🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
*പരിശുദ്ധാത്മാവിനോടുള്ള നൊവേന ഒന്നാം ദിവസം*
🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️


*”കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു”*
(പ്രഭാ. 17:3).

*പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു*
(നിയ. 6:5).

*അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.*

*1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.*

*”കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.”*
(സങ്കീ. 107:1)

*ഒന്നാം ദിവസം – ദൈവിക ജീവനില്‍ വളരാന്‍*

*”ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്‍ വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും.” (യോഹ.7:37-38)*

*”സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനുമായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.” (മത്താ. 11:25) അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുകയും അവന്‍റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് പാപങ്ങള്‍ കഴുകിക്കളയാന്‍ തക്കവിധം കൃപ നല്‍കുകയും ചെയ്യുന്ന യേശുനാമത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്ന് തന്‍റെ സമ്പത്ത് വര്‍ഷിക്കുന്നതിനു ഞങ്ങള്‍ നന്ദി പറയുന്നു. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരുമെന്ന് വാഗ്ദാനം ചെയ്ത യേശുവേ, ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു.*

*ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ശക്തിയോടെ ജീവിക്കുന്ന എന്‍റെ ഈശോയെ, അങ്ങയെ എന്‍റെ എകരക്ഷകനും നാഥനും കര്‍ത്താവും ദൈവവുമായി ഞാന്‍ സ്വീകരിക്കുന്നു. പാപത്തെയും പാപസാഹചര്യങ്ങളെയും സാത്താന്‍റെ കുടിലതന്ത്രങ്ങളെയും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശു ക്രിസ്തുവിനെ എന്‍റെ കര്‍ത്താവും രാജാവുമായി ഞാന്‍ എന്‍റെ ഹൃദയത്തില്‍ പൂജിക്കുന്നു. യേശു ദൈവപുത്രനും (യോഹ.4:49) ലോകരക്ഷകനും (യോഹ. 4:42) സമാധാനത്തിന്‍റെ രാജാവും നിത്യനായ പിതാവും സര്‍വ്വശക്തനുമായ ദൈവവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം എന്‍റെ ഹൃദയത്തില്‍ വിശ്വസിച്ച് അധരത്തിലൂടെ ഏറ്റു പറയുവാനും ലോകം മുഴുവനിലും ഈ രക്ഷയെ ആഘോഷിക്കുവാനും എന്നെ അങ്ങയുടെ ഒരു ഉപകരണമാക്കണമേ. ആമ്മേന്‍.*
*1 സ്വര്‍ഗ്ഗ 1 നന്മ. 1 ത്രിത്വ*
🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading