💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ നവനാൾ 💐

💐 Little Flower Novena in Malayalam | Kochuthresiayude Novena 💐

എട്ടാം ദിനം | 8th Day

പാവനാത്മവേ നീ വരണമേ

മാനസാമണി കോവിലിൽ….

നായകാ ഞങ്ങൾ നാവിനാലങ്ങേ

സ്നേഹസംഗീതം പാടുന്നു…

നിൻ പ്രകാശത്തിൻ രശ്മിയാലെന്റെ

അന്ധകാരമകറ്റണേ…

നിന്റെ ചൈതന്യശോഭയാലുള്ളം

സുന്ദരമാക്കി തീർക്കണേ….

സുന്ദരമാക്കി തീർക്കണേ

(പാവനാത്മവേ)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️

: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ

എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു.

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈപുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍

1 സ്വർഗ്ഗ 1 നന്മ 1 ത്രിത്വ

നവനാൾ എട്ടാം ദിന പ്രാർത്ഥന

സ്നേഹപിതാവായ ദൈവമേ, അങ്ങയോടുള്ള സ്നേഹത്താൽ ഞങ്ങളെ ഉജ്വലിപ്പിക്കണമേ. അങ്ങേ പുത്രന്റെ തിരുഹൃദയത്തിന്റെ മഹത്വത്തിനായി ഞങ്ങളുടെ ഓരോ ഹൃദയതുടിപ്പും വിശുദ്ധീകരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഞങ്ങളുടെ ചിന്തകളും, ഏറ്റം ലളിതമായ പ്രവർത്തികൾപോലും അവിടുത്തെ തിരുകുമാരന്റെ അനന്ത യോഗ്യതകളിലേയ്ക്ക് ഒന്നിപ്പിക്കുന്നതിലൂടെ ഞങ്ങളുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു. സ്വർഗരാജ്യം ശിശുക്കൾക്കായി സജ്ജമാക്കിയ കർത്താവേ, അവിടുത്തെ ദാസിയായ വിശുദ്ധ കൊച്ചുത്രേസ്യാ വഴി ഏറ്റം ആത്മവിശ്വാസത്തോടെ അങ്ങയെ പിൻചെല്ലുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. ഞങ്ങൾക്ക് വേണ്ടിയുള്ള അവളുടെ പ്രാർത്ഥനയിലൂടെ അങ്ങേ മഹത്വം ദർശിക്കുവാൻ ഞങ്ങൾക്ക് ഇടയാക്കണമേ. ഈ മഹാദാനം അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളെ കുറിച്ച് ഞങ്ങൾക്ക് നൽകിയരുളണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ

വിശുദ്ധ ഗ്രന്ഥവായന (ലൂക്ക   8 : 5 –8)

Luke 8, 4-8 POC Malayalam

നവനാൾ ജപം

ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ. / നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും / നിഷ്കളങ്കതയുടെ / മാതൃകയായി / ഞങ്ങൾക്ക് / നൽകുകയും ചെയ്തു. / എന്റെ സ്വർഗ്ഗ വാസം / ഭൂമിയിൽ / നന്മ ചെയ്യുന്നതിനായി / ഞാൻ ചിലവഴിക്കുമെന്നും / കാലത്തിന്റെ അവസാനം വരെ / ആ ജോലിയിൽ നിന്ന് / ഞാൻ വിരമിക്കുകയില്ലെന്നുമുള്ള / നിന്റെ വാഗ്ദാനം / അനുസ്മരിച്ചു / ഞങ്ങളുടെ / പ്രത്യേകമായ ഈ ആവശ്യം ( നമ്മുടെ നിയോഗങ്ങൾ മൗനമായി സമർപ്പിക്കാം ) നിന്റെ ദിവ്യമണവാളനായ / ഈശോയിൽ നിന്നും / ഞങ്ങൾക്ക് സാധിച്ചു തരേണമേ. / നിന്നെ പോലെ / ദൈവത്തെയും / മനുഷ്യരെയും / സേവിച്ചു / ശുശ്രൂഷിച്ചു / വിശ്വാസ തികവോടെ / ജീവിതം നയിക്കുവാൻ / ഞങ്ങൾക്കുവേണ്ടി / യേശുനാഥനോട് / പ്രാർത്ഥിക്കേണമേ. / ആമ്മേൻ

1 സ്വർഗ്ഗ 1 നന്മ 1 ത്രീത്വ (പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടി)

വിശുദ്ധ കൊച്ചുത്രേസ്യായെ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ഇതാ അങ്ങയുടെ പാദാന്തികത്തിൽ ഞങ്ങൾ അർപ്പിക്കുന്നു. സ്നേഹത്താൽ ജ്വലിക്കുന്ന ഒരാത്മാവിന് നിഷ്‌ക്രിയമായി തുടരാൻ കഴിയുകയില്ല എന്നരുൾ ചെയ്ത അങ്ങയിൽ ആശ്രയിച്ചുകൊണ്ടു ഞങ്ങൾ അർപ്പിക്കുന്ന ഈ യാചനകൾ കനിവോടെ കേട്ടരുളണമെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

വിശുദ്ധ കൊച്ചുത്രേസ്യായുടെ ലുത്തിനിയ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ അനുഗ്രഹിക്കണമേ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

(ഞങ്ങളെ അനുഗ്രഹിക്കേണമേ)

⬇️

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ

(ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ)

⬇️

പരിശുദ്ധ വിജയമാതാവേ:

നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ:

ദൈവത്തിന്റെ വിശ്വസ്ത ദാസിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

കാരുണ്യം നിറഞ്ഞ സ്നേഹത്തിന് പാത്രമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

മിശിഹായുടെ ദിവ്യമണവാട്ടിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ സമ്മാനമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

അനുസരണത്തിന്റെ മാതൃകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവേഷ്ടങ്ങളെ അത്യധികം സ്നേഹിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

ഉണ്ണിയേശുവിന്റെ സ്വന്തമായ കൊച്ചുറാണി:

സമാധാനത്തിന്റെ സ്നേഹിതയെ:

ക്ഷമയുടെ ദർപ്പണമേ:

ത്യാഗത്തിന്റെ പര്യായമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ക്ഷമിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വിശുദ്ധ കൊച്ചുത്രേസ്യായെ:

ആശ്രിതരുടെ ആലംബമേ:

യേശുവിന്റെ ദിവ്യപ്രണയിനിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

തിരുമുഖനാഥനെ ഗാഢമായി സ്നേഹിച്ചവളെ:

ദൈവതിരുമുമ്പിൽ ഞങ്ങളുടെ ശക്തയായ അഭിഭാഷികയെ:

പ്രാർത്ഥനയിൽ അഭിവൃദ്ധിപ്രാപിച്ചവളെ:

സ്വർഗ്ഗത്തിൽ നിന്നും നിരന്തരം റോസാപൂക്കൾ വർഷിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയവാസം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി ചിലവഴിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

അപേക്ഷകൾ ഉപേക്ഷിക്കാത്ത വിശുദ്ധ കൊച്ചുത്രേസ്യായെ:

നിർമ്മല കന്യകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവമഹത്വത്താൽ ജ്വലിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്നേഹത്താൽ ജ്വലിക്കുന്ന ചെറുപുഷ്പമേ:

വണക്കത്തിന് യോഗ്യയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ലാളിത്യപൂർണ്ണയായ കന്യകയെ:

അസാധാരണ വിവേകത്തിനുടമയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ വനിയിൽ വിരിഞ്ഞ റോസാപുഷ്പമേ:

ദിവ്യസ്നേഹത്തിന് പാത്രമായ കൊച്ചുറാണി:

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ

പ്രാർത്ഥിക്കാം

ഓ ദൈവമേ അങ്ങയുടെ അനന്ത സ്നേഹത്താൽ വിശുദ്ധ കൊച്ചുത്രേസ്യായെ ഉജ്വലിപ്പിക്കുവാൻ അങ്ങ് തിരുവുള്ളമായല്ലോ. ഈ കന്യകയുടെ മാധ്യസ്ഥ്യം വഴി പൈശാചീകശക്തികളിൽ നിന്നും ഞങ്ങൾ രക്ഷിക്കപ്പെടുവാൻ അങ്ങ് കൃപ ചെയ്യുകയും, അവളെ പോലെ ഗാഢമായി അങ്ങയെ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുത്തുവാനും ഞങ്ങളെ അർഹരാക്കുകയും ചെയ്യണമേ ആമ്മേൻ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ: വിശുദ്ധ കൊച്ചുത്രേസ്യായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

പ്രാർത്ഥിക്കാം

ഓ ദൈവമേ, അവിടുത്തെ വിശുദ്ധരുടെ മഹത്വത്തിൽ അങ്ങ് ആനന്ദിക്കുന്നുവല്ലോ. അവരുടെ മഹനീയ മാതൃകയാൽ സഭയെ അങ്ങ് നിരന്തരം പരിപോഷിപ്പിക്കുകയും ചെയ്യുന്നു. വിശുദ്ധ ചെറുപുഷ്പമേ, നിന്നെ നിർമ്മലയായി കാത്തുസൂക്ഷിച്ച നല്ല ദൈവത്തിന്റെ പരിപാലനയിൽ ഞങ്ങളിതാ പൂർണ്ണമായി ശരണപ്പെടുന്നു. അങ്ങയുടെ സഹായത്താൽ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളെയും, പ്രത്യേകിച്ച് ഏറ്റവും പ്രയാസകരവും സമ്മർദ്ദവും ഉള്ള സന്ദർഭങ്ങളെയും തരണം ചെയ്യുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. ഓ ദൈവമേ, ദൈനംദിനജീവിതത്തിൽ അവിടുത്തെ തിരുമുഖം ദർശിക്കുവാൻ വിശുദ്ധ കൊച്ചുത്രേസ്യ യ്ക്ക് അങ്ങ് അനുഗ്രഹം നൽകിയല്ലോ. അവളുടെ മദ്ധ്യസ്ഥം വഴിയായി ഞങ്ങളുടെ അനുദിനജീവിതത്തിൽ ഉടനീളം നിലനിൽക്കുന്ന അവിടത്തെ നിറസാന്നിധ്യത്തെക്കുറിച്ച് ഞങ്ങളെ ബോധ്യം ഉള്ളവരാകണം എന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ

നല്ല ദൈവമേ അങ്ങയുടെ സ്നേഹഭാജനമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ ഇരുപത്തിനാല് വർഷത്തെ ഭൗമീക വാസത്തിൽ അങ്ങ് വർഷിച്ചിട്ടുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് പ്രതിനന്ദിയായി… ( 24 ത്രീത്വ സ്തുതി )

സമാപന ഗാനം

ഉണ്ണിയീശോതൻ കണ്ണിലുണ്ണിയായി

മിന്നിടും കൊച്ചുത്രേസ്യാ നീ,

വിണ്ണിൽ നിന്നുമീ മന്നിലേക്ക് നിൻ

കണ്ണിണകൾ തിരിക്കേണേ

പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി നിത്യം

നന്മ തൻ പൂക്കൾ തൂകണേ

കൽമഷങ്ങൾ അകന്നു വാഴുവാൻ

നൽവരങ്ങളരുളേണേ

യേശുവിൻ സ്നേഹ ദാഹസീമയറിഞ്ഞ

പ്രേഷിത ധീര നീ

സ്നേഹമോടെ നിൻ പാദ ചേർന്നിടാൻ

നൽക ചൈതന്യ ധാരകൾ

(ഉണ്ണിയിശോതൻ)

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേനയുടെ സമാപനഗാനം MP3 

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading