗത്തെ കുറിച്ച് എന്തെങ്കിലും മാർപാപ്പ പറഞ്ഞിട്ടുള്ളതായി ഈ ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട വത്തിക്കാനിൽ നിന്ന് വന്ന വാർത്തയിൽ എവിടെയും പരാമർശമില്ല. മറിച്ച് സിറിയയിലും ഉക്രൈനിലുമൊക്കെ നടന്ന യുദ്ധങ്ങളെ കുറിച്ചുള്ള പരാമർശം പ്രസ്തുത വാർത്തയിലുണ്ട്.
  3. ഈ ഡോക്യുമെൻററി പൂർണ്ണരൂപത്തിൽ ഈ നിമിഷം വരെയും എവിടെയും പബ്ലിഷ് ചെയ്യപ്പെട്ടിട്ടില്ല, പിന്നെ എങ്ങനെയാണ് ഇത്ര വ്യക്തമായും കൃത്യമായും മനോരമയ്ക്ക് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞു എന്ന് സമർത്ഥിക്കാൻ സാധിക്കുക?
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading